1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2019

സ്വന്തം ലേഖകന്‍: സംവിധായകന്‍ ഭരതന്റേയും നടി കെ.പി.എസി.ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥ് ഭരതന്‍ ഞായറാഴ്ചയാണ് വീണ്ടും വിവാഹതിനായത്. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം.വിവാഹ ചടങ്ങുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

2009ലായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യ വിവാഹം. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു. നടന്‍ ജഗതി ശ്രീകുമാറിന്റെ അനന്തരവളായ അഞ്ജു എം.ദാസായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യ ഭാര്യ.

‘നമ്മള്‍’ എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമയില്‍ എത്തുന്നത്. അച്ഛന്‍ സംവിധാനം ചെയ്ത ‘നിദ്ര’യുടെ റീമേക്കിലൂടെ സംവിധാന രംഗത്തേക്ക് കടന്നു. റിമ കല്ലിങ്കലായിരുന്നു ചിത്രത്തിലെ നായിക. പിന്നീട് ദിലീപിനെ നായകനാക്കി ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമ സംവിധാനം ചെയ്തു. അനുശ്രീ, നമിത പ്രമോദ് എന്നിവരായിരുന്നു നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ‘വര്‍ണ്യത്തില്‍ ആശങ്ക’യാണ് സിദ്ധാര്‍ഥ് ഭരതന്റെ മൂന്നാമത്തെ ചിത്രം.

2015ല്‍ നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി സിദ്ധാര്‍ഥിന് പരുക്കേറ്റിരുന്നു.പിന്നീട് തിരിച്ചുവന്ന അദ്ദേഹം സിനിമയില്‍ അഭിനയിക്കുകയും സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. അപകടത്തില്‍ പരുക്കേറ്റ് ഏറെ നാള്‍ വിശ്രമത്തിലായിരുന്നു. അതിനുശേഷമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’ സംവിധാനം ചെയ്തത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.