1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിങ്ങള്‍ തനിച്ചല്ലെന്ന് ഗ്രീസിലെ അഭയാര്‍ഥികളോട് മാര്‍പാപ്പ, മുങ്ങിമരിച്ച അഭയാര്‍ഥികള്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്തി
നിങ്ങള്‍ തനിച്ചല്ലെന്ന് ഗ്രീസിലെ അഭയാര്‍ഥികളോട് മാര്‍പാപ്പ, മുങ്ങിമരിച്ച അഭയാര്‍ഥികള്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്തി
സ്വന്തം ലേഖകന്‍: നിങ്ങള്‍ തനിച്ചല്ലെന്ന് ഗ്രീസിലെ അഭയാര്‍ഥികളോട് മാര്‍പാപ്പ, മുങ്ങിമരിച്ച അഭയാര്‍ഥികള്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്തി. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികളെ സന്ദര്‍ശിക്കുന്ന വേളയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിങ്ങള്‍ തനിച്ചല്ലെന്നും, പ്രത്യാശ കൈവെടിയരുതെന്നും ആഹ്വാനം ചെയ്തത്. ചര്‍ച്ച് ഓഫ് ഗ്രീസ് തലവന്‍ ആര്‍ച്ച് ബിഷപ് ലെറോണിമോസ്, പാത്രിയാര്‍ക്ക ബര്‍തലോമി എന്നിവര്‍ക്കൊപ്പമായിരുന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം. അഭയാര്‍ഥികള്‍ …
കോമഗതമാരേ ദുരന്തം, 100 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ കുടിയേറ്റക്കാരോട് കാനഡ സര്‍ക്കാര്‍ മാപ്പു ചോദിക്കും
കോമഗതമാരേ ദുരന്തം, 100 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ കുടിയേറ്റക്കാരോട് കാനഡ സര്‍ക്കാര്‍ മാപ്പു ചോദിക്കും
സ്വന്തം ലേഖകന്‍: കോമഗതമാരേ ദുരന്തം, 100 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ കുടിയേറ്റക്കാരോട് കാനഡ സര്‍ക്കാര്‍ മാപ്പു ചോദിക്കും. 1914 ല്‍ 376 ഇന്ത്യക്കാരുള്‍പ്പെടുന്ന കുടിയേറ്റക്കാരുടെ സംഘം സഞ്ചരിച്ച കോമഗതമാരേ എന്ന ജാപ്പനീസ് കപ്പല്‍ കാനഡയില്‍ പ്രവേശിക്കാനനുവദിക്കാതെ തിരിച്ചയച്ച സംഭവവുമായി ബന്ധപ്പെട്ടാണ് മാപ്പ്. അന്ന് 24 പേര്‍ക്കു മാത്രമാണ് കാനഡയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്. തുടര്‍ന്ന് കല്‍ക്കത്തയില്‍ …
ഇയു, തുര്‍ക്കി കരാര്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി, അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയില്‍
ഇയു, തുര്‍ക്കി കരാര്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി, അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയില്‍
സ്വന്തം ലേഖകന്‍: ഇയു, തുര്‍ക്കി കരാര്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി, അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയില്‍. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് രൂപം നല്‍കിയ കരാര്‍ പ്രകാരമാണ് അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയിലത്തെിയത്. 45 പാകിസ്താനികളടങ്ങുന്ന സംഘമാണ് ലെസ്‌ബോസില്‍നിന്ന് തുര്‍ക്കിയിലെ ദികിലി തുറമുഖത്ത് ഇറങ്ങിയത്. കൂടുതല്‍ അഭയാര്‍ഥികളുമായി മൂന്നു ബോട്ടുകള്‍ പുറപ്പെടാന്‍ തയാറായി നില്‍ക്കുന്നതായി …
ഇയു, തുര്‍ക്കി കരാര്‍ പ്രകാരം ഗ്രീസ് അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് മടക്കിയയക്കുന്നു
ഇയു, തുര്‍ക്കി കരാര്‍ പ്രകാരം ഗ്രീസ് അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് മടക്കിയയക്കുന്നു
സ്വന്തം ലേഖകന്‍: ഇയു, തുര്‍ക്കി കരാര്‍ പ്രകാരം ഗ്രീസ് അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് മടക്കിയയക്കുന്നു. തിങ്കളാഴ്ച മുതലാണ് ഗ്രീസിന്റെ അധീനതയിലുള്ള ലെസ്‌ബോസ് ദ്വീപില്‍ നിന്നും ബോട്ടുകളില്‍ അഭയാര്‍ഥികളെ തുര്‍ക്കിയിലെ ദികിലിയിലേക്ക് മാറ്റി തുടങ്ങിയത്. അഞ്ഞൂറോളം അഭയാര്‍ത്ഥികള്‍ ഇത്തരത്തില്‍ രാജ്യത്തേക്ക് എത്തുമെന്നാണ് തുര്‍ക്കിയുടെ കണക്ക്. പശ്ചിമ യൂറോപിലേക്ക് അഭയാര്‍ത്ഥികളുടെ അനധികൃതമായ ഒഴുക്ക് തടയുന്നതിനായി യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും ചേര്‍ന്ന് …
തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍ കരാര്‍, ഗ്രീസിലേക്ക് അഭയാര്‍ഥികളുടെ കുത്തൊഴുക്ക്
തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍ കരാര്‍, ഗ്രീസിലേക്ക് അഭയാര്‍ഥികളുടെ കുത്തൊഴുക്ക്
സ്വന്തം ലേഖകന്‍: തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍ കരാര്‍, ഗ്രീസിലേക്ക് അഭയാര്‍ഥികളുടെ കുത്തൊഴുക്ക്. കുടിയേറ്റക്കാരുടെ എണ്ണം കുറക്കാന്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും ധാരണയില്‍ എത്തിയതിനു പിന്നാലെയാണ് ഗ്രീസിലേക്ക് അഭയാര്‍ഥികള്‍ കൂട്ടത്തോടെ പ്രവഹിക്കുന്നത്. അഞ്ചു ബോട്ടുകളിലായി സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍നിന്ന് ഗ്രീസില്‍ എത്തിയതായി ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ അഭയാര്‍ഥികള്‍ ഗ്രീസിലെ ലെസ്‌ബോസ് ദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായാണ് …
അഭയാര്‍ഥി പ്രതിസന്ധി, ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കാന്‍ ധാരണ
അഭയാര്‍ഥി പ്രതിസന്ധി, ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കാന്‍ ധാരണ
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രതിസന്ധി, ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കാന്‍ ധാരണ. യൂറോപ്യന്‍ യൂനിയന്‍തുര്‍ക്കി കരാറിന് അന്തമ്മരൂപം നല്‍കാന്‍ ബ്രസല്‍സില്‍ നടക്കുന്ന ചര്‍ച്ചയിലാണ് അഭയാര്‍ഥി പ്രവാഹം തടയാന്‍ യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച നയം തുര്‍ക്കി അംഗീകരിച്ചത്. തിരിച്ചു സ്വീകരിക്കുന്ന ഓരോ അഭയാര്‍ഥിക്കും പകരം തുര്‍ക്കിയിലുള്ള സിറിയക്കാരെ യൂറോപ്പ് സ്വീകരിക്കുമെന്നായിരുന്നു ധാരണ. അതിനു പുറമെ തുര്‍ക്കിക്ക് സാമ്പത്തിക …
അഭയാര്‍ഥി പ്രശ്‌നത്തില്‍ അംഗരാജ്യങ്ങള്‍ ഉഴപ്പുന്നു, അന്ത്യശാസനവുമായി യൂറോപ്യന്‍ യൂണിയന്‍
അഭയാര്‍ഥി പ്രശ്‌നത്തില്‍ അംഗരാജ്യങ്ങള്‍ ഉഴപ്പുന്നു, അന്ത്യശാസനവുമായി യൂറോപ്യന്‍ യൂണിയന്‍
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നത്തില്‍ അംഗരാജ്യങ്ങള്‍ ഉഴപ്പുന്നു, അന്ത്യശാസനവുമായി യൂറോപ്യന്‍ യൂണിയന്‍. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് അംഗരാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രതിമാസം ആറായിരത്തോളം അഭയാര്‍ഥികളെ അംഗരാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് മൈഗ്രേഷന്‍ ഹൈകമീഷണര്‍ ദിമിത്രസ് അവരാമോപൊലസ് ആവശ്യപ്പെട്ടു. 1,60,000 അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാമെന്നായിരുന്നു സെപ്റ്റംബറില്‍ യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ ഉണ്ടാക്കിയ ധാരണ. …
അമേരിക്കയില്‍ 15.7 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍, 5.1 ദശലക്ഷം കുട്ടികള്‍
അമേരിക്കയില്‍ 15.7 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍, 5.1 ദശലക്ഷം കുട്ടികള്‍
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ 15.7 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍, 5.1 ദശലക്ഷം കുട്ടികള്‍. രാജ്യത്ത് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് മൊത്തം 61 ദശലക്ഷം കുടിയേറ്റക്കാരുണ്ടെന്നും ഇതില്‍ നിയമാനുസരണം കഴിയുന്ന വിദേശികള്‍ വെറും 45.3 ദശലക്ഷം മാത്രമാണെന്നും സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസ് പുറത്ത് വിട്ട കണക്കുകളാണ് വ്യക്തമാക്കുന്നത്. …
അഭയാര്‍ഥി പ്രശ്‌നത്തില്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും ധാരണയിലെത്തി
അഭയാര്‍ഥി പ്രശ്‌നത്തില്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും ധാരണയിലെത്തി
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നത്തില്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും ധാരണയിലെത്തി. കരാറിന്റെ കരട് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു യൂറോപ്യന്‍ യൂനിയന് സമര്‍പ്പിച്ചു. ചരിത്രപരമായ കരാറിനാണ് തുടക്കമിടുന്നതെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡെസ്‌ക് അഭിപ്രായപ്പെട്ടു. ‘വണ്‍ ഇന്‍ വണ്‍ ഔട്ട്’ കരാര്‍ ചരിത്രപ്രധാനമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും വിശേഷിപ്പിച്ചു. ബ്രസല്‍സില്‍ ഒരു …
ബല്‍ജിയത്തിലെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം
ബല്‍ജിയത്തിലെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം
സ്വന്തം ലേഖകന്‍: ബല്‍ജിയത്തിലെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന ബല്‍ജിയത്തിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് മതത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലീങ്ങളും സിറിയയില്‍ നിന്നുള്ള ക്രൈസ്തവരും ഉള്‍പ്പെടെ നൂറോളം പേര്‍ തമ്മില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മുസ്ലീം സ്ത്രീകള്‍ ധരിക്കാറുള്ള തട്ടമിട്ട് നടന്നില്ല …