1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബിൽ ക്ലിന്റണെ വീഴ്ത്തിയ മോണിക്ക് ലെവിൻസ്കി വിവാദത്തിലെ പ്രധാന കണ്ണി ലിൻഡ് ട്രിപ് അന്തരിച്ചു
ബിൽ ക്ലിന്റണെ വീഴ്ത്തിയ മോണിക്ക് ലെവിൻസ്കി വിവാദത്തിലെ പ്രധാന കണ്ണി ലിൻഡ് ട്രിപ് അന്തരിച്ചു
സ്വന്തം ലേഖകൻ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെ ഇംപീച്ച് ചെയ്യാനുള്ള ബില്ലിലേക്ക് വഴിവെച്ച വിവാദത്തിലെ പ്രധാന കണ്ണിയായ ലിന്‍ഡ് ട്രിപ് അന്തിച്ചു. 70-ാം വയസ്സില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ക്ലിന്റനും വൈറ്റ് ഹൗസ് ഇന്റേണായ മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള തുറന്ന തെളിവുകളിലേക്കെത്തിച്ചത് ലിന്‍ഡയുടെ രഹസ്യ ഫോൺ ടേപ് റെക്കോഡിങ്ങുകളായിരുന്നു. അത് ക്ലിന്റന്റെ ഇംപീച്ച്‌മെന്റ് …
“മറക്കില്ലൊരിക്കലും,” മോദിയ്ക്കും ഇന്ത്യയ്ക്കും നന്ദി പറഞ്ഞ് ട്രം‌പും ബ്രസീൽ പ്രസിഡന്റും
“മറക്കില്ലൊരിക്കലും,” മോദിയ്ക്കും ഇന്ത്യയ്ക്കും നന്ദി പറഞ്ഞ് ട്രം‌പും ബ്രസീൽ പ്രസിഡന്റും
സ്വന്തം ലേഖകൻ: ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ഭാഗികമായി പുനസ്ഥാപിച്ച ഇന്ത്യയുടെ നടപടിയിൽ നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തിൽ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. “ഇന്ത്യക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി. ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല. …
നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ; വിമാന സർവീസുകൾ തുടങ്ങുന്നതിൽ അവ്യക്തത
നാട്ടിലേക്ക് മടങ്ങാൻ  പ്രവാസികൾ; വിമാന സർവീസുകൾ തുടങ്ങുന്നതിൽ അവ്യക്തത
സ്വന്തം ലേഖകൻ: കൊറോണ വ്യാപനം പിടിച്ചുകെട്ടാൻ ലോകരാജ്യങ്ങൾ സമ്പൂർണ ലോക്ക്ഡൌൺ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ തുടരുകയാണ്. ഓരോ ദിവസവും കൂടിവരുന്ന മരണനിരക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും പ്രവാസികളെ കൂടുതൽ ആശങ്കയിലാഴ്ത്തി. ഇന്ത്യയിലേക്ക് സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ബുക്കിങ് തുടങ്ങിയ വിമാനക്കമ്പനികൾ പിൻമാറ്റം പ്രഖ്യാപിച്ചതും കനത്ത തിരിച്ചടിയായി. ആയിരക്കണക്കിനു പേരാണ് ഇന്ത്യയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്. എന്നാൽ, രാജ്യാന്തര വിമാന …
ഐസിയുവിലുള്ള ബോറിസ് ജോൺസന്റെ നില ഗുരുതരം; യുകെയിൽ മരണ നിരക്ക് ഉയർന്നു
ഐസിയുവിലുള്ള ബോറിസ് ജോൺസന്റെ നില ഗുരുതരം; യുകെയിൽ മരണ നിരക്ക് ഉയർന്നു
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യ നില സ്റ്റേബിളായി തുടരുന്നതായും വെന്റിലേറ്ററിന്റെയോ ഇതര ശ്വസന സംവിധാനങ്ങളോ ഉപയോഗിക്കാതെ തന്നെ ശ്വാസോച്വസ്സം സ്വയം ചെയ്യുന്നുന്നും ഡൗണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ന്യുമോണിയയുടെ രോഗ ലക്ഷണങ്ങളാണെന്നും അറിയിപ്പുണ്ട്. കൊറോണ വൈറസ് പാൻഡെമിക് വഴി രാജ്യത്തെ നയിക്കാനുള്ള ചുക്കാൻ പിടിക്കുന്ന ഏറ്റവും ശക്തനായ പോരാളിയാണ് ബോറിസ് ജോൺസൺ. …
സൌദിയിലെ മൂന്ന് നഗരങ്ങളിൽ കർഫ്യൂ; കുവൈത്ത് ജനവാസ മേഖലകളിൽ ലോക്ക്ഡൌൺ
സൌദിയിലെ മൂന്ന് നഗരങ്ങളിൽ കർഫ്യൂ; കുവൈത്ത് ജനവാസ മേഖലകളിൽ ലോക്ക്ഡൌൺ
സ്വന്തം ലേഖകൻ: സൗദിയില്‍ ഇന്ന് പുതുതായി 137 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവി‍ഡ് ബാധിച്ചവരുടെ എണ്ണം 2932 ആയി. 2260 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. 16 പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 631 ആയി. ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സൂചന. നിലവില്‍ …
ഫ്രാൻസ് കൊവിഡ് മരണം 10,000 കടക്കുന്ന നാലാമത്തെ രാജ്യം; ചൈനയ്ക്ക് മരണമില്ലാത്ത ദിനം
ഫ്രാൻസ് കൊവിഡ് മരണം 10,000 കടക്കുന്ന നാലാമത്തെ രാജ്യം; ചൈനയ്ക്ക് മരണമില്ലാത്ത ദിനം
സ്വന്തം ലേഖകൻ: ലോകത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 14 ലക്ഷത്തിലെത്തുമ്പോൾ മരണസംഖ്യ മുക്കാൽ ലക്ഷം കവിഞ്ഞു. യുഎൻ അംഗീകരിച്ച 193 രാജ്യങ്ങളിലെയും രണ്ടു നിരീക്ഷക രാജ്യങ്ങളിലെയും പത്തിലേറെ അധികാര മേഖലകളിലെയും ഉൾപ്പെടെയുള്ള കണക്കാണിത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് 1,450,249 പേർക്കാണ് രോഗബാധ. മരണം 83,476. രോഗം ഭേദമായവർ 309,358. പതിനായിരത്തിലേറെ പേര്‍ക്ക് …
കൊറോണ ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികളും യുകെയില്‍ ഇന്ത്യന്‍വംശജനായ ഡോക്ടറും
കൊറോണ ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികളും യുകെയില്‍ ഇന്ത്യന്‍വംശജനായ ഡോക്ടറും
സ്വന്തം ലേഖകൻ: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു. ഇടുക്കി കറുത്തേടത്ത് പുത്തന്‍പുരയ്ക്കല്‍ മേരികോശി(80 ) ന്യൂയോര്‍ക്കില്‍ മരിച്ചു, ഇവര്‍ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്നു. കോഴഞ്ചേരി തെക്കേമന ലാലു പ്രതാപ് ജോസ്(64), ഫിലാഡല്‍ഫിയയില്‍ ഇന്നലെയാണ് മരിച്ചത്. ഇദ്ദേഹം മാര്‍ച്ച് 16 മുതല്‍ ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റി ട്രാന്‍സ്‌പോട്ട് …
യുഎസിൽ രോഗവ്യാപനത്തോത് കുറയുന്നു; കൊറോണബാധ കൂടുതൽ
യുഎസിൽ രോഗവ്യാപനത്തോത് കുറയുന്നു; കൊറോണബാധ കൂടുതൽ
സ്വന്തം ലേഖകൻ: അമേരിക്കയിൽ കോവിഡ് മരണം 11,000 പിന്നിടുകയും രോഗികൾ 4 ലക്ഷത്തോട് അടുക്കുകയും ‌ചെയ്യുമ്പോഴും ചില സംസ്ഥാനങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കുറയുന്നതു പ്രതീക്ഷയേകുന്നു. ന്യൂയോർക്ക്, ന്യൂജഴ്സി, ലൂസിയാന എന്നിവിടങ്ങളിൽ രോഗം മൂർധന്യാവസ്ഥയിലെത്തിയെന്നും ഇനി രോഗികളുടെ എണ്ണം കുറയാനാണു സാധ്യതയെന്നുമാണു വിലയിരുത്തൽ. എന്നാൽ മൊത്തം മരണസംഖ്യ കണക്കാക്കുമ്പോൾ രാജ്യം നിർണായകമായ ഘട്ടത്തിലേക്കു കടന്നിരിക്കയാണെന്നും അതീവജാഗ്രത പുലർത്തേണ്ടതുണ്ടെന്നും …
ലോകാരോഗ്യ സംഘടനക്കെതിരെ വാളെടുത്ത് ട്രംപ്; ഫണ്ട് നല്‍കില്ലെന്ന്‌ ഭീഷണി
ലോകാരോഗ്യ സംഘടനക്കെതിരെ വാളെടുത്ത് ട്രംപ്; ഫണ്ട് നല്‍കില്ലെന്ന്‌ ഭീഷണി
സ്വന്തം ലേഖകൻ: ലോക ആരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യു.എച്ച്.ഒ) ഫണ്ട് നല്‍കില്ലെന്ന്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. കൊറോണവൈറസ് മഹാമാരിയില്‍ ചൈനയോട് ഡബ്ല്യു.എച്ച്.ഒക്ക് പക്ഷപാതമുണ്ടെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഭീഷണി. ഐക്യരാഷ്ട്രസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക ആരോഗ്യ സംഘടനയുടെ പ്രധാന ഫണ്ട് ഉറവിടം യുഎസാണ്. ലോക ആരോഗ്യ സംഘടനക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പോകുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് …
കൊവിഡിന് കാരണക്കാരെന്ന് പ്രചാരണം; ഇസ്രയേലിൽ തീവ്ര ഓര്‍ത്തഡോക്‌സ് ജൂതസമൂഹം ഭീതിയിൽ
കൊവിഡിന് കാരണക്കാരെന്ന് പ്രചാരണം; ഇസ്രയേലിൽ തീവ്ര ഓര്‍ത്തഡോക്‌സ് ജൂതസമൂഹം ഭീതിയിൽ
സ്വന്തം ലേഖകൻ: ഇസ്രയേലില്‍ കൊവിഡ്-19 വ്യപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഭീതിയിലായി രാജ്യത്തെ തീവ്ര ഓര്‍ത്തഡോക്‌സ് ജൂതര്‍. ഇസ്രയേലില്‍ കൊവിഡ് പിടിപെടാനുള്ള കാരണം ഇവരാണെന്ന പ്രചരണം നടക്കുന്നതാണ് ഇവരെ ഭയപ്പെടുത്തുന്നത്. പ്രത്യേക രീതിയില്‍ വസ്ത്രധാരണം ചെയ്യുന്ന ഇവരെ മറ്റു ജനങ്ങള്‍ എളുപ്പം തിരിച്ചറിയുകയും ഇവരെ മാറ്റി നിര്‍ത്താനും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിൽ കൊവിഡ് പിടിപെടാനുള്ള കാരണം …