1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2016

സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ഭരണമാറ്റത്തിന് വഴി തെളിയുന്നു, ബിനാലി യില്‍ദിറിം പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യത.പ്രസിഡന്റ് തയിബ് എര്‍ദോഗന്റെ വിശ്വസ്തനാണ് നിലവില്‍ ഗതാഗത മന്ത്രിയായ ബിനാലി യില്‍ദിറിം. ഭരണം നടത്തുന്ന എകെ പാര്‍ട്ടിയുടെ അസാധാരണ കോണ്‍ഗ്രസ് ഞായറാഴ്ച ചേര്‍ന്ന് അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുക്കും.

എകെ പാര്‍ട്ടി നേതാവ് പ്രധാനമന്ത്രിയാവുന്നതാണു മുന്നണിയിലെ കീഴ്‌വഴക്കം. തുര്‍ക്കിയില്‍ പ്രസിഡന്‍ഷ്യല്‍ ഭരണരീതി ഏര്‍പ്പെടുത്താനുള്ള എര്‍ദോഗന്റെ നീക്കത്തെ അനുകൂലിക്കാത്തതിനാലാണ് നിലവിലുള്ള പ്രധാനമന്ത്രി ദവ്‌ടോഗ്‌ളുവിനു കസേര നഷ്ടമായത്.

ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡന്റിന് അധികാരം നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്താനുള്ള എര്‍ദോഗന്റെ നീക്കത്തിന് എകെ പാര്‍ട്ടിയുടെ സഹസ്ഥാപകനായ യില്‍ദിറിം ഉറച്ച പിന്തുണ നല്‍കുമെന്നാണു പ്രതീക്ഷ. അതേസമയം രാജ്യത്ത് ഏകാധിപത്യ ഭരണക്രമം കൊണ്ടുവരാനുള്ള എര്‍ദോഗന്റെ ശ്രമത്തിന് കൂട്ടുനില്‍ക്കുന്നവനാണ് യില്‍റിദിം എന്ന് എതിരാളികള്‍ ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.