1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശ്രീലങ്കയിലെ കാന്‍ഡിയില്‍ കലാപം ആളിപ്പടരുന്നു; അക്രമങ്ങളുടെ സൂത്രധാരന്‍ പിടിയിലായതായി പോലീസ്
ശ്രീലങ്കയിലെ കാന്‍ഡിയില്‍ കലാപം ആളിപ്പടരുന്നു; അക്രമങ്ങളുടെ സൂത്രധാരന്‍ പിടിയിലായതായി പോലീസ്
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ കാന്‍ഡിയില്‍ കലാപം ആളിപ്പടരുന്നു; അക്രമങ്ങളുടെ സൂത്രധാരന്‍ പിടിയിലായതായി പോലീസ് . ജില്ലയില്‍ ന്യൂനപക്ഷ മുസ്‌ലിം വിഭാഗക്കാര്‍ക്കെതിരെ അക്രമത്തിനു നേതൃത്വം നല്‍കിയ അമിത് ജീവന്‍ വീരസിംഘെയാണ് അറസ്റ്റിലായത്. ‘മൊഹസന്‍ ബാലകയ’ എന്ന സിംഹള ഗ്രൂപ്പിന്റെ തലവനാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം വര്‍ഗീയ ലഹളയില്‍ പങ്കു ചേര്‍ന്നതിന് ഒന്‍പതു പേര്‍ കൂടി പിടിയിലായിട്ടുണ്ട്. …
‘ചൈനീസ് വ്യാളിയും ഇന്ത്യന്‍ ആനയും ഒരുമിച്ച് നൃത്തം ചെയ്യണം,’ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി
‘ചൈനീസ് വ്യാളിയും ഇന്ത്യന്‍ ആനയും ഒരുമിച്ച് നൃത്തം ചെയ്യണം,’ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി
സ്വന്തം ലേഖകന്‍: ‘ചൈനീസ് വ്യാളിയും ഇന്ത്യന്‍ ആനയും ഒരുമിച്ച് നൃത്തം ചെയ്യണം,’ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ദോക് ലായിലെ സ്ഥിതി വീണ്ടും വഷളാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സമാധാനത്തിന്റെ സൂചന നല്‍കി വാങ് യിയുടെ വാക്കുകള്‍. ‘ഇന്ത്യയും ചൈനയും ഒന്നിച്ചാല്‍ ഒന്നും ഒന്നും രണ്ട് അല്ല, 11 ആണ്. രാഷ്ട്രീയമായ വിശ്വാസമുണ്ടെങ്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ …
ശ്രീലങ്കയില്‍ വര്‍ഗീയ കലാപത്തിന് ശമനമില്ല; കാന്‍ഡിയില്‍ നിശാനിയമം പ്രഖ്യാപിച്ചു; സമൂഹ മാധ്യമങ്ങള്‍ക്കും വിലക്ക്
ശ്രീലങ്കയില്‍ വര്‍ഗീയ കലാപത്തിന് ശമനമില്ല; കാന്‍ഡിയില്‍ നിശാനിയമം പ്രഖ്യാപിച്ചു; സമൂഹ മാധ്യമങ്ങള്‍ക്കും വിലക്ക്
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ വര്‍ഗീയ കലാപത്തിന് ശമനമില്ല; കാന്‍ഡിയില്‍ നിശാനിയമം പ്രഖ്യാപിച്ചു; സമൂഹ മാധ്യമങ്ങള്‍ക്കും വിലക്ക്. വംശീയലഹള നടക്കുന്ന ശ്രീലങ്കയിലെ കാന്‍ഡി ഡിസ്ട്രിക്ടില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു. വാട്‌സ്ആപ്, ഫേസ്ബുക്ക് സൗകര്യങ്ങളും വിലക്കിയിട്ടുണ്ട്. ഭൂരിപക്ഷ സിംഹള വംശജരായ ബുദ്ധമതക്കാരും ന്യൂനപക്ഷ മുസ്‌ലിംകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി മോസ്‌കുകളും വീടുകളും അഗ്‌നിക്കിരയാക്കപ്പെടുകയും …
അമേരിക്കയിലെ കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയറെ വെടിവെച്ചു കൊന്ന പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു
അമേരിക്കയിലെ കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയറെ വെടിവെച്ചു കൊന്ന പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയറെ വെടിവെച്ചു കൊന്ന പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുച്ചിബോട്‌ല കൊല്ലപ്പെട്ട കേസില്‍ മുന്‍ യു.എസ് നേവി ഉദ്യോഗസ്ഥന്‍ ആഡം പുരിന്‍ടണ്‍ കന്‍സാസാണ് കോടതി മുമ്പാകെ കുറ്റസമ്മതം നടത്തി. നേരത്തേ ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു. വാദം കേള്‍ക്കലിനും ഹാജരായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നായിരുന്നു …
പെണ്‍കുട്ടികള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള കുറഞ്ഞ പ്രായം 15 ആക്കാനൊരുങ്ങി ഫ്രാന്‍സ്
പെണ്‍കുട്ടികള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള കുറഞ്ഞ പ്രായം 15 ആക്കാനൊരുങ്ങി ഫ്രാന്‍സ്
സ്വന്തം ലേഖകന്‍: പെണ്‍കുട്ടികള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള കുറഞ്ഞ പ്രായം 15 ആക്കാനൊരുങ്ങി ഫ്രാന്‍സ്. 11 വയസ്സുകാരികള്‍ ഇരകളായ ബലാത്സംഗക്കേസ് വിവാദമായ സാഹചര്യത്തിലാണ് പ്രായപരിധി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരും. പൊതുജനങ്ങളുടെയും വിദഗ്ധ സമിതിയുടയെും അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷമാണ് പുതിയ …
ബ്രിട്ടീഷ് ചാരനായിരുന്ന മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കും നേരെയുണ്ടായ രാസായുധ പ്രയോഗം; റഷ്യയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ബ്രിട്ടന്‍
ബ്രിട്ടീഷ് ചാരനായിരുന്ന മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കും നേരെയുണ്ടായ രാസായുധ പ്രയോഗം; റഷ്യയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ബ്രിട്ടന്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ചാരനായിരുന്ന മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കും നേരെയുണ്ടായ രാസായുധ പ്രയോഗം; റഷ്യയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ബ്രിട്ടന്‍. സംഭവത്തിനു പിന്നില്‍ റഷ്യന്‍ കരങ്ങളുണ്ടെന്നു തെളിഞ്ഞാല്‍ ശക്തമായ പ്രതികരണം ഉറപ്പാണെന്നു ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണാണു വ്യക്തമാക്കിയത്. ഹോം സെക്രട്ടറി അംബര്‍ റൂഡിന്റെ അധ്യക്ഷതയില്‍ അടിയന്തിര കോബ്ര യോഗം …
ലൈംഗിക അപവാദത്തില്‍ ട്രംപിനെ വിടാന്‍ ഭാവമില്ലെന്ന് പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സ്; രഹസ്യ ബന്ധം പുറത്താകാതിരിക്കാന്‍ കരാറുണ്ടാക്കാന്‍ നിര്‍ബന്ധിച്ചെന്ന് പരാതി
ലൈംഗിക അപവാദത്തില്‍ ട്രംപിനെ വിടാന്‍ ഭാവമില്ലെന്ന് പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സ്; രഹസ്യ ബന്ധം പുറത്താകാതിരിക്കാന്‍ കരാറുണ്ടാക്കാന്‍ നിര്‍ബന്ധിച്ചെന്ന്  പരാതി
സ്വന്തം ലേഖകന്‍: ലൈംഗിക അപവാദത്തില്‍ ട്രംപിനെ വിടാന്‍ ഭാവമില്ലെന്ന് പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സ്; രഹസ്യ ബന്ധം പുറത്താകാതിരിക്കാന്‍ കരാറുണ്ടാക്കാന്‍ നിര്‍ബന്ധിച്ചെന്ന് പുതിയ പരാതി. ട്രംപ് പണ്ടു കണ്ടതു ഹോട്ടല്‍മുറിയില്‍ വച്ചായിരുന്നെങ്കില്‍, ഇനി കോടതിയില്‍ വച്ചു കാണാമെന്നും സ്റ്റോമി ഡാനിയേല്‍സ് വെല്ലുവിളിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള പഴയ രഹസ്യബന്ധം പുറത്തുപറഞ്ഞു പുകിലുണ്ടാക്കാതിരിക്കാന്‍ കരാറിനു നിര്‍ബന്ധിച്ചെന്ന് …
മലയാളി ഉള്‍പ്പെടെ എട്ടു പേരുടെ ജീവനെടുത്ത എം 1 മോട്ടോര്‍വേ അപകടത്തില്‍ ലോറി ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി
മലയാളി ഉള്‍പ്പെടെ എട്ടു പേരുടെ ജീവനെടുത്ത എം 1 മോട്ടോര്‍വേ അപകടത്തില്‍ ലോറി ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി
സ്വന്തം ലേഖകന്‍: മലയാളി ഉള്‍പ്പെടെ എട്ടു പേരുടെ ജീവനെടുത്ത എം 1 മോട്ടോര്‍വേ അപകടത്തില്‍ ലോറി ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി. കഴിഞ്ഞ ആഗസ്‌റ് 26 വെളുപ്പിനാണ് നാണ് എം 1 മോട്ടോര്‍വേയില്‍ വാഹനാപകടത്തില്‍ നോട്ടിംഗ്ഹാമിലെ മലയാളിയായ സിറിയക് ജോസഫ് ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടത്. ലോറി ഡ്രൈവര്‍മാരില്‍ രണ്ടാമത്തെയാള്‍ വിചാരണ നേരിടുകയാണ്. റിസാന്‍ഡ് മസീറക് എന്ന …
അഞ്ചു പേരുടെ ജീവനെടുത്ത ബ്രിട്ടനിലെ ലെസസ്റ്റര്‍ തീപിടുത്തത്തിനു കാരണം പെട്രോളില്‍ നിന്ന് തീ പടര്‍ന്നത്; മൂന്നു പേരെ കോടതി റിമാന്‍ഡ് ചെയ്തു
അഞ്ചു പേരുടെ ജീവനെടുത്ത ബ്രിട്ടനിലെ ലെസസ്റ്റര്‍ തീപിടുത്തത്തിനു കാരണം പെട്രോളില്‍ നിന്ന് തീ പടര്‍ന്നത്; മൂന്നു പേരെ കോടതി റിമാന്‍ഡ് ചെയ്തു
സ്വന്തം ലേഖകന്‍: അഞ്ചു പേരുടെ ജീവനെടുത്ത ബ്രിട്ടനിലെ ലെസസ്റ്റര്‍ തീപിടുത്തത്തിനു കാരണം പെട്രോളില്‍ നിന്ന് തീ പടര്‍ന്നത്; മൂന്നു പേരെ കോടതി റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 25ന് ലെസ്റ്ററില്‍ പോളിഷ് സൂപ്പര്‍ മാര്‍ക്കറ്റിലും മുകളിലെ കെട്ടിടത്തിലും ഉണ്ടായ തീപിടിത്തം പെട്രോളില്‍നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്നാണെന്ന് വ്യക്തമായി. സംഭവത്തില്‍ നരഹത്യക്ക് മൂന്നുപേരെ ലെസ്റ്റര്‍ കോടതി ഏപ്രില്‍ മൂന്നു …
സിറിയയില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് റഷ്യ
സിറിയയില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് റഷ്യ
സ്വന്തം ലേഖകന്‍: സിറിയയില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് റഷ്യ. 26 യാത്രികരും ആറ് വിമാന ജീവനക്കാരുമാണ് മരിച്ചവര്‍. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. അന്റോനോവ്26 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെ പറ്റി അന്വേഷണം നടത്താന്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. സിറിയയിലെ ലത്താക്കിയ …