1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2016

സ്വന്തം ലേഖകന്‍: രണ്ടു രക്തസാക്ഷികള്‍ അടക്കം ഏഴുപേരെ വിശുദ്ധരായി പ്രഖ്യാപിച്ച് മാര്‍പാപ്പ. അര്‍ജന്റീനയിലെ മിഷനറി വൈദികന്‍ ജോസ് ഗബ്രിയേല്‍ ഡെല്‍ റൊസാരിയോ ബ്രൊച്ചെറോ, പതിനാലാം വയസ്സില്‍ മെക്‌സിക്കോയില്‍ വെടിയേറ്റു മരിച്ച ജോസ് സാഞ്ചസ് ഡെല്‍ റിയോ, 1792ല്‍ ഫ്രാന്‍സില്‍ വിപ്ലവത്തിനിടെ രക്തസാക്ഷിയായ സലോമൊണെ ലെക്‌ക്ലെര്‍ക്, എലിസബത്ത് ഓഫ് ദ് ട്രിനിറ്റി എന്നറിയപ്പെടുന്ന ഫ്രഞ്ച് കന്യാസ്ത്രീ എലിസബത്ത് കാറ്റസ്, സ്‌പെയിന്‍കാരനായ ബിഷപ് മാനുവല്‍ ഗോണ്‍സാലെസ് ഗ്രാഷിയ, ഇറ്റലിക്കാരായ വൈദികര്‍ ലോഡോവികോ പവോണി, അല്‍ഫോന്‍സോ മരിയ ഫുസ്‌കോ എന്നിവരാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.

ഇവരില്‍ ബ്രൊച്ചെറോ ഒരു കഴുതപ്പുറത്ത് അര്‍ജന്റീനയിലെ കൊര്‍ഡോബാ പ്രവിശ്യയില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു പ്രേഷിത പ്രവര്‍ത്തനം നടത്തുകയും സ്‌കൂളുകള്‍, പള്ളികള്‍ എന്നിവയുടെ നിര്‍മാണത്തിന് അഹോരാത്രം പാടുപെടുകയും ചെയ്ത ത്യാഗധനനാണ്. ‘ആടുകളുടെ മണമുള്ള ഇടയന്‍’ എന്നാണ് വത്തിക്കാന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

കുഷ്ഠരോഗികളെ പരിചരിച്ച് ഒടുവില്‍ അവരില്‍ ഒരാളായി മാറിയ അദ്ദേഹം 1914ല്‍ ഈ രോഗം മൂലം തന്നെയാണ് അന്തരിച്ചത്. സ്‌പെയിന്‍കാരനായ ബിഷപ് മാനുവല്‍ ഗോണ്‍സാലെസ് ഗ്രാഷിയ ലളിതജീവിതം മൂലം ‘കൂടാര ബിഷപ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടു.

ലോഡോവികോ പവോണി, അല്‍ഫോന്‍സോ മരിയ ഫുസ്‌കോ എന്നിവര്‍ 19 ആം നൂറ്റാണ്ടില്‍ ഇറ്റലിയിലെ പാവങ്ങളുടെ ഇടയില്‍ ശ്രദ്ധേയമായ പ്രേഷിത പ്രവര്‍ത്തനം നടത്തിയവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.