1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2018

സ്വന്തം ലേഖകന്‍: ആര്‍ബിഐയുടെ സ്വയംഭരണാധികാരം ഉയര്‍ത്തി പിടിക്കുമെന്ന് ശക്തികാന്ത ദാസ്; അഴിമതിക്കാരനെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ച തീരുമാനം തെറ്റെന്ന് സുബ്രമണ്യന്‍ സ്വാമി. ആര്‍ബിഐയുടെ സ്വയംഭരണാധികാരം ഉയര്‍ത്തി പിടിക്കുമെന്ന് വ്യക്തമാക്കിയ പുതിയ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പൊതുമേഖലാ ബാങ്കുകളുടെ സിഇഒമാരുടെ യോഗം ചേരുമെന്നും വ്യക്തമാക്കി.

ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് മുന്‍ ധനകാര്യ സെക്രട്ടറിയും ധനകാര്യ കമീഷന്‍ അംഗവുമായ ശക്തികാന്ത ദാസിനെ പുതിയ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചത്. ബ്യൂണസ് അയേഴ്‌സില്‍ നടന്ന ജി20 ഉച്ചകോടിയില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. 15 ആം ധനകാര്യ കമ്മീഷനിലെ അംഗവുമാണ് ശക്തികാന്ത ദാസ്.

അതിനിടെ ആര്‍.ബി.ഐയുടെ പുതിയ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനൊപ്പം അഴിമതികളില്‍ പങ്കാളിയായ ശക്തികാന്ത ദാസിനെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ച തീരുമാനം തെറ്റാണെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.

പല അഴിമതിക്കേസുകളിലും ചിദംബരത്തെ രക്ഷിക്കാന്‍ ശക്തികാന്ത ദാസ് ശ്രമിച്ചിട്ടുണ്ട്. ഇത്തരമൊരാളെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചത് എന്തിനെന്ന് അറിയില്ലെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ട് നിരോധനകാലത്ത് കേന്ദ്രസര്‍ക്കാറിന്റെ വക്താവായി പ്രവര്‍ത്തിച്ചത് ശക്തികാന്ത ദാസ് ആയിരുന്നു. ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്. ധനകാര്യ കമ്മീഷന്‍ അംഗമാണ് ശക്തികാന്ത ദാസ്. മുന്‍ ധനകാര്യ സെക്രട്ടറിയായ ദാസ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ അടുപ്പക്കാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.