1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറില്‍ മലയാളി ദമ്പതികളുടെ കുഞ്ഞുങ്ങളുടെ മരണം കീടനാശിനി ശ്വസിച്ചാണെന്ന് റിപ്പോര്‍ട്ട്
ഖത്തറില്‍ മലയാളി ദമ്പതികളുടെ കുഞ്ഞുങ്ങളുടെ മരണം കീടനാശിനി ശ്വസിച്ചാണെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: ഖത്തറില്‍ മലയാളി ദമ്പതികളുടെ കുഞ്ഞുങ്ങള്‍ മരിക്കാനുള്ള കാരണം കീടനാശിനി ശ്വസിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയല്ലെന്നും അധികൃതര്‍ സ്ഥരീകരിച്ചു. കുട്ടികളുടെ മൃതദേഹങ്ങള്‍ നാളെ ഖത്തറില്‍ ഖബറടക്കും. വെള്ളിയാഴ്ച്ച രാവിലെയോടെയാണ് കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിനെയും കുടുംബത്തെയും ശ്വാസതടസ്സവും ഛര്‍ദ്ദിയും മൂലം ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ …
സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിൽ പെരുമാറ്റചട്ടം നിലവിൽ വന്നു
സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിൽ പെരുമാറ്റചട്ടം നിലവിൽ വന്നു
സ്വന്തം ലേഖകൻ: സൗദിയില്‍ സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളിൽ പുതിയ പെരുമാറ്റചട്ടം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. തൊഴിലാളികളുടെ പരാതികളില്‍ പരിഹാരം കാണാത്ത സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷയും, അവകാശങ്ങളും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതാണ് പുതിയ വ്യവസ്ഥകൾ. കഴിഞ്ഞ മാസമാണ് തൊഴിൽ സാമൂഹിക വികസന മന്ത്രി എൻജിനീയർ …
ദുബായ് നഗരത്തിലെ ഗതാഗത കുരുക്കിന് അറുതി; പുതിയ പാലങ്ങൾ ഈ മാസം 29ന് തുറക്കും
ദുബായ് നഗരത്തിലെ ഗതാഗത കുരുക്കിന് അറുതി; പുതിയ പാലങ്ങൾ ഈ മാസം 29ന് തുറക്കും
സ്വന്തം ലേഖകൻ: നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ പുതിയ പാലങ്ങളുടെ നിർമാണത്തിലൂടെ സാധിക്കുമെന്ന് ദുബൈ ആർ.ടി.എ. ദുബൈ മാൾ ഭാഗത്തെ രണ്ടു പാലങ്ങൾ തുറക്കുന്നതോടെ ഗതാഗത കുരുക്ക് നീങ്ങും. ഈ മാസം 29 നാണ് പാലങ്ങൾ തുറക്കുക. രണ്ട് പാലങ്ങൾ ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിലൂടെ സബീൽ ബഹുനില പാർക്കിങ് മന്ദിരത്തിലേക്കും പുറത്തേക്കുമുള്ള ഭാഗങ്ങളിൽ എത്താൻ എളുപ്പമാകും. …
ബ്രെക്സിറ്റ് നീട്ടാനുള്ള പ്രമേയം പാസാക്കി; ബോറിസ് ജോൺസന്റെ കരാറിനെ പിന്തുണച്ചത് 306 എം‌പിമാർ
ബ്രെക്സിറ്റ് നീട്ടാനുള്ള പ്രമേയം പാസാക്കി; ബോറിസ് ജോൺസന്റെ കരാറിനെ പിന്തുണച്ചത് 306 എം‌പിമാർ
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടുന്ന പ്രമേയം ബ്രിട്ടണ്‍ പാസാക്കി. കൺസർവേറ്റിവ് എംപി ഒലിവർ ലെറ്റ്‍വിൻ കൊണ്ടുവന്ന പ്രമേയം 306 നെതിരെ 322 വോട്ടിനാണ് പാസാക്കിയത്. ഇന്നലെ രാത്രി 11-നു മുൻപു കരാറിൽ തീരുമാനമായില്ലെങ്കിൽ മൂന്നു മാസം കൂടി കാലാവധി നീട്ടിത്തരാൻ അഭ്യർഥിച്ച് യൂറോപ്യൻ യൂണിയന് കത്തെഴുതണമെന്ന ബെൻ ആക്ട് വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് എംപിമാരുടെ നടപടി. …
സ്ഥലം വിട്ടില്ലെങ്കിൽ തല കാണില്ല! സിറിയൻ കുർദുകൾക്ക് എർദോഗാന്റെ അന്ത്യശാസനം
സ്ഥലം വിട്ടില്ലെങ്കിൽ തല കാണില്ല! സിറിയൻ കുർദുകൾക്ക് എർദോഗാന്റെ അന്ത്യശാസനം
സ്വന്തം ലേഖകൻ: വടക്കന്‍ സിറിയയില്‍ കുര്‍ദിഷ് സേനയ്ക്കു നേരെ തുര്‍ക്കി നടത്തുന്ന സൈനികആക്രമണത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കിയിട്ടും ശാന്തമാകാതെ മേഖല. 120 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ സമയത്തിനുള്ളില്‍ സുരക്ഷിത മേഖലയില്‍ നിന്ന് കുര്‍ദിഷ് സേന പിന്‍മാറാത്ത പക്ഷം എവിടെയാണോ തങ്ങള്‍ നിര്‍ത്തിവെച്ചത് അവിടെ നിന്ന് വീണ്ടും തുടങ്ങുമെന്നും കുര്‍ദ് സേനയുടെ തല …
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഉലഞ്ഞ് ലെബനനിലെ ഹരീരി ഭരണകൂടം
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഉലഞ്ഞ് ലെബനനിലെ ഹരീരി ഭരണകൂടം
സ്വന്തം ലേഖകൻ: ലെബനനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂന്നാം ദിവസം പിന്നിടവേ മന്ത്രിമാര്‍ രാജിവെക്കുന്നു.പ്രധാനമന്ത്രി സാദ് ഹരീരിയുടെ സര്‍ക്കാരിലെ ഘടകക്ഷി ലെബനീസ് ഫോര്‍സസ് പാര്‍ട്ടിയിലെ നാലു മന്ത്രിമാരാണ് രാജി വെച്ചിരിക്കുന്നത്. ലെബനനനിലെ ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണിത്. സര്‍ക്കാരിന് ലെബനനിലെ ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാന്‍ പറ്റാത്തതിനാലാണ് തങ്ങളുടെ പാര്‍ട്ടിയിലെ മന്ത്രിമാര്‍ രാജിവെക്കുന്നതെന്ന് ലെബനീസി …
ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള ഭീമന്‍ ശവകുടീരം; കണ്ടെത്തിയത് 30 മമ്മികൾ
ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള ഭീമന്‍ ശവകുടീരം; കണ്ടെത്തിയത് 30 മമ്മികൾ
സ്വന്തം ലേഖകൻ: മൂവായിരം വര്‍ഷത്തോളം പഴക്കമുള്ള മമ്മി ശവപ്പെട്ടികള്‍ ഈജിപ്തില്‍ കണ്ടെടുത്തു 1800 നു ശേഷം ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മമ്മിഫൈഡ് മൃതദേഹങ്ങളുള്ള കല്ലറകള്‍ കണ്ടെത്തിയിരിക്കുന്നത്. 23 മുതിര്‍ന്ന പരുഷന്‍മാരുടെയും 5 സ്ത്രീകളുടെയും 2 കുട്ടികളുടെയും ഉള്‍പ്പെടെ 30 മൃതദേഹങ്ങളാണ് ഇതില്‍ ഉള്ളത്. ഫറോവ കാലഘട്ടത്തിലെ പുരോഹിത വര്‍ഗത്തിന്റേതാണ് ശവശരീരങ്ങള്‍ എന്നു കുതുന്നു.19 ആം നൂറ്റാണ്ടിനു …
അമേരിക്കയിൽ ഗുജറാത്ത് സ്വദേശിയുടെ തലയ്ക്ക് 71 ലക്ഷം വിലയിട്ട് എഫ്.ബി.ഐ.
അമേരിക്കയിൽ ഗുജറാത്ത് സ്വദേശിയുടെ തലയ്ക്ക് 71 ലക്ഷം വിലയിട്ട് എഫ്.ബി.ഐ.
സ്വന്തം ലേഖകൻ: എഫ്.ബി.ഐ. പുറത്തുവിട്ട അമേരിക്കയിലെ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഗുജറാത്ത് സ്വദേശിയും. അഹമ്മദാബാദില്‍നിന്നുള്ള ഭദ്രേഷ് കുമാര്‍ പട്ടേലിനെയാണ് യു.എസ്. അന്വേഷണ ഏജന്‍സി ‘ടോപ് 10’ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഇത്തവണയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി എഫ്.ബി.ഐ. തേടുന്ന പിടികിട്ടാപ്പുള്ളിയാണ് ഭദ്രേഷ് കുമാര്‍ പട്ടേല്‍. 2017-ലാണ് ഭദ്രേഷ് കുമാറിനെ ആദ്യമായി പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇയാളെ കണ്ടെത്താന്‍ …
ബ്രെക്സിറ്റിന്റെ ഗതി ഇന്നറിയാം; ബ്രിട്ടീഷ് പാർലമെന്റിൽ വോട്ടെടുപ്പ്
ബ്രെക്സിറ്റിന്റെ ഗതി ഇന്നറിയാം; ബ്രിട്ടീഷ് പാർലമെന്റിൽ വോട്ടെടുപ്പ്
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനിൽ (ഇയു) നിന്ന് ബ്രിട്ടൻ പിരിയുമോ (ബ്രെക്സിറ്റ്) എന്ന് ഇന്നറിയാം. യൂറോപ്യൻ യൂണിയന് സമർപ്പിച്ച അന്തിമ ബ്രെക്സിറ്റ് കരാറിൽ ഇന്നത്തെ അസാധാരണ ശനിയാഴ്ച സമ്മേളനത്തിൽ ബ്രിട്ടിഷ് പാർലമെന്റ് വോട്ടെടുപ്പു നടത്തും. കരാർ പാർലമെന്റ് അംഗീകരിച്ചാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ‌ താൽപര്യപ്പെടുന്നതുപോലെ ഈ മാസം 31 എന്ന അവസാന തീയതിക്കു മുൻപ് ബ്രെക്സിറ്റ് …
വരണ്ട തൊണ്ട, പൊട്ടിയ കാലുകൾ, കുടിക്കാൻ ഷർട്ട് പിഴിഞ്ഞ വിയർപ്പ്, മെക്സിക്കോയിൽ ഇന്ത്യൻ..
വരണ്ട തൊണ്ട, പൊട്ടിയ കാലുകൾ, കുടിക്കാൻ ഷർട്ട് പിഴിഞ്ഞ വിയർപ്പ്, മെക്സിക്കോയിൽ ഇന്ത്യൻ..
സ്വന്തം ലേഖകൻ: മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ പഞ്ചാബില്‍ നിന്നും ഹരിയാണയില്‍ നിന്നുമുള്ള മുന്നൂറിലധികം പേര്‍ മെക്‌സിക്കോയിലെത്തിയത് ഇന്ത്യയിലേക്ക് തന്നെ തിരിച്ചയ്ക്കപ്പെടാനായിരുന്നു. രോഗമോ, ദാഹമോ, കുടിയേറ്റക്കാരെ തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഇവയൊന്നും അവരുടെ അമേരിക്ക എന്ന സ്വപ്നത്തെ തളര്‍ത്താന്‍ പോന്നതായിരുന്നില്ല. പക്ഷെ എത്തിച്ചേര്‍ന്നിടത്ത് നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാനായിരുന്നു അവരുടെ വിധി. 311 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സംഭവിച്ചതും അതുതന്നെ. …