1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പറന്നു വന്ന പക്ഷി വില്ലനായി; 233 യാത്രക്കാരുമായി പാടത്ത് വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്; റഷ്യന്‍ പൈലറ്റ് വീരനായകനെന്ന് സോഷ്യല്‍ മീഡിയ
പറന്നു വന്ന പക്ഷി വില്ലനായി; 233 യാത്രക്കാരുമായി പാടത്ത് വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്; റഷ്യന്‍ പൈലറ്റ് വീരനായകനെന്ന് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: 233 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ എയര്‍ബസ് വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് പാടത്ത് സുരക്ഷിതമയി ഇടിച്ചിറക്കി. മോസ്‌കോയുടെ തെക്ക്കിഴക്കന്‍ പാടത്താണ് യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയത്. അപകടഘട്ടത്തിലും മനസാന്നിദ്ധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി ഇറക്കിയ പൈലറ്റിന് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമാണ്. മോസ്‌കോയില്‍ നിന്ന് …
ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മോചിപ്പിച്ചു
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണിലെ ജീവനക്കാരെ മോചിപ്പിച്ചു. മോചിതരായവരില്‍ മൂന്ന് മലയാളികളുണ്ട്. വണ്ടൂര്‍ സ്വദേശി അജ്മല്‍, ഗുരുവായൂര്‍ സ്വദേശി പ്രജിത്ത്!, കാസര്‍കോട് ബേക്കല്‍ സ്വദേശി റെജിന്‍ എന്നിവരാണ് മോചിതരായ മലയാളികള്‍. ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മോചനം. അമേരിക്കയുടെ അപ്പീല്‍ പരിഗണിച്ച് കപ്പല്‍ വിട്ടുനല്‍കിയിട്ടില്ല. അതേസമയം ജീവനക്കാരുടെ മേലുള്ള കുറ്റങ്ങള്‍ …
ഹോങ്കോങ്ങിലെ പ്രതിഷേധക്കാരെ ഭീകരരെന്ന് വിളിച്ച് ചൈന; ചരടു വലിക്കുന്നത് അമേരിക്കയെന്നും ആരോപണം; മുന്നറിയിപ്പിന് പിന്നാലെ സൈനിക വിന്യാസം
ഹോങ്കോങ്ങിലെ പ്രതിഷേധക്കാരെ ഭീകരരെന്ന് വിളിച്ച് ചൈന; ചരടു വലിക്കുന്നത് അമേരിക്കയെന്നും ആരോപണം; മുന്നറിയിപ്പിന് പിന്നാലെ സൈനിക വിന്യാസം
സ്വന്തം ലേഖകന്‍: കുറ്റാരോപിതരെ ചൈനയില്‍ വിചാരണ ചെയ്യാനുള്ള നിയമത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭം ഭീകരതയുടെ തലത്തിലേക്കു വഴിമാറുന്നതായി ചൈനയുടെ ആരോപണം. ഹോങ്കോങ്ങിലെ പ്രക്ഷോഭകാരികളെ ഭീകരരെന്നു മുദ്രകുത്തിയ ചൈന, സംയമനത്തിന്റെ ഭാഷയില്‍ ഏറെനേരം സംസാരിക്കാനാകില്ലെന്നു മുന്നറിയിപ്പു നല്‍കി. തെരുവുകളിലെ പ്രക്ഷോഭം വിമാനത്താവളത്തിലേക്കും നീണ്ടതോടെയാണ് ചൈന സ്വരം കടുപ്പിച്ചത്. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ പെട്രോള്‍ ബോംബ് ഉള്‍പ്പെടെ ഉപയോഗിച്ചതിലൂടെ രണ്ടു …
‘കശ്മീരിന്റെ ‘സ്വാതന്ത്ര്യ ത്തിനായി പോരാടും,’ ഭീഷണി മുഴക്കി ഇമ്രാന്‍ഖാന്‍; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു
‘കശ്മീരിന്റെ ‘സ്വാതന്ത്ര്യ ത്തിനായി പോരാടും,’ ഭീഷണി മുഴക്കി ഇമ്രാന്‍ഖാന്‍; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു
സ്വന്തം ലേഖകന്‍: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീഷണിയുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിന്റെ ‘സ്വാതന്ത്ര്യ’ത്തിനായി പോരാടാന്‍ ജനങ്ങള്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ അദ്ദേഹം ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ചു. ‘മുസ്ലിങ്ങള്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നു. കശ്മീരിലെ നിലവിലുള്ള സ്ഥിതഗതികള്‍ അവിടുത്തെ …
‘ഇന്ത്യയും ചൈനയും വികസ്വര രാജ്യങ്ങളല്ല, അവര്‍ വികസിച്ചു കഴിഞ്ഞു, മുതലെടുപ്പിന് അനുവദിക്കരുത്,’ ആഞ്ഞടിച്ച് ട്രംപ്
‘ഇന്ത്യയും ചൈനയും വികസ്വര രാജ്യങ്ങളല്ല, അവര്‍ വികസിച്ചു കഴിഞ്ഞു, മുതലെടുപ്പിന് അനുവദിക്കരുത്,’ ആഞ്ഞടിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ആ പദവി ഉപയോഗിച്ച് ഇരുരാജ്യങ്ങളും മുതലെടുപ്പ് നടത്തുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന ചടങ്ങിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ‘രണ്ട് ഭീമന്‍ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും ഇനിയും വികസ്വര രാജ്യങ്ങളാണെന്ന് പറയുക വയ്യ. അതിനാല്‍ തന്നെ ലോകവ്യാപാര സംഘടനയില്‍(ഡബ്ല്യുടിഒ) നിന്ന് ആനുകൂല്യങ്ങളും അവര്‍ …
ബഹ്‌റൈന്‍ മെട്രോ; ആദ്യ ഘട്ടത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും
ബഹ്‌റൈന്‍ മെട്രോ; ആദ്യ ഘട്ടത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും
സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതിയുടെ പ്രാരംഭ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവസാനത്തോടു കൂടി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 2023 ല്‍ പൂര്‍ത്തീകരിക്കപ്പെടുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ബഹ്‌റൈനിലെ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന രീതിയിലാണ് മെട്രോ റെയില്‍ പദ്ധതി വിഭാവന ചെയ്യുന്നത്. ബഹ്‌റൈനിലെ ഗതാഗത …
ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്കുള്ള നിര്‍ണായക യാത്ര തുടങ്ങി; ഭ്രമണപഥമാറ്റം വിജയകരമായി പൂര്‍ത്തിയാക്കി
ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്കുള്ള നിര്‍ണായക യാത്ര തുടങ്ങി; ഭ്രമണപഥമാറ്റം വിജയകരമായി പൂര്‍ത്തിയാക്കി
സ്വന്തം ലേഖകന്‍: ചന്ദ്രയാന്‍ 2 നിര്‍ണായക ഘട്ടത്തിലേക്ക്. ഭൂമിയെ ചുറ്റുന്ന അവസ്ഥവിട്ട് പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.21ന് 1203 സെക്കന്റ് നേരം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും മാറ്റിയത്. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്നും അടുത്തമാസം ഏഴിന് പേടകം …
പാവപ്പെട്ട കുടിയേറ്റക്കാര്‍ക്ക് യുഎസ് പൗരത്വവും ഗ്രീന്‍കാര്‍ഡും ഇനി സ്വപ്നം കാണാനാവില്ല; കുടിയേറ്റ നിയമങ്ങള്‍ വീണ്ടും കര്‍ശനമാക്കി ട്രംപ്
പാവപ്പെട്ട കുടിയേറ്റക്കാര്‍ക്ക് യുഎസ് പൗരത്വവും ഗ്രീന്‍കാര്‍ഡും ഇനി സ്വപ്നം കാണാനാവില്ല; കുടിയേറ്റ നിയമങ്ങള്‍ വീണ്ടും കര്‍ശനമാക്കി ട്രംപ്
സ്വന്തം ലേഖകന്‍: പാവപ്പെട്ട കുടിയേറ്റക്കാര്‍ക്ക് യുഎസ് പൗരത്വവും ഗ്രീന്‍കാര്‍ഡും കിട്ടാക്കനിയാകും. കുടിയേറ്റം, പൗരത്വം, ഗ്രീന്‍കാര്‍ഡ് എന്നിവ സാന്പത്തികഭദ്രതയുടെ അടിസ്ഥാനത്തില്‍ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. സ്ഥിരതാമസത്തിനും ജോലിക്കും അനുമതി നല്കുന്ന ഗ്രീന്‍കാര്‍ഡ് മോഹിക്കുന്ന കോടിക്കണക്കിനു പേര്‍ ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരും. ഫുഡ് കൂപ്പണുകള്‍, വൈദ്യസഹായം തുടങ്ങിയ സര്‍ക്കാര്‍ അനുകൂല്യങ്ങള്‍ കൈപ്പറ്റി യുഎസില്‍ കഴിയുന്ന നിലവിലുള്ള …
കാമ്പസില്‍ ബീഫ് നിരോധിച്ച് ലണ്ടനിലെ ഗോള്‍ഡ് സ്മിത്ത് സര്‍വകലാശാല
കാമ്പസില്‍ ബീഫ് നിരോധിച്ച് ലണ്ടനിലെ ഗോള്‍ഡ് സ്മിത്ത് സര്‍വകലാശാല
സ്വന്തം ലേഖകന്‍: ബീഫ് ഉല്‍പന്നങ്ങള്‍ നിരോധിച്ച് ലണ്ടനിലെ ഗോള്‍ഡ് സ്മിത്ത് സര്‍വകലാശാല. ഗോള്‍ഡ് സ്മിത്ത് സര്‍വകലാശാലയുടെ മേധാവിയായി എത്തിയ പ്രൊഫസര്‍ ഫ്രാന്‍സിസ് കോര്‍ണര്‍ ആണ് ഈ നിര്‍ണായക തീരുമാനം അറിയിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനോട് പോരാടുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനമെന്ന് ഇവര്‍ അറിയിച്ചു. താന്‍ ഗോള്‍ഡ് സ്മിത്തിലേക്ക് എത്തിയിട്ടേ ഉള്ളൂവെന്നും എന്നാല്‍, ഇവിടുത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും പരിസ്ഥിതിയുടെ …
കശ്മീര്‍ വിഷയത്തില്‍ ആരുടേയും പിന്തുണയില്ല; ലോകം ഒറ്റപ്പെടുത്തി; വിലപിച്ച് പാകിസ്താന്‍
കശ്മീര്‍ വിഷയത്തില്‍ ആരുടേയും പിന്തുണയില്ല; ലോകം ഒറ്റപ്പെടുത്തി; വിലപിച്ച് പാകിസ്താന്‍
സ്വന്തം ലേഖകന്‍: കാഷ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ യുഎന്‍ രക്ഷാസമിതിയുടെയും മുസ്‌ലിം രാജ്യങ്ങളുടെയും പിന്തുണ പാക്കിസ്ഥാനു ലഭിക്കുക എളുപ്പമല്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. പാക് അധീന കാഷ്മീരിലെ മുസാഫറാബാദില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. നിങ്ങള്‍(ജനങ്ങള്‍) വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കരുത്. പുഷ്പഹാരവുമായി ആരും(രക്ഷാസമിതി അംഗങ്ങള്‍) നില്‍ക്കുന്നില്ല. നിങ്ങള്‍ക്കായി ആരും കാത്തുനില്‍ക്കുന്നില്ല. ഇസ്‌ലാം സമൂഹത്തിന്റെ കാവല്‍ക്കാര്‍ …