1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2016

സ്വന്തം ലേഖകന്‍: സിറിയന്‍ അഭയാര്‍ഥി ബാലനുവേണ്ടി ന്യൂയോര്‍ക്കിലെ ആറു വയസുകാരന്‍ ഒബാമക്ക് എഴുതിയ കത്ത് തരംഗമാകുന്നു. ന്യൂയോര്‍ക്കില്‍നിന്ന് ആറു വയസുള്ള അലക്‌സ് എന്ന കുട്ടി അയച്ച കത്താണ് വൈറ്റ്ഹൗസ് പ്രസിദ്ധീകരണത്തിനു നല്‍കിയത്. ഇതിന്റെ വീഡിയോ അറുപതിനായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

സിറിയയില്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റ് ദേഹമാസകലം പൊടികൊണ്ടുമൂടി മുറിവേറ്റ നിലയില്‍ ആംബുലന്‍സില്‍ ഇരിക്കുന്ന ഒമ്‌റാന്‍ ഡക്‌നീഷ് എന്ന കുരുന്നിന്റെ ഫോട്ടോയാണ് അലക്‌സിനെ കത്തെഴുതാന്‍ പ്രേരിപ്പിച്ചത്.

പ്രിയ പ്രസിഡന്റ് ഒബാമ, പരിക്കേറ്റ് ആംബുലന്‍സില്‍ ഇരിക്കുന്ന സിറിയന്‍ ബാലനെ ഓര്‍ക്കുന്നുണ്ടോ? അവനെ ഇവിടെ കൊണ്ടുവരാമോ? ഞങ്ങളുടെ വീട്ടില്‍ താമസിപ്പിച്ചുകൊള്ളാം. അവനെ ഞങ്ങള്‍ സഹോദരനെപ്പോലെ കരുതുമെന്നും കത്തില്‍ അലക്‌സ് പറയുന്നു.

യുഎന്നില്‍ ഈയിടെ അഭയാര്‍ഥി പ്രശ്‌നത്തെക്കുറിച്ചു നടത്തിയ ഉച്ചകോടിയില്‍ അലക്‌സിന്റെ കത്തിലെ ഭാഗങ്ങള്‍ ഒബാമ ഉദ്ധരിച്ചു. സംശയവും ഭീതിയും നൈരാശ്യബോധവും തൊട്ടുതീണ്ടാത്ത ഒരു കുട്ടിയുടെ കത്താണിതെന്നു പറഞ്ഞാണ് അലക്‌സിന്റെ കത്തില്‍നിന്ന് ഒബാമ ഏതാനും വാക്യങ്ങള്‍ ഉദ്ധരിച്ചത്. അലക്‌സിനെപ്പോലെ പെരുമാറാന്‍ നാം പഠിക്കണമെന്ന് ഒബാമ ഉപദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.