1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2019

സ്വന്തം ലേഖകന്‍: നവജാത ശിശുവിനെ ഓടയിലേക്ക് വലിച്ചെറിഞ്ഞു; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അത്ഭുതകരമായ രക്ഷപ്പെടല്‍; സോഷ്യല്‍ മീഡിയ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വീഡിയോ. കഴിഞ്ഞ ദിവസമാണ് റോഡരികില്‍ അഴുക്കുവെള്ളം ഒഴുകിപ്പോകാനുള്ള ചെറിയ ഓടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്.

ജനിച്ച ഉടനെ ഓടയിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് ദാരുണമായ സംഭവം നടന്നത്. മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഓടയില്‍ നിന്ന് രക്ഷിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുഞ്ഞിനെ രക്ഷിച്ചതെന്ന് പൊലീസ് വൃത്തങ്ങളും വ്യക്തമാക്കി.

ഡര്‍ബനിലെ ആല്‍ബെര്‍ട്ട് ലുതുലി സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഇപ്പോള്‍ കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും വേണ്ട ചികിത്സകള്‍ നടത്തി വരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
വഴിപോക്കരില്‍ ഒരാള്‍ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കുഞ്ഞിനെ കണ്ടെത്. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.

അഗ്‌നിശമന സേനയും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പൈപ്പ് മുറിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.