1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2018

സ്വന്തം ലേഖകന്‍: അധികാരത്തിലിരിക്കെ അമ്മയാകുന്ന ബഹുമതി സ്വന്തമാക്കി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജൂണില്‍ അമ്മയാകും; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍. 37 വയസ്സുള്ള ജസിന്‍ഡയ്ക്കും പങ്കാളി ക്ലാര്‍ക്ക് ഗേയ്‌ഫോര്‍ഡിനും കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ ആശ്രയിക്കേണ്ടി വന്നേക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഒക്ടോബര്‍ 13ന്, തിരഞ്ഞെടുപ്പു തിരക്കുകള്‍ക്കിടയില്‍, ഡോക്ടര്‍മാര്‍ ഗര്‍ഭം സ്ഥിരീകരിക്കുകയായിരുന്നു. എങ്കിലും കഴിഞ്ഞ ദിവസം മാത്രമാണ് ദമ്പതികള്‍ സന്തോഷ വാര്‍ത്ത സ്വന്തം ജനങ്ങളുമായി പങ്കുവച്ചത്. ഛര്‍ദിയുള്‍പ്പെടെ ദിവസം മുഴുവന്‍ നീളുന്ന ഗര്‍ഭാലസ്യങ്ങള്‍ മറച്ചുവച്ചു പതിവു ചിരിയുമായി ജസിന്‍ഡ പ്രധാനമന്ത്രിക്കസേരിയിലിരുന്നു ജോലി ചെയ്തു.

പ്രസവത്തിനു ശേഷമുള്ള ആറാഴ്ച കുഞ്ഞിനെ നോക്കി വീട്ടിലിരിക്കും. ആ സമയം ഉപപ്രധാനമന്ത്രി വിന്‍സ്റ്റന്‍ പീറ്റേഴ്‌സിനായിരിക്കും പ്രധാനമന്ത്രിയുടെ താല്‍ക്കാലിക ചുമതല. കുഞ്ഞിന്റെ അച്ഛന്‍ ക്ലാര്‍ക്കും മുഴുവന്‍ സമയം വീട്ടിലുണ്ടാകും.പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസമാണു ഗര്‍ഭാലസ്യത്തിന്റെ ഛര്‍ദി രൂക്ഷമായതെന്ന് ഓര്‍ത്തെടുത്ത ജസിന്‍ഡയോടു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു: ഇതെല്ലാം ഇത്ര സുന്ദരമായി കൈകാര്യം ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു? ‘സ്ത്രീകള്‍ ഇങ്ങനെയൊക്കെയാണ്‍,’ എന്നായിരുന്നു ഉത്തരം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.