1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
കുട്ടികളെ പുറത്തുപോയി കളിക്കൂ; കണ്ണുകള്‍ സംരക്ഷിക്കൂ
കുട്ടികളെ പുറത്തുപോയി കളിക്കൂ; കണ്ണുകള്‍ സംരക്ഷിക്കൂ
ലണ്ടന്‍ : സ്ഥിരമായി പുറത്തുപോയി കളിക്കുന്ന കുട്ടികള്‍ക്ക് ഹ്രസ്വ ദൃഷ്ടി ഉണ്ടാകാനുളള സാധ്യത വളരെ കുറവാണന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പുറത്തു പോയി കളിക്കുന്ന കുട്ടികള്‍ക്ക് നല്ല കാഴ്ചശക്തി ഉണ്ടാകുന്നതായി മുന്‍പ് നടന്ന പഠനങ്ങള്‍ വ്യ്ക്തമാക്കിയിരുന്നെങ്കിലും അത് സ്വാഭാവിക പ്രകാശം മൂലമാണോ വ്യായാമം മൂലമാണോ എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് സ്വാഭാവിക …
ആര്‍ത്രൈറ്റിസിനെ ചെറുക്കാന്‍ പുതിയ മരുന്ന് വരുന്നു
ആര്‍ത്രൈറ്റിസിനെ ചെറുക്കാന്‍ പുതിയ മരുന്ന് വരുന്നു
ലണ്ടന്‍ : ബ്രിട്ടനിലെ നൂറ് കണക്കിന് റുമാറ്റിക് ആര്‍ത്രോയ്ഡ് രോഗികള്‍ക്ക് പ്രകാശത്തിന്റെ പുതുപ്രതീക്ഷയേകി കൊണ്ട് പുതിയ മരുന്ന് കണ്ടുപിടിച്ചു. ഇന്ന് നിലവിലുളള ചികിത്സയേക്കാള്‍ മികച്ച ഫലം ഈ മരുന്നിന് നല്‍കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ടോഫാസിറ്റിനിബ് എന്നറിയപ്പെടുന്ന ഈ മരുന്ന് കഴിക്കുന്നവര്‍ക്ക് സന്ധികളില്‍ ചെറിയ വേദനയും നീറ്റലും മാത്രമേ അനുഭവപ്പെടുകയുളളൂവെന്നും വിദഗ്ദ്ധര്‍ പറയുന്നു. സന്ധികളില്‍ ഉണ്ടാകുന്ന തേയ്മാനം …
ഇസിജിയ്‌ക്കെതിരേ വിദഗ്ദ്ധര്‍
ഇസിജിയ്‌ക്കെതിരേ വിദഗ്ദ്ധര്‍
ന്യൂയോര്‍ക്ക് : ഹൃദ്രോഗം കണ്ടെത്താനായി സഹായിക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോകാര്‍ഡിയോ ഗ്രാം വലിയ സഹായമൊന്നും ചെയ്യുന്നില്ലെന്ന് വദഗ്ദ്ധരുടെ കണ്ടെത്തല്‍. യുഎസ് ഗവണ്‍മെന്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധ സമിതിയാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. പുകവലി, മദ്യപാനം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ അസുഖങ്ങളുണ്ടെങ്കിലും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളില്‍ രോഗത്തിന്റെ സാധ്യതകള്‍ കണ്ടെത്താന്‍ ഇസിജി സഹായിക്കുന്നില്ലെന്നാണ് യുഎസ് പ്രിവന്റീവ് …
ജിമ്മില്‍ പോകാന്‍ മടിയോ? പ്രചോദനമേകാന്‍ ഗുളികകള്‍
ജിമ്മില്‍ പോകാന്‍ മടിയോ? പ്രചോദനമേകാന്‍ ഗുളികകള്‍
മസിലു പെരുപ്പിക്കാന്‍ ആശയും ജിമ്മില്‍ പോകാന്‍ മടിയുമായി കഴിയുന്നവര്‍ക്കൊരു ശുഭ വാര്‍ത്ത. ജിമ്മില്‍ പോയി കഠിനമായി അധ്വാനിക്കാന്‍ പ്രചോദനം നല്‍കുന്ന ഗുളികയുമായി സ്വിറ്റ്‌സര്‍ലന്റ് സൂറിച്ച് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ രംഗത്ത്. എറിത്രോപൊയ്റ്റിന്‍ ഹോര്‍മോണ്‍ അടങ്ങിയ ഗുളിക കഴിച്ചാല്‍ ജിമ്മിലേക്കുള്ള ‘ഓട്ട’ത്തിന്റെ വേഗം കൂടുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ശ്വേതരക്താണുക്കളുടെ അളവ് ക്രമപ്പെടുത്തുന്ന ഘടകമാണ് എറിത്രോപൊയ്റ്റിന്‍ ഹോര്‍മോണ്‍. ഗുളിക കഴിച്ചുവെന്നു …
എട്ട് മാസത്തിന് ശേഷം ഗര്‍ഭിണികള്‍ ജോലിചെയ്യുന്നത് പുകവലി പോലെ ദോഷകരം
എട്ട് മാസത്തിന് ശേഷം ഗര്‍ഭിണികള്‍ ജോലിചെയ്യുന്നത് പുകവലി പോലെ ദോഷകരം
ഗര്‍ഭകാലത്ത് എട്ടാം മാസത്തിന് ശേഷവും ജോലി ചെയ്യുന്നത് പുകവലിക്കുന്നത് പോലെ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഗര്‍ഭകാലത്ത് ആറ് മാസത്തിന് ശേഷം ജോലി മതിയാക്കുന്നവരുടെ കുട്ടിയേക്കാള്‍ എട്ടാം മാസവും ജോലിയെടുക്കുന്നവരുടെ കുട്ടികള്‍ക്ക് 230ഗ്രാം ഭാരമെങ്കിലും കുറവായിരിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മുന്‍പ് നടന്ന പഠനങ്ങളുടെ വിവരങ്ങള്‍ ക്രോഡികരിച്ചുകൊണ്ട് എസെക്‌സ് സര്‍വ്വകലാശാല നടത്തിയ …
ദിവസം രണ്ട് ആപ്പിള്‍ കഴിക്കൂ; ഹൃദ്രോഗം അകറ്റാം
ദിവസം രണ്ട് ആപ്പിള്‍ കഴിക്കൂ; ഹൃദ്രോഗം അകറ്റാം
സ്ത്രീകള്‍ ദിവസേന രണ്ട് ആപ്പിള്‍ വീതം കഴിക്കുന്നത് ഹൃദ്രോഗത്തിനുളള സാധ്യതകള്‍ കുറയ്ക്കുമെന്ന പഠനം. ആ്പ്പിള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഇതിന് കാരണം. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകള്‍ ദിവസേന ആപ്പിള്‍ കഴിക്കുന്നത് അവരുടെ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുമെന്നും അതുവഴി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുളള സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നുവെന്നുമാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. ആറ് മാസം ദിവസേന …
എയ്ഡ്സിന് മരുന്ന് കണ്ടുപിടിച്ചു ?
എയ്ഡ്സിന് മരുന്ന് കണ്ടുപിടിച്ചു ?
മജ്ജ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രീയയിലൂടെ എച്ച്‌ഐവി ബാധ സുഖപ്പെടുത്താമെന്ന വാദവുമായി രോഗി രംഗത്ത്. അമേരിക്കയിലെ വാഷിംഗ്ടണില്‍.....
പൊണ്ണത്തടിയന്‍മാരായ കുട്ടികളില്‍ ഹൃദയാഘാതത്തിനുളള സാധ്യത കൂടുതല്‍
പൊണ്ണത്തടിയന്‍മാരായ കുട്ടികളില്‍ ഹൃദയാഘാതത്തിനുളള സാധ്യത കൂടുതല്‍
ലണ്ടന്‍ : പൊണ്ണത്തടിയന്‍മാരായ കുട്ടികളില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും ഹൃദ്രോഗം വരാനുളള സാധ്യത ഏറെയാണന്ന് പഠനം. ഹൃദ്രോഗം ഉണ്ടാകാനുളള ഘടകങ്ങളില്‍ ചുരുങ്ങിയത് ഒരെണ്ണമെങ്കിലും ഇവരില്‍ കാണാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. രണ്ട് വയസ്സു മുതല്‍ പതിനെട്ട് വയസ്സുവരെ പ്രായമുളള മുന്നൂറ് കുട്ടികളിലാണ് പഠനം നടത്തിയത്. ഇവരില്‍ ഭൂരിഭാഗത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമോ, കൊളസ്‌ട്രോളോ, പ്രമേഹമോ ഉളളവരാണ്. …
പോപ്പ്‌കോണ്‍ ആരോഗ്യത്തിന് നല്ലതാണോ?
പോപ്പ്‌കോണ്‍ ആരോഗ്യത്തിന് നല്ലതാണോ?
പോപ്പ് കോണിന് അമേരിക്കയിലും ബ്രിട്ടനിലും വന്‍ സ്വീകാര്യതയാണ് ഉളളത്. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവരുടെ ഇടയില്‍.. പോപ്പ് കോണ്‍ ആരോഗ്യത്തിന് നല്ലതാണന്നാണ് ഇവരുടെ അഭിപ്രായം. കലോറിയുടെ അളവ് കുറവായതും ഒപ്പം ഫൈബറിന്റെ അളവ് കൂടുതലുളളതും ഇതിനെ മികച്ച പലഹാരങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണമായി. എന്നാല്‍ എല്ലാ പോപ്പ്‌കോണിലും ഈ ഗുണങ്ങളില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പഴങ്ങളിലും …
അത്ഭുത ഗുളിക ‘പോളിപില്‍’ രണ്ടുവര്‍ഷത്തിനുളളില്‍
അത്ഭുത ഗുളിക ‘പോളിപില്‍’ രണ്ടുവര്‍ഷത്തിനുളളില്‍
ഹൃദയാഘാതത്തേയും പക്ഷാഘാതത്തേയും ചെറുക്കാന്‍ കഴിവുളള പോളിപില്‍ രണ്ട് വര്‍ഷത്തിനുളളില്‍ രാജ്യവ്യാപകമായി ലഭ്യമാകും. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഉപയോഗിക്കുന്ന നാല് മരുന്നുകള്‍ ചേര്‍ന്നതാണ് പോളിപില്‍. പോളിപില്ലിന്റെ ഉപയോഗം ഹൃദയാഘാതത്തേയും പക്ഷാഘാതത്തേയും ഫലപ്രദമായി ചെറുക്കുമെന്ന് കണ്ടെത്തികഴിഞ്ഞു. അന്‍പത് വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ ഈ മരുന്നിന്റെ ഉപയോഗം മൂലം ബ്ലഡ് പ്ലഷറിന്റേയും കൊളസ്‌ട്രോളിന്റേയും അളവില്‍ കാര്യമായ കുറവ് ഉണ്ടാക്കാന്‍ കഴിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. …