1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2016

സ്വന്തം ലേഖകന്‍: യുഎസിന് പുതിയ പ്രതിരോധ സെക്രട്ടറി, നിയമനങ്ങളില്‍ നയം വ്യക്തമാക്കി ട്രംപ്. മറൈന്‍ കോര്‍പ്‌സ് റിട്ടയര്‍ഡ് ജനറല്‍ ജയിംസ് മാറ്റിസിനെയാണ് പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിസിനെയാണ് പരിഗണിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ട്വിറ്ററിലാണ് ട്രംപ് പ്രതിരോധ സെക്രട്ടറിയുടെ നിയമനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

കഴിഞ്ഞദിവസം ന്യൂജഴ്‌സിയില്‍ വെച്ച് മാറ്റിസുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാഖ്, അഫ്ഗാന്‍ അധിനിവേശങ്ങളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം ഒബാമയുടെ വിമര്‍ശകന്‍ കൂടിയാണ്. ഒബാമയുടെ മധ്യേഷ്യന്‍ നയത്തിന്റെ കടുത്ത വിമര്‍ശകന്‍ ആയിരുന്നു മാറ്റിസ്.

അതേസമയം, വിദേശകാര്യ സെക്രട്ടറി പദം പ്രതീക്ഷിക്കുന്ന പ്രമുഖനായ ന്യൂയോര്‍ക്ക് മുന്‍ മേയര്‍ റൂഡി ഗുലിയാനി, കൊമേഴ്‌സ് സെക്രട്ടിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വന്‍കിട നിക്ഷേപകന്‍ വില്‍ബര്‍ റോസ് തുടങ്ങിയവരുമായും ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.

കടുത്ത ഒബാമ വിമര്‍ശകരാണ് ട്രംപിന്റെ പുതിയ ടീമിലെ അംഗങ്ങളേറേയും. അധികാരത്തില്‍ കയറിയാലുടന്‍ ഒബാമയുടെ നയങ്ങളെ അപ്പാടെ ഉപേക്ഷിക്കുമെന്ന ട്രംപിന്റെ നിലപാടിനുള്ള സാധൂകരണമായാണ് വിദഗ്ദര്‍ ഈ നിയമനങ്ങളെ കാണുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.