1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോസ് ആഞ്ചലിസിൽ കാട്ടുതീ പടരുന്നു; വീട് വിട്ടോടുന്നവരുടെ കൂട്ടത്തിൽ ടെർമിനേറ്റർ ആർനോൾഡ് ഷ്വാര്‍സ്നെഗ്ഗറും
ലോസ് ആഞ്ചലിസിൽ കാട്ടുതീ പടരുന്നു; വീട് വിട്ടോടുന്നവരുടെ കൂട്ടത്തിൽ ടെർമിനേറ്റർ ആർനോൾഡ് ഷ്വാര്‍സ്നെഗ്ഗറും
സ്വന്തം ലേഖകൻ: പടര്‍ന്നുപിടിച്ച കാട്ടുതീയില്‍പ്പെട്ട് ലോസ് ആഞ്ജലിസിലെ അതിസമ്പന്നര്‍ വസിക്കുന്ന മേഖലയിലെ നിരവധി വീടുകള്‍ കത്തിനശിച്ചു. തീ പടര്‍ന്നുപിടിച്ചതോടെ ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് രാത്രിയില്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. ദശലക്ഷങ്ങള്‍ വിലവരുന്ന വീടുകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ക്ക് ഒഴിഞ്ഞുപോകേണ്ടി വന്നത്. ഹോളിവുഡ് സിനിമാ താരങ്ങളും ലോകപ്രശസ്ത കായിക താരങ്ങളുമടക്കം നിരവധി പ്രശസ്തര്‍ താമസിക്കുന്ന മേഖലയാണ് …
ബാഗ്ദാദിയുടെ ഡിഎന്‍എ പരിശോധനയ്ക്കായി അടിവസ്ത്രങ്ങള്‍ കടത്തിയത് കുർദ് ചാരനെന്ന് സിറിയ
ബാഗ്ദാദിയുടെ ഡിഎന്‍എ പരിശോധനയ്ക്കായി അടിവസ്ത്രങ്ങള്‍ കടത്തിയത് കുർദ് ചാരനെന്ന് സിറിയ
സ്വന്തം ലേഖകൻ: ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയ്ക്കതിരെ യുഎസ് നടത്തിയ കമാന്‍ഡോ നീക്കത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടായിരുന്നതായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്. ബാഗ്ദാദിയുടെ ആഭ്യന്തര വൃത്തത്തില്‍ ഒരു ചാരനെ നിയോഗിക്കുന്ന കാര്യത്തിൽ വിജയിച്ചിരുന്നുവെന്നും സിറിയയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബാഗ്ദാദിയെ തിരിച്ചറിയാന്‍ സഹായമാകുന്ന തരത്തില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ കടത്താന്‍ ഇയാള്‍ക്ക് സാധിച്ചതായും കുര്‍ദുകള്‍ …
ജോലിയ്ക്ക് പോവാനും ഡ്രൈവ് ചെയ്യാനും അനുവാദമില്ല! വിവാഹ മോചനത്തിനെത്തുന്ന സൌദി ഭാര്യമാർ ഏറെ
ജോലിയ്ക്ക് പോവാനും ഡ്രൈവ് ചെയ്യാനും അനുവാദമില്ല! വിവാഹ മോചനത്തിനെത്തുന്ന സൌദി ഭാര്യമാർ ഏറെ
സ്വന്തം ലേഖകൻ: ജോലി ചെയ്യാനും പുറത്ത് പോവാനും ഡ്രൈവ് ചെയ്യാനും അനുവദിക്കാത്ത ഭര്‍ത്താക്കന്‍മാരോടൊത്ത് ജീവിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് വിവാഹ മോചനം തേടുന്ന സ്ത്രീകളുടെ എണ്ണം സൗദി അറേബ്യയില്‍ വര്‍ധിക്കുന്നു. സൗദി നിയമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളാണ് ഇക്കാര്യം പറയുന്നത്. 31131 വിവാഹ മോചന കേസുകളാണ് ഈ വര്‍ഷം ഇത് വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ …
ബാഗ്‌ദാദിയുടെ മൃതദേഹം മറവു ചെയ്തത് കടലിൽ; പിൻ‌ഗാമിയേയും വധിച്ചതായി സൂചന
ബാഗ്‌ദാദിയുടെ മൃതദേഹം മറവു ചെയ്തത് കടലിൽ; പിൻ‌ഗാമിയേയും വധിച്ചതായി സൂചന
സ്വന്തം ലേഖകൻ: യുഎസ് സൈന്യം കൊലപ്പെടുത്തിയ ഇസ്‌ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്‌ദാദിയുടെ മൃതദേഹം ഇസ്‌ലാം മതവിശ്വാസ പ്രകാരമുള്ള ചടങ്ങുകൾക്കുശേഷം കടലിൽ മറവു ചെയ്തതായി സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സ്വയം പൊട്ടിത്തെറിച്ചാണ് ബാഗ്‌ദാ‌ദി കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിറിയയില്‍ അമേരിക്ക …
സൌദി “മൂല്യമുള്ള സുഹൃത്താണെന്ന് പ്രധാനമന്ത്രി മോദി; രാജകീയ സ്വീകരണം ഒരുക്കി സൌദി ഭരണകൂടം
സൌദി “മൂല്യമുള്ള സുഹൃത്താണെന്ന് പ്രധാനമന്ത്രി മോദി; രാജകീയ സ്വീകരണം ഒരുക്കി സൌദി ഭരണകൂടം
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ പ്രത്യേക ക്ഷണിതാവായെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ മൂല്യമുള്ള സുഹൃത്ത് ‘ എന്നായിരുന്നു സൗദി അറേബ്യയേ വിശേഷിപ്പിച്ചത്. ഇന്ത്യ, സൗദി അറേബ്യയുമായി ആരംഭിക്കാനിരിക്കുന്ന വ്യാപാരക്കരാറുകള്‍ക്ക് മുന്നോടിയായുള്ള മോദിയുടെ സന്ദര്‍ശനം കൂടിയാണിത്. നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം. …
മെക്സിക്കോയിൽ കുപ്പിയിലടച്ച ഭ്രൂണവും തലയോട്ടികളും കണ്ടെത്തി; സാത്താന്‍ സേവകരുടേത്?
മെക്സിക്കോയിൽ കുപ്പിയിലടച്ച ഭ്രൂണവും തലയോട്ടികളും കണ്ടെത്തി; സാത്താന്‍ സേവകരുടേത്?
സ്വന്തം ലേഖകൻ: മെക്‌സിക്കോയിലെ വ്യാപാരികളുടെ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ പോലീസുകാർ ഞെട്ടി. 40ല്‍ അധികം തലയോട്ടികള്‍, ഡസന്‍ കണക്കിന് എല്ലുകള്‍, കുപ്പിയിലാക്കിയ ഭ്രൂണങ്ങള്‍ എന്നിവയാണ് മയക്കുമരുന്ന് വ്യാപാരികളുടെ ഗൂഢസങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പോലീസിന് കിട്ടിയത്. ടെപിറ്റോയില്‍ നിന്നും മയക്കുമരുന്ന് വ്യാപാരം നടത്തിയതിന് 31 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജഡ്ജിയുടെ നിര്‍ദേശപ്രകാരം ഇതില്‍ 27 …
സൌദി സന്ദർശനത്തിന് തിരിച്ച പ്രധാനമന്ത്രി മോദിക്ക് വ്യോമപാത നിഷേധിച്ചു; പാക്കിസ്താനെതിരെ ഇന്ത്യ
സൌദി സന്ദർശനത്തിന് തിരിച്ച പ്രധാനമന്ത്രി മോദിക്ക് വ്യോമപാത നിഷേധിച്ചു; പാക്കിസ്താനെതിരെ ഇന്ത്യ
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാകിസ്താന്‍ വീണ്ടും വ്യോമപാത നിഷേധിച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കാനൊരുങ്ങി ഇന്ത്യ. സൗദി അറേബ്യയിലേക്ക് പോകാനായി വ്യോമപാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷ പാകിസ്താന്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ അന്താരാഷ്ട്ര സംഘടനയെ സമീപിക്കാനൊരുങ്ങുന്നത്. വിവിഐപിമാരുടെ പ്രത്യേക വിമാനങ്ങൾക്കുള്ള വ്യോമപാത അനുമതി വീണ്ടും പാകിസ്താന്‍ സര്‍ക്കാര്‍ നിഷേധിച്ചതിനെ അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള അനുമതി ഏത് …
കൊല്ലപ്പെട്ട ബാഗ്‍ദാദിയ്ക്ക് പകരക്കാരനായി അബ്‍ദുള്ള ക്വര്‍ദേഷ്, സദാമിന്റെ മുൻ ആർമി ഓഫീസർ
കൊല്ലപ്പെട്ട ബാഗ്‍ദാദിയ്ക്ക് പകരക്കാരനായി അബ്‍ദുള്ള ക്വര്‍ദേഷ്, സദാമിന്റെ മുൻ ആർമി ഓഫീസർ
സ്വന്തം ലേഖകൻ: ആദ്യത്തെ ഇസ്ലാമിക് സ്റ്റേറ്റ് തലവനെന്ന് സ്വയം അവരോധിച്ച അബൂബക്കര്‍ അല്‍ ബാഗ്‍ദാദി കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസമാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ലോകത്തോട് വെളിപ്പെടുത്തിയത്. ബാഗ്‍ദാദിക്ക് ശേഷം ആ തലവന്‍ സ്ഥാനം ഏറ്റെടുത്ത്, ബാഗ്‍ദാദിയുടെ പിന്‍ഗാമിയായി അബ്‍ദുള്ള ക്വര്‍ദേഷ് വരുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്‍റെ …
ഐസിസ് തലവൻ ബാഗ്ദാദി മരിച്ചത് ഭീരുവിനെപ്പോലെ സ്വയം പൊട്ടിത്തെറിച്ചെന്ന് ട്രം‌പ്; സ്ഫോടന ചിത്രങ്ങൾ പുറത്ത്
ഐസിസ് തലവൻ ബാഗ്ദാദി മരിച്ചത് ഭീരുവിനെപ്പോലെ സ്വയം പൊട്ടിത്തെറിച്ചെന്ന് ട്രം‌പ്; സ്ഫോടന ചിത്രങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: ഇസ്ലാമിക്ക് സ്റ്റേറ്റ് തലവനായി സ്വയം അവരോധിച്ച, അബൂബക്കര്‍ അല്‍ ബാഗ്ദാദി അമേരിക്കയുടെ സൈനിക നടപടിക്കിടെ സ്വയം പൊട്ടിത്തെറിച്ചതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രം‌പ്. വടക്ക് പടി‌ഞ്ഞാറൻ സിറിയയിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് അമേരിക്ക പറയുന്നത്. സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡോകളായ ഡെൽറ്റ ഫോഴ്സാണ് ദൗത്യം നിർവഹിച്ചതെന്നും സൈനിക നടപടികൾ …
കുവൈത്തിലെ ഇന്ത്യന്‍ കൂട്ടായ്മകളുടെ അംഗീകാരം റദ്ദാക്കൽ; കോടതി കേന്ദ്രത്തോട് വിശദീകരണം തേടി
കുവൈത്തിലെ ഇന്ത്യന്‍ കൂട്ടായ്മകളുടെ അംഗീകാരം റദ്ദാക്കൽ;  കോടതി കേന്ദ്രത്തോട് വിശദീകരണം തേടി
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ എംബസി നടപടിക്കെതിരെ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാം മുഖേന സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് നവീൻ ചൗള നാലാഴ്ചക്കകം വിശദീകരണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനു നോട്ടീസ് അയച്ചത്. കഴിഞ്ഞ വർഷം വരെ ഇന്ത്യൻ …