1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2017

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ പുതിയ 10 ഡോളര്‍ നോട്ട് സെപ്റ്റംബര്‍ മുതല്‍ പ്രചാരത്തില്‍, വ്യാജനോട്ടുകള്‍ക്ക് അന്ത്യം കുറിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറക്കിയ അഞ്ചു ഡോളര്‍ നോട്ടിന് സമാനമായ ഡിസൈന്‍ ആണ് പുതിയ 10 ഡോളറിന്റെ നോട്ടിനുമുള്ളത്. സെപ്റ്റംബര്‍ 20 മുതല്‍ പുതിയ നോട്ട് പോതുജനങ്ങളിലേക്ക് എത്തുമെന്നാണു ആര്‍ ബി എ ഗവര്‍ണ്ണര്‍ ഫിലിപ്പ് ലോവ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതിന്റെ ഡിസൈന്‍ പുറത്തുവിട്ടിരുന്നു. വ്യാജ നോട്ടുകള്‍ നിര്‍മിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കാഴ്ചക്കുറവുള്ളവര്‍ക്ക് സഹായകകരമായ രീതിയില്‍ പുതിയ സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ നോട്ടിലുള്ള ഓസ്‌ട്രേലിയന്‍ എഴുത്തുകാരായ ഡാമേ മേരി ഗില്‍മോര്‍, എ ബി ‘ബാന്‍ജോ’ പാറ്റേഴ്‌സണ്‍ എന്നിവരുടെ ചിത്രങ്ങള്‍ പുതിയ നോട്ടിന്റെ ഇരുവശത്തും നിലനിറുത്തിയിട്ടുണ്ട്.

കൂടാതെ ഒരു ഫൗണ്ടന്‍ പേനയുടെ മുനയുടെ ചിത്രവും ഓസ്‌ട്രേലിയന്‍ കവി എ ബി ‘ബാന്‍ജോ’ പാറ്റേഴ്‌സണ്‍റെ കവിതകളും നോട്ടിലെ വിന്‍ഡോയില്‍ രേഖപ്പെടുത്തും. നോട്ടിന്റെ മധ്യഭാഗത്തായി മുകളില്‍ നിന്നും താഴെ വരെ നീളുന്ന സുതാര്യമായ ഒരു ഭാഗം ഉണ്ടാകും. നോട്ടു ചരിച്ചുപിടിക്കുമ്പോള്‍ ഇതിലുള്ള നിറങ്ങളില്‍ മാറ്റം വരുന്ന തരത്തിലാണ് ഡിസൈന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.