സ്വന്തം ലേഖകന്‍: നൂഡില്‍സില്‍ മായം, മാഗിക്കു പിന്നാലെ യിപ്പിയും കുടുങ്ങുന്നു. ഉത്തര്‍പ്രദേശിലെ ഭക്ഷ്യപരിശോധനാവിഭാഗം (എഫ്.ഡി.എ.) നടത്തിയ പരിശോധനയിലാണ് യിപ്പി നൂഡില്‍സിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ കണ്ടെത്തിയത്. ഇന്ത്യന്‍ കമ്പനിയായ ഐ.ടി.സി.യാണ് യിപ്പിയുടെ നിര്‍മ്മാതാക്കള്‍. യിപ്പിയില്‍ അമിതമായ അളവില്‍ ഈയം കണ്ടെത്തിയതായി പരിശോധനാ ഫലം പറയുന്നു. അലിഗഢിലെ ഷോപ്പിങ് മാളില്‍നിന്ന് പിടിച്ചെടുത്തവയിലാണ് ഇവ കണ്ടെത്തിയതെന്ന് എഫ്.ഡി.എ. ഡിവിഷണല്‍ …
സ്വന്തം ലേഖകന്‍: ഓണ്‍ലൈനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരെന്ന് പഠനം. ഫേസ്ബുക്കിലും വാട്സ് ആപ്പിലും സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവലന്മാര് മനശ്ശാസ്ത്രപരമായി ദുര്‍ബലരും ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരും ആയിരിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കി. ന്യൂസൗത് വെയില്‍സ്, മിയാമി സര്‍വകലാശാലകളിലെ ഗവേഷകരായ മൈക്കല്‍ കസുമോവിക്, ജെഫ്റി കുസ്നെകോഫ് എന്നിവര്‍ ഹലോ3 എന്ന …
സ്വന്തം ലേഖകന്‍: ഹരിയാനയിലെ അമ്മമാരുടെ മുലപ്പാലില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി. ഹരിയാനയിലെ സിര്‍സ ജില്ലയിലാണ് മുലപ്പാലില്‍ വിഷാംശം കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന കരുതിയിരുന്നതില്‍ നൂറു മടങ്ങ് കൂടുതലാണ് ഇവിടുത്തെ അമ്മമാരുടെ മുലപ്പാലില്‍ കലര്‍ന്നിരിക്കുന്ന കീടനാശിനിയുടെ അളവ്. സിര്‍സയിലെ ചൌദരി ദേവി ലാല്‍ യൂണിവേഴ്!സിറ്റിയിലെ ഊര്‍ജ പരിസ്ഥിതി ശാസ്ത്ര വകുപ്പ് നടത്തിയ ഗവേഷണത്തിലാണ് ഇവിടുത്തെ അമ്മമാരുടെ മുലപ്പാലില്‍ …
വേറൊരു ഭാഷ സംസാരിക്കുന്നു എന്ന് മാത്രമല്ല സ്വന്തം ഭാഷ മറക്കുകയും ചെയ്തു. പരിചയക്കാര് പോലും തന്നെ ഇപ്പോള്‍ പഴയ ആളായല്ല കാണുന്നതെന്നും സാറ പരിഭവം പറയുന്നു
സ്വന്തം ലേഖകന്‍: കൃത്രിമ മധുര പാനീയങ്ങള്‍ ഒരു വര്‍ഷം കൊന്നടുക്കുന്നത് ശരാശരി 1,84,000 പേരെയെന്ന് പഠനം. ഇത്തരം പാനീയങ്ങള്‍ ഉണ്ടാക്കുന്ന പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും കാന്‍സറുമാണ് വില്ലനാകുന്നത്. 2010 ല്‍ ഇത്തരത്തിലുള്ള പാനീയങ്ങളുടെ ഉപയോഗം മൂലം പ്രമേഹബാധിതരായി 1,33,000 പേരും ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 45,000 പേരും കാന്‍സര്‍ ബാധിച്ച് 6,450 പേരും മരിച്ചതായി സര്‍ക്കുലേഷന്‍ …
മറവി രോഗമുള്ള ആളുകള്‍ക്ക് വാഹനം ഓടിക്കുന്നതിന് അനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നിലവിലെ നിയമങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.
ബ്രിട്ടണിലെ ഏറ്റവും ഭാരമേറിയ മനുഷ്യന് എന്ന നിലയില്‍ മാധ്യമ ശ്രദ്ധേ നേടിയ കാള്‍ തോംപ്സണ് (33) മരിച്ചു. കെന്റിലെ വീട്ടില്‍ വെച്ചായിരുന്നു കാള്‍ തന്റെ അന്ത്യശ്വാസം വലിച്ചത്.
സ്വന്തം ലേഖകന്‍: അച്ഛനും അമ്മയും ഒഴിച്ചുള്ള എന്തും ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ കിട്ടുമെന്ന പറച്ചില് മാറ്റേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍. ഏറ്റവും ഒടുവില്‍ ഓണ്‍ലൈന്‍ കച്ചവടത്തിനെത്തിയത് മുലപ്പാലാണ്. യൂറോപ്പിലെ ചില പ്രമുഖ വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുമാണ് മുലപ്പാല്‍ കുപ്പിയിലാക്കിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനക്കു പിന്നില്‍. നവജാത ശിശുക്കള്‍ക്കായല്ല ഈ വില്പനയെന്നുമാത്രം. ബോഡി ബില്‍ഡര്‍മാര്‍ക്കും അത്ലറ്റുകള്‍ക്കുമുള്ള പ്രകൃതിദത്തമായ …
എന്നാല്‍ ഓപ്പറേഷന് കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം യുവാവിന് മൂത്രം ഒഴിക്കാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും സാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ടൈഗര്‍ബര്‍ഗ് ഹോസ്പിറ്റലും, സ്റ്റെല്ലന്‍ബോഷ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് നടത്തിയ പൈലറ്റ് സ്റ്റഡിയുടെ ഭാഗമായാണ് യുവാവിന് ലിംഗം മാറ്റി വച്ചത്.
സ്വന്തം ലേഖകന്‍: ഫാസ്റ്റ് ഫുഡ് കാന്‍സറിലേക്കും പൊണ്ണത്തടിയിലേക്കുമുള്ള എളുപ്പ വഴിയെന്ന് പഠനം. അനുദിനം പടരുന്ന ഫാസ്റ്റ് ഫുഡ് സംസ്ക്കാരം ചെറുപ്പക്കാരില്‍ പൊണ്ണത്തടിക്കും കാന്‍സറിനുമുള്ള കാരണങ്ങളില്‍ ഒന്നാമതാണെന്ന് സമീപകാലത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിവിധ രുചികള്‍ക്കായി രാസവസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണത്തിന്റെ സ്ഥിരമായ ഉപയോഗമാണ് വില്ലനാകുന്നത്. ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലെ പരിശോധനയാകട്ടെ ഒട്ടും ഫലപ്രദമല്ലതാനും. ഷവര്‍മ്മയും ഏറെ നേരം വച്ചിരുന്നാല്‍ …