1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2018

സ്വന്തം ലേഖകന്‍: ക്യൂബയില്‍ കാസ്‌ട്രോ യുഗത്തിന് അവസാനം; പുതിയ പ്രസിഡന്റായി മിഗ്വല്‍ ഡിയസ് കാനല്‍ ചുമതലയേറ്റു. ദേശീയ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ ഒരാളൊഴിച്ച് മറ്റെല്ലാവരും ഡിയസിനെ പിന്തുണച്ചു. പ്രസിഡന്റ് പദവിയൊഴിഞ്ഞെങ്കിലും റൗള്‍ കാസ്‌ട്രോ പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരും 1959ലെ വിപ്ലവത്തിനുശേഷം ആദ്യമായാണ് കാസ്‌ട്രോ കുടുംബാംഗമല്ലാത്ത ഒരാള്‍ ക്യൂബയുടെ നേതൃപദവിയേല്‍ക്കുന്നത്.

അതും വിപ്ലവത്തിനുശേഷം ജനിച്ച ഒരാള്‍. രാജ്യത്തെ അധികാരകേന്ദ്രമായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ വൈസ് പ്രസിഡന്റായിരുന്ന മിഗ്വല്‍ ഡിയസ് പ്രസിഡന്റാകുമെന്നാണ് നേരത്തെ നിശ്ചയിക്കപ്പെട്ട കാര്യമാണ്. റൊള്‍ കാസ്‌ട്രോയുടെ ഉറ്റ അനുയായികൂടിയാണ് മിഗ്വല്‍ ഡിയസ്. അതുകൊണ്ടുതന്നെ നേതൃമാറ്റമുണ്ടായെങ്കിലും രാജ്യത്തിന്റെ അടിസ്ഥാനനയങ്ങള്‍ മാറുമെന്ന് നിരീക്ഷകര്‍ കരുതുന്നില്ല.

വിദേശനയത്തിന് മാറ്റമുണ്ടാകില്ലെന്നും മുതലാളിത്തത്തിന് രാജ്യത്ത് സ്ഥാനമില്ലെന്നും പുതിയ പ്രസിഡന്റ് വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന യുവതലമുറ ഡിയസിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. മുരടിച്ച സമ്പദ് രംഗമാണ് പുതിയ പ്രസിഡന്റിന്റെ കാത്തിരിക്കുന്ന വെല്ലുവിളികളില്‍ ഏറ്റവും വലുത്. സ്ഥാനമൊഴിഞ്ഞെങ്കിലും റൗള്‍ കാസ്‌ട്രോ തന്നെയായിരിക്കും പാര്‍ടിയുടെ തലപ്പത്തും സര്‍വസൈന്യാധിപനും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.