1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപ് അമേരിക്കയുടെ തകര്‍ച്ചയുടെ സൂചന; ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി
ട്രംപ് അമേരിക്കയുടെ തകര്‍ച്ചയുടെ സൂചന; ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി
സ്വന്തം ലേഖകന്‍: അമേരിക്കയുടെ രാഷ്ട്രീയവും ധാര്‍മ്മികവുമായ തകര്‍ച്ചയുടെ സൂചനയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വമെന്ന് ഇറാന്‍ പരമോന്നത നേതാവ്. ‘ 300മില്യണിലേറെ മനുഷ്യരുടെ വിധി ഇത്തരം സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയുടെ കയ്യിലാണ്. ഇത് അമേരിക്കയുടെ രാഷ്ട്രീയ തകര്‍ച്ചയുടെ ലക്ഷണമാണ്.’ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. ‘ ട്രംപിന്റെ മാനസിക ധാര്‍മ്മിക …
അമേരിക്കയുടെ ഭീഷണിയ്ക്ക് പുല്ലുവില; റഷ്യയുമായുള്ള ആയുധ ഇടപാടുമായി തുര്‍ക്കി മുന്നോട്ട്
അമേരിക്കയുടെ ഭീഷണിയ്ക്ക് പുല്ലുവില; റഷ്യയുമായുള്ള ആയുധ ഇടപാടുമായി തുര്‍ക്കി മുന്നോട്ട്
സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള എസ്400 ആയുധ ഇടപാടില്‍ നിന്ന് മാറ്റമില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയീബ് ഉര്‍ദുഗാന്‍!. കരാറില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യം തള്ളിയ തുര്‍ക്കി അമേരിക്കയുടെ MIM 104 പാട്രിയോറ്റ് മിസൈല്‍ വാഗ്ദാനവും നിരസിച്ചു. അമേരിക്കയുടെ ഭീഷണിയ്ക്ക് മുന്നില്‍ വഴങ്ങില്ലെന്നും റഷ്യയുമായുള്ള എസ്400 ആയുധകരാറില്‍ നിന്ന് പിന്‍മാറില്ലെന്നും ഉര്‍ദുഗാന്‍! വ്യക്തമാക്കി. റഷ്യതുര്‍ക്കി പ്രതിരോധ കരാറില്‍ …
നിപ നിയന്ത്രണവിധേയ മെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; നിരീക്ഷണത്തിനായി കൊച്ചിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം
നിപ നിയന്ത്രണവിധേയ മെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; നിരീക്ഷണത്തിനായി കൊച്ചിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം
സ്വന്തം ലേഖകന്‍: നിപ സ്ഥിരീകരിച്ചതോടെ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റെ ഡയറക്ടര്‍ ഡോ. രുചി ജയിന്റെ നേതൃത്ത്വത്തിലുളള വിദഗ്ധരുടെ സംഘമാണ്. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറ് പേരുടെ സാമ്പിളുകളുടെ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി …
ട്രംപും മെലാനിയയും ബ്രിട്ടനില്‍; രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി
ട്രംപും മെലാനിയയും ബ്രിട്ടനില്‍; രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും 3 ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനം തുടങ്ങി. ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ ട്രംപിനും മെലനിയയ്ക്കും എലിസബത്ത് രാജ്ഞി വരവേല്‍പു നല്‍കി. ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ‘ദ് സെക്കന്‍ഡ് വേള്‍ഡ് വാര്‍’ എന്ന പുസ്തകത്തിന്റെ ആദ്യ എഡിഷന്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയാണു രാജ്ഞി സ്വീകരിച്ചത്. വിരുന്നുമൊരുക്കി. വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയിലെ …
ട്രംപിന് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നല്‍കിയ വിരുന്നില്‍ മേഗന്‍ പങ്കെടുക്കാതിരുന്നതിന് ഒരു കാരണംമുണ്ട്!
ട്രംപിന് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നല്‍കിയ വിരുന്നില്‍ മേഗന്‍ പങ്കെടുക്കാതിരുന്നതിന് ഒരു കാരണംമുണ്ട്!
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും മൂന്നുദിവസത്തെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിലാണ്. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ആദ്യദിനം തന്നെ ഇരുവരും ബെക്കിങ്ഹാം കൊട്ടാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ ട്രംപിനും മെലാനിയയ്ക്കും കൊട്ടാരം നല്‍കിയ ഔദ്യോഗിക വിരുന്നില്‍ മേഗന്‍ മാര്‍ക്കിളിന്റെ അഭാവം ശ്രദ്ധേയമായി. കെയ്റ്റ്‌വില്യം ദമ്പതികള്‍ എലിസബത്ത് രാജ്ഞി, ചാള്‍സ് രാജകുമാരന്‍, കമില, ഡച്ചസ് …
ശ്രീലങ്കയില്‍ മുസ്‌ലീം മന്ത്രിമാരുടെ കൂട്ടരാജി; നീക്കം തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്ന്
ശ്രീലങ്കയില്‍ മുസ്‌ലീം മന്ത്രിമാരുടെ കൂട്ടരാജി; നീക്കം തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ ഒന്പതു മുസ്‌ലിം മന്ത്രിമാരും രണ്ടു മുസ്‌ലിം ഗവര്‍ണര്‍മാരും രാജിവച്ചു. തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഇവരില്‍ ചിലര്‍ക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാനാണു രാജിയെന്ന് മുസ്‌ലിംരാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബരഹോട്ടലുകളിലും നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടവരെ സര്‍ക്കാരില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബുദ്ധസന്യാസിയും എംപിയുമായ അതുരാലിയ …
യു.എ.ഇയില്‍ സ്ഥിര താമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുന്ന ആദ്യ പ്രവാസിയായി എം.എ യുസുഫലി
യു.എ.ഇയില്‍ സ്ഥിര താമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുന്ന ആദ്യ പ്രവാസിയായി എം.എ യുസുഫലി
സ്വന്തം ലേഖകന്‍: പ്രവാസി മലയാളി വ്യവസായി എം.എ യുസുഫലിക്ക് യു.എ.ഇ സ്ഥിര താമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ്. സ്ഥിര താമസം ലഭിക്കുന്ന ആദ്യത്തെ പ്രവാസിയാണ്. യു.എ.ഇ ഫെഡറല്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചതെന്ന് മീഡിയ വാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസമാണ് യു.എ.ഇ മന്ത്രിസഭ നിശ്ചിത യോഗ്യത ഉള്ളവര്‍ക്ക് സ്ഥിര താമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ് പ്രഖ്യാപിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് …
വെനസ്വേലയുടെ കാര്യം നോക്കാന്‍ അവര്‍ക്കറിയാം; ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നതിനെ അംഗീകരിക്കില്ലെന്ന് റഷ്യ
വെനസ്വേലയുടെ കാര്യം നോക്കാന്‍ അവര്‍ക്കറിയാം; ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നതിനെ അംഗീകരിക്കില്ലെന്ന് റഷ്യ
സ്വന്തം ലേഖകന്‍: വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നതിനെ അംഗീകരിക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ്. വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി തീര്‍ക്കാനല്ല ഇത്തരം ഇടപടലുകള്‍ കാരണമാവുകയെന്നും സെവ്‌റോവ് അഭിപ്രായപ്പെട്ടു. മോസ്‌കോയില്‍ കൊളംബിയന്‍ വിദേശകാര്യ മന്ത്രി കാര്‍ലോസ് ഹോള്‍മ്‌സ് ട്രുജില്ലോയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലവ്‌റോവ്. റഷ്യയുമായി അടുത്ത ബന്ധം …
ബ്രിട്ടന്‍ സന്ദര്‍ശനത്തിനായി ട്രംപ് ലണ്ടനില്‍; നോ ഡീല്‍ ബ്രെക്‌സിറ്റാണ് നല്ലതെന്ന് ഉപദേശവും
ബ്രിട്ടന്‍ സന്ദര്‍ശനത്തിനായി ട്രംപ് ലണ്ടനില്‍; നോ ഡീല്‍ ബ്രെക്‌സിറ്റാണ് നല്ലതെന്ന് ഉപദേശവും
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വിവാദ പ്രശ്‌നമായ ബ്രെക്‌സിറ്റ് സംബന്ധിച്ച് ഉപദേശവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അനുകൂല കരാര്‍ നേടിയെടുക്കാനായില്ലെങ്കില്‍ കരാര്‍ കൂടാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരണമെന്നു ബ്രിട്ടനിലെ സണ്‍ഡേ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ ട്രംപ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ തയാറാക്കിയിട്ടുള്ള പിന്‍വാങ്ങല്‍ കരാര്‍ പ്രകാരം ഇയുവില്‍നിന്നു വിട്ടുപോരുന്നതിനായി കൊടുക്കേണ്ട 4900കോടി …
വിര്‍ജീനിയ വെടിവയ്പ്; 12 പേരെ കൊന്ന എഞ്ചിനീയര്‍ സൈലന്‍സര്‍ ഉപയോഗിച്ചതായി കണ്ടെത്തി
വിര്‍ജീനിയ വെടിവയ്പ്; 12 പേരെ കൊന്ന എഞ്ചിനീയര്‍ സൈലന്‍സര്‍ ഉപയോഗിച്ചതായി കണ്ടെത്തി
സ്വന്തം ലേഖകന്‍: വിര്‍ജീനിയയില്‍ 12 പേരെ കൂട്ടക്കൊല ചെയ്ത നാല്പതുകാരന്‍ ഡിവെയ്ന്‍ ക്രാഡോക് തോക്കുകള്‍ വാങ്ങിയത് നിയമപരമായിട്ടാണെന്ന് റിപ്പോര്‍ട്ട്. 2016ലും 2018ലും വാങ്ങിയ തോക്കുകള്‍ ഉപയോഗിച്ചാണ് വിര്‍ജിനിയ ബീച്ച് മുനിസിപ്പല്‍ ആസ്ഥാനത്ത് ഇയാള്‍ വെടിവയ്പ്പു നടത്തിയത്. മുനിസിപ്പല്‍ ഓഫീസില്‍ 15 വര്‍ഷമായി എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ തോക്കുകള്‍ …