1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2016

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ നവജാത ശിശുക്കളെ ബാധിക്കുന്ന പുതിയ വൈറസ് ഭീതിപടര്‍ത്തുന്നു. നവജാത ശിശുക്കളുടെ ബുദ്ധിവികാസം വൈകിപ്പിക്കുന്നതും തലച്ചോറിന് ക്ഷയം ഏല്‍പ്പിക്കുന്നതുമായ വൈറസ് ബാധിച്ച 2013 ലും 2014 ലും നൂറിലേറെ കുഞ്ഞുങ്ങളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൈകോര്‍ണാവൈറലാസ് വിഭാഗത്തില്‍ പെടുന്ന ഈ പാരെകോവൈറസ് ബാധിച്ച കുഞ്ഞുങ്ങളില്‍ വളര്‍ച്ചാ പ്രശ്‌നങ്ങളുള്ളതായി ഒരു വര്‍ഷം കൂടി വൈകിയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഈ രോഗത്തിന് ഇതുവരെ ഫലപ്രദമായ വാക്‌സിനോ ചികിത്സയോ കണ്ടുപിടിക്കാന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടുമില്ല.

ഈ വൈറസ് ബാധിച്ച കുട്ടികള്‍ ചുഴലിരോഗം ബാധിച്ചപോലെയുള്ള അവസ്ഥ, ചൊറിച്ചില്‍, മസില്‍ കോച്ചിവലിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ സൊസൈറ്റി ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡീസീസസ് (എ.എസ്.ഐ.ഡി) പറയുന്നു.

രോഗം കണ്ടെത്തിയ കുട്ടികളില്‍ 70 ശതമാനവും നാഡിവ്യൂഹത്തിലെ തകരാറും പ്രകടിപ്പിക്കുന്നുണ്ട്. കുട്ടികളില്‍ 46 ശതമാനവും പിറന്ന സമയത്തുതന്നെ രോഗലക്ഷണം പ്രകടിപ്പിക്കുന്നു. വൈറസ് ബാധ ശക്തമായതോടെ കൂടുതല്‍ പഠനങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ലോകാരോഗ്യ സംഘടനയും ഓസ്‌ട്രേലിയന്‍ ആരോഗ്യ വകുപ്പും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.