1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് 19: വിമാന സർവീസുകൾ പൂർണമായും നിർത്തി കുവൈത്ത്
കോവിഡ് 19: വിമാന സർവീസുകൾ പൂർണമായും നിർത്തി കുവൈത്ത്
സ്വന്തം ലേഖകൻ: ലോകാരോഗ്യ സംഘടന കോവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയും ഗൾഫ് മേഖലയിൽ രോഗം പടരുകയും ചെയ്ത സാഹചര്യത്തിൽ വിമാന സർവീസുകൾ പൂർണമായും നിർത്തി വെക്കാൻ കുവൈത്തിന്റെ തീരുമാനം. ഖത്തറിൽ ഇന്നലെ മാത്രം ഒറ്റയടിക്ക് 238 പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിച്ചു. പശ്ചിമേഷ്യയിൽ രോഗികളുടെ എണ്ണം പതിനായിരത്തിനും മുകളിലാണ്. കോവിഡ് വ്യാപനത്തോടെ തീർത്തും …
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 74 ആയി; 900 വിദേശ ഇന്ത്യക്കാരെ തിരികെ എത്തിച്ചു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 74 ആയി; 900 വിദേശ ഇന്ത്യക്കാരെ തിരികെ എത്തിച്ചു
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 74 ആയി വര്‍ധിച്ചെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. രോഗബാധിതരില്‍ 56 ഇന്ത്യക്കാരും 17 വിദേശികളുമാണുള്ളത്. വ്യാഴാഴ്ച മാത്രം പുതുതായി 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 150ഓളം ഇന്ത്യക്കാരെ ഇറാന്‍ എയര്‍ …
സംസ്ഥാനത്ത് ഗള്‍ഫില്‍നിന്ന് എത്തിയ 2 പേർക്ക് കൂടി കൊറോണ; 4,180 പേര്‍ നിരീക്ഷണത്തിൽ
സംസ്ഥാനത്ത് ഗള്‍ഫില്‍നിന്ന് എത്തിയ 2 പേർക്ക് കൂടി കൊറോണ; 4,180 പേര്‍ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പുതുതായി രണ്ടു പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ദുബായിൽനിന്ന് വന്ന കണ്ണൂർ സ്വദേശിക്കും ഖത്തറിൽനിന്ന് വന്ന തൃശൂർ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒരാൾ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും സ്ഥിരീകരണം ആയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ സ്വദേശി പരിയാരം ആശുപത്രിയിലും തൃശൂർ സ്വദേശി മെഡിക്കൽ കോളജിലും ചികിൽസയിലാണ്. രോഗം …
“കൊറോണയുടെ തുടക്കം ഇന്ത്യയല്ലാത്തത് നന്നായി,” ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍
“കൊറോണയുടെ തുടക്കം ഇന്ത്യയല്ലാത്തത് നന്നായി,” ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍
സ്വന്തം ലേഖകൻ: കൊറോണവൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്ലാത്തതിന് ദൈവത്തോട് നന്ദി പറയുകയാണെന്ന ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിം ഓ നെയിലിന്‍റെ പ്രസ്താവന വിവാദത്തില്‍. മാരകമായ വൈറസ് ബാധ തുടങ്ങിയത് ചൈനയില്‍ നിന്നായത് ഭാഗ്യമാണ്. ഇന്ത്യയെപ്പോലെ ഒരു രാജ്യത്തല്ലല്ലോ കൊറോണവൈറസ് തുടങ്ങിയതെന്നതിന് ദൈവത്തോട് നന്ദി പറയണം. കാരണം ഇന്ത്യയിലായിരുന്നെങ്കില്‍ വൈറസിനെ ചെറുക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകില്ല. ഇന്ത്യന്‍ ഭരണനേതൃത്വത്തിന് അതിനുള്ള …
കൊവിഡ്19: കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കി; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി
കൊവിഡ്19: കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കി; അനാവശ്യ  യാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: കൊവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കി. വളരെ അത്യാവശ്യമായ ഘട്ടങ്ങളിലല്ലാതെ യാത്രകൾ പാടില്ലെന്ന് രാജ്യത്തെ ഓരോ പൗരനോടും ആവശ്യപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ആരും ഭയക്കേണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, എല്ലാവരോടും കരുതലോടെ ഇരിക്കാനും ആവശ്യപ്പെട്ടു. പകർച്ചവ്യാധി പടരുന്നത് തടയാനായി വലിയ കൂട്ടായ്മകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ …
കൊറോണ: തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി ഇന്ത്യ
കൊറോണ: തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി ഇന്ത്യ
സ്വന്തം ലേഖകൻ: കൊവിഡ് 19 നെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി …
“തളര്‍ന്നു, പക്ഷെ ഞാനെന്റെ ജോലിയെ സ്‌നേഹിക്കുന്നു,” കൊറോണ പടരുമ്പോൾ ഒരു നഴ്സിന്റെ കുറിപ്പ്
“തളര്‍ന്നു, പക്ഷെ ഞാനെന്റെ ജോലിയെ സ്‌നേഹിക്കുന്നു,” കൊറോണ പടരുമ്പോൾ ഒരു നഴ്സിന്റെ കുറിപ്പ്
സ്വന്തം ലേഖകൻ: കൊവിഡ്-19 രോഗികളെ ചികിത്സിക്കുന്ന ഒരു നഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത്. ജോലിക്കിടയില്‍ മാസ്‌ക് നിരന്തരം ധരിച്ചത് കാരണം മുറിവേറ്റ മുഖത്തിന്റെ ചിത്രം സഹിതമാണ് ഇവര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. കുറിപ്പില്‍ ജോലിക്കിടയില്‍ താനനുഭവിക്കുന്ന മാനസികവും ശാരീരികവും ആയ പ്രശ്‌നങ്ങളും കൊവിഡ്-19 വല്ലാതെ ഭയപ്പെടുത്തുമ്പോഴും അവര്‍ എങ്ങനെ തന്റെ നഴ്‌സിംഗ് …
ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊറോണ; പ്രധാനമന്ത്രി അടക്കമുള്ളവരുമായി അടുത്തിടപഴകി
ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊറോണ; പ്രധാനമന്ത്രി അടക്കമുള്ളവരുമായി അടുത്തിടപഴകി
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായ നദൈന്‍ ഡോറിസിനാണ് കൊറോണ സ്ഥിരീകരിച്ചത്.പനിയും തൊണ്ടവേദനയും അനുഭവപ്പട്ടതിനെ ത്തുടര്‍ന്ന് നടത്തിയ പരിശോാധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. പരിശോധന ഫലം പോസിറ്റീവാണെന്നും മന്ത്രി വീട്ടില്‍ ഐസൊലേഷനിലാണെന്നും അധികൃതര്‍ അറിയിച്ചു. ഡോറിസുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍ അടക്കം നൂറോളം …
മടങ്ങാനാവാതെ ഇറ്റാലിയൻ എയർപോർട്ടുകളിൽ കുടുങ്ങി മലയാളികൾ;
മടങ്ങാനാവാതെ ഇറ്റാലിയൻ എയർപോർട്ടുകളിൽ കുടുങ്ങി മലയാളികൾ;
സ്വന്തം ലേഖകൻ: ഇറ്റലിയിൽ നിന്ന് തിരികെ വരാനായി എത്തി വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറു കണക്കിന് മലയാളികളുടെ കാര്യത്തിൽ 24 മണിക്കൂറിന് ശേഷവും തീരുമാനമായില്ല. കൊവിഡ് 19 ഇല്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇവർക്ക് ബോർഡിംഗ് പാസ് പോലും നൽകേണ്ടെന്ന കേന്ദ്രസർക്കാരിന്‍റെ സർക്കുലറാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. ഭക്ഷണവും വെള്ളവുമില്ലാതെ ഗർഭിണികളും സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് പേരാണ് …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: രണ്ടാം “സൂ​പ്പ​ർ ചൊ​വ്വ“ പോരാട്ടത്തിലും ​ ജോ ​ബൈഡന് മുന്നേറ്റം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: രണ്ടാം “സൂ​പ്പ​ർ ചൊ​വ്വ“ പോരാട്ടത്തിലും ​ ജോ ​ബൈഡന് മുന്നേറ്റം
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡെ​മോ​ക്രാ​റ്റിക് പ്രൈ​മ​റിയുടെ രണ്ടാമത് ‘സൂ​പ്പ​ർ ചൊ​വ്വ’ പോരാട്ടത്തിൽ മു​ൻ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈഡ​​ന് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച മൂന്നു സംസ്ഥാനങ്ങളിൽ ബൈഡൻ എതിരാളി ബേ​ണി സാ​ൻ​ഡേ​ഴ്​​സിനെ പിന്നിലാക്കി. മിഷിഗൻ, മിസൗറി, മിസിസിപ്പി എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ വൻ ഭൂരിപക്ഷത്തിലാണ് ജയം ആവർത്തിച്ചത്. ഇദാഹോയിലും ബൈഡനാണ് ലീഡ് …