സ്വന്തം ലേഖകന്‍: ഉംബെര്‍ട്ടോ എക്കോയും നെല്ലെ ഹാര്‍പ്പര്‍ ലീയും, ലോക സാഹിത്യത്തിലെ രണ്ട് അതികായര്‍ അടുത്തടുത്ത ദിവസങ്ങളില്‍ അന്തരിച്ചത് ലോക സാഹിത്യത്തിന് തീരാനഷ്ടമായി. പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും തത്വചിന്തകനുമായ ഉംബര്‍ട്ടോ എക്കോ വടക്കന്‍ ഇറ്റലിയിലെ സ്വവസതിയില്‍ വെള്ളിയാഴ്ച രാത്രിയാണ് അന്തരിച്ചത്. 84 വയസുണ്ടായിരുന്ന എക്കോ നാളുകളായി കാന്‍സര്‍ രോഗബാധിതനായിരുന്നു. നെയിം ഓഫ് ദ റോസ്, ഫുക്കോയുടെ …
സ്വന്തം ലേഖകന്‍: ലോക സാഹിത്യത്തിന്റെ തമ്പുരാന് 400 മത്തെ ചരമവാര്‍ഷികം, വ്യത്യസ്തമായ ശ്രദ്ധാഞ്ജലി ഒരുക്കി ബര്‍മിങ്ഹാം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. വില്യം ഷേക്സ്പിയറുടെ 400 മത്തെ ചരമവാര്‍ഷിക ദിനമാണ് വിദ്യാര്‍ഥികളുടെ വ്യത്യസ്തമായ ശ്രദ്ധാഞ്ജലികൊണ്ട് ശ്രദ്ധേയമായത്. പേപ്പറും കാര്‍ഡ്ബോര്‍ഡും ഉപയോഗിച്ച് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളെല്ലാം ചേര്‍ത്ത സമ്പൂര്‍ണ ഇന്‍സ്റ്റലേഷനാണ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയത്. 780 മീറ്റര്‍ കാര്‍ഡ്ബോര്‍ഡും 5000ത്തോളം …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരം ഗുജറാത്തി എഴുത്തുകാരന് രഖുവീര്‍ ചൗധരിക്ക്. നോവലിസ്റ്റ്, കവി, വിമര്ശകന്, തത്വ ചിന്തകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനാണ് രഖുവീര്‍ ചൗധരി. ഗുജറാത്ത് സര്‍വകലാശാലയില്‍ ഏറെക്കാലം അധ്യാപകനായിരുന്നു. 1977 ല്‍ ചൗധരിയുടെ ‘ഉപര്‍വസ്’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. സന്ദേഷ്, ജന്മഭൂമി, നീരീക്ഷക, ദിവ്യ ഭാസ്കര്‍ …
സ്വന്തം ലേഖകന്‍: കെ ആര് മീരയുടെ ആരാച്ചാര്‍ നോവലിന് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ നോവലുകളില്‍ ഒന്നായിരുന്നു ആരാച്ചാര്‍. പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ പുരസ്കാരവും ലഭിക്കുകയും ചെയ്തു. പുരസ്കാരം ലഭിച്ചത് ഒരേസമയം സന്തോഷവും ദു:ഖവും നല്‍കുന്നതാണെന്നാണ് കെആര്‍ മീര …
സ്വന്തം ലേഖകന്‍: അടുക്കള ഒരു ലാബാണ് ഫെയ്സ്ബുക്കില്‍ വൈറലായി ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിനി സ്നേഹയുടെ കവിത. ഉപജില്ലാ കലോത്സവത്തിലെ കവിതാമത്സരത്തിന് ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിനിയെഴുതിയ പന്ത്രണ്ടു വരികളുള്ള കൊച്ചു കവിതയിലാണ് അടുക്കള ഒരു ലാബാകുന്നതും അവിടെ നേരം പുലരുന്നതുമുതല്‍ ഇരുട്ടാവുന്നതുവരെ പണിയെടുക്കുന്ന അമ്മ കരിപുരണ്ട, കേടുവന്ന, തനിയെ സ്റ്റാര്‍ട്ടാകുന്ന ഒരു മെഷീനാകുന്നതും. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ …
അവള് ഓടിപ്പോയി പ്ളാസ്റ്റിക്ക് കൊണ്ടുളള ചെറിയ പിഗ്ഗി ബാങ്കില്‍ (കാശിന് കുടുക്ക) സൂക്ഷിച്ചു വെച്ചിരുന്ന നാണയത്തുട്ടുകള്‍ പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണി നോക്കുവാന്‍ തുടങ്ങി… നാണയങ്ങളുടെ മൂല്യം എണ്ണി നോക്കി തിട്ടപ്പെടുത്തുവാന്‍ ആ ആറു വയസ്സുകാരി പഠിച്ചു വരുന്നേയുളളൂ… ആ മരുന്നിന് എത്ര തുക …
സ്വന്തം ലേഖകന്‍: ജമൈക്കന്‍ എഴുത്തുകാരന് മാര്‍ലോന്‍ ജയിംസിന് ബുക്കര്‍. സംഗീതജ്ഞനായ ബോബ്മര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന് കില്ലിങ്ങ്സ്’ എന്ന പുസ്തകത്തിനാണ് 2015 ലെ പുരസ്കാരം. ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് മാര്‍ലോന്‍ ജയിംസ്. ഇന്ത്യന്‍–ബ്രിട്ടീഷ് എഴുത്തുകാരന് സുന്‍ജീവ് സഹോട്ടയുടെ ‘ദ ഇയര്‍ ഓഫ് റണ്‍വേയ്സ്’ എന്ന പുസ്തകത്തെയാണ് …
സ്വന്തം ലേഖകന്‍: സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരാമുഖം’ നോവലിന് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്. സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് ‘മനുഷ്യന് ഒരു ആമുഖം’. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. പുരസ്കാരം വയലാറിന്റെ ചരമ വാര്‍ഷിക ദിനമായ 27 നു തിരുവനന്തപുരത്തു സമ്മാനിക്കും. കഴിഞ്ഞവര്‍ഷം വരെ 25,000 രൂപയായിരുന്നു അവാര്‍ഡ് തുക. ഏറെ ശ്രദ്ധ …
സ്വന്തം ലേഖകന്‍: ബെലാറൂസ് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സ്വെറ്റ്ലാന അലക്സീവിച്ചിനു സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം. ദൃക്സാക്ഷികളുടെയും ഇരകളുടെയും മൊഴികളിലൂടെ രണ്ടാം ലോകയുദ്ധത്തിന്റെയും ചെര്ബോണിലെ ആണവദുരന്തത്തിന്റെയും അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശത്തിന്റെയും വികാരപരമായ സ്ത്രീപക്ഷ ആഖ്യാനങ്ങളാണു അറുപത്തിയേഴുകാരിയായ സ്വെറ്റ്ലാനയെ പുരസ്കാരത്തിന് അര്‍ഹയാക്കിയതെന്ന് പുരസ്കാര സമിതി നിരീക്ഷിച്ചു. സാഹിത്യ നൊബേല്‍ നേടുന്ന പതിനാലാമത്തെ വനിതയാണ്. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷമാണു സര്‍ഗാത്മക സാഹിത്യേതര വിഭാഗത്തില്‍ …
സാഹിത്യലോകത്തെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന് രചിച്ച ബാലസാഹിത്യ ഗ്രന്ഥം കിളിക്കൊഞ്ചല്‍ പ്രകാശനം ചെയ്തു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇതു പ്രസിദ്ധീകരിച്ചത്.