1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2015


മറ്റേര്‍ണിറ്റി ലീവ് കഴിഞ്ഞ് മടങ്ങി എത്തുന്ന അമ്മമാരോട് സഹജീവനക്കാര്‍ അസഹിഷ്ണുതയോടെ പെരുമാറുന്നത് ഇവരെ ജോലിയില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതായി പുതിയ പഠനം. ഇക്വാളിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. കമ്മീഷന്‍ സര്‍വെ നടത്തിയ സ്ത്രീകളില്‍ 11 ശതമാനം ആളുകളും ഇത്തരത്തില്‍ തങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രതികരിച്ചവരാണ്. ഈ ദുരനുഭവങ്ങള്‍ ജോലി രാജിവെയ്ക്കുന്നതിലേക്ക് നയിച്ചതായും പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നു. പ്രതിവര്‍ഷം 54,000 ആളുകള്‍ ഇത്തരത്തില്‍ ജോലി ഉപേക്ഷിച്ച്് പോകുന്നുണ്ടെന്നാണ് സര്‍വെ ഫലം സൂചിപ്പിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2005ല്‍ സമാനമായ സര്‍വെ നടത്തിയപ്പോള്‍ സഹപ്രവര്‍ത്തകരുടെ മോശം പെരുമാറ്റം മൂലം ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം 30,000 ആയിരുന്നെന്നാണ്. പത്ത വര്‍ഷം കൊണ്ട് 24,000 എണ്ണത്തിന്റെ വര്‍ദ്ധനവുണ്ടായി.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് സ്‌കില്‍സുമായി സഹകരിച്ചാണ് ഈ മേഖലയിലെ ഏറ്റവും വലിയ പഠനം നടത്തിയിരിക്കുന്നത്.

ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്നതിനായി മറ്റേര്‍ണിറ്റി ലീവെടുക്കുന്ന അഞ്ചില്‍ ഒരു അമ്മയ്ക്കും ഈ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. സഹപ്രവര്‍ത്തകരില്‍നിന്നോ മാനേജര്‍മാരില്‍നിന്നോ സീനിയേഴ്‌സില്‍നിന്നോ ആണ് സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നും സര്‍വെ സൂചിപ്പിക്കുന്നു.

മറ്റേര്‍ണിറ്റി ലീവ് കഴിഞ്ഞ് മടങ്ങി എത്തുമ്പോള്‍ ജോലി സ്ഥലത്ത് നേരത്തെ ലഭിച്ചിരുന്ന പരിഗണന ലഭിക്കുന്നില്ലെന്നും സര്‍വെയില്‍ പങ്കെടുത്ത ഒട്ടുമിക്ക സ്ത്രീകളും പരാതിപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.