1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയില്‍ തൊഴില്‍ അനുമതി പത്രത്തിനുള്ള പുതിയ നിരക്ക് തിങ്കളാഴ്ച പ്രാബല്യത്തില്‍, വര്‍ക്ക് പെര്‍മിറ്റ് നിരക്കിലും വ്യത്യാസം
യുഎഇയില്‍ തൊഴില്‍ അനുമതി പത്രത്തിനുള്ള പുതിയ നിരക്ക് തിങ്കളാഴ്ച പ്രാബല്യത്തില്‍, വര്‍ക്ക് പെര്‍മിറ്റ് നിരക്കിലും വ്യത്യാസം
സ്വന്തം ലേഖകന്‍: യുഎഇയില്‍ തൊഴില്‍ അനുമതി പത്രത്തിനുള്ള പുതിയ നിരക്ക് തിങ്കളാഴ്ച പ്രാബല്യത്തില്‍, വര്‍ക്ക് പെര്‍മിറ്റ് നിരക്കിലും വ്യത്യാസം. തൊഴിലാളികളുടെ തസ്തികയും യോഗ്യതയും അടിസ്ഥാനമാക്കിയാണ് വര്‍ക്ക് പെര്‍മിറ്റ് നിരക്ക് കണക്കാക്കുക. രാജ്യത്തെ കച്ചവട മേഖലകളെ മൂന്നായി തിരിച്ചാണ് തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസ് നിശ്ചയിക്കുന്നത്. ഒപ്പം ജോലി മാറുന്നതിനുള്ള നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളികളുടെ …
സൗദിയിലെ ജ്വല്ലറികളില്‍ ഡിസംബര്‍ 5 മുതല്‍ സ്വദേശിവല്‍ക്കരണം, തൊഴില്‍ നഷ്ടമാകുക നൂറുകണക്കിന് മലയാളികള്‍ക്ക്
സൗദിയിലെ ജ്വല്ലറികളില്‍ ഡിസംബര്‍ 5 മുതല്‍ സ്വദേശിവല്‍ക്കരണം, തൊഴില്‍ നഷ്ടമാകുക നൂറുകണക്കിന് മലയാളികള്‍ക്ക്
സ്വന്തം ലേഖകന്‍: സൗദിയിലെ ജ്വല്ലറികളില്‍ ഡിസംബര്‍ 5 മുതല്‍ സ്വദേശിവല്‍ക്കരണം, തൊഴില്‍ നഷ്ടമാകുക നൂറുകണക്കിന് മലയാളികള്‍ക്ക്. തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം മൂലം കേരളത്തില്‍ നിന്നുളള പ്രമുഖ ജ്വല്ലറികളുടെ ശാഖകളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് സൂചന. 2007ല്‍ ജ്വല്ലറികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെന്ന് സൗദി മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ …
വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുഐഡിഎഐ
വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുഐഡിഎഐ
സ്വന്തം ലേഖകന്‍: വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുഐഡിഎഐ. ഇത്തരം ആളുകളെ കണ്ടെത്തുന്നതിന് ആധാര്‍ നടപടികളുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) അറിയിച്ചു. ആധാര്‍ നിയമത്തിന്‍ കീഴില്‍ വരുന്നവര്‍ക്കു മാത്രമേ ആധാര്‍ തിരിച്ചറിയല്‍ രേഖയാവുന്നുള്ളുവെന്നും വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും വിദേശത്തുള്ള ഇന്ത്യന്‍ …
പ്രവാസികള്‍ക്ക് കുവൈത്തില്‍ കഴിയാവുന്ന പരമാവധി കാലാവധി 15 വര്‍ഷമായി നിജപ്പെടുത്താന്‍ നീക്കം
പ്രവാസികള്‍ക്ക് കുവൈത്തില്‍ കഴിയാവുന്ന പരമാവധി കാലാവധി 15 വര്‍ഷമായി നിജപ്പെടുത്താന്‍ നീക്കം
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് കുവൈത്തില്‍ കഴിയാവുന്ന പരമാവധി കാലാവധി 15 വര്‍ഷമായി നിജപ്പെടുത്താന്‍ നീക്കം. പാര്‍ലമെന്റ് കമ്മിറ്റിയാണ് ജനസംഖ്യാ സന്തുലനം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. നിലവില്‍ കുവൈത്തിലെ സ്വദേശികളും വിദേശികളും തമ്മിലുള്ള അന്തരം വളരെ വലുതാണ്. 31,50,115 വിദേശികള്‍ കുവൈത്തിലുണ്ടെന്നാണ് കണക്ക്. ഇത് മൊത്തം ജനസംഖ്യയുടെ 69.7 ശതമാനം വരും. …
കുവൈത്തില്‍ 30 വയസ്സിനു താഴെയുള്ള പ്രവാസി തൊഴിലാളികള്‍ക്ക് വിസ ലഭിക്കാന്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഇനിമുതല്‍ ഡിപ്ലോമ
കുവൈത്തില്‍ 30 വയസ്സിനു താഴെയുള്ള പ്രവാസി തൊഴിലാളികള്‍ക്ക് വിസ ലഭിക്കാന്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഇനിമുതല്‍ ഡിപ്ലോമ
സ്വന്തം ലേഖകന്‍: കുവൈത്തില്‍ 30 വയസ്സിനു താഴെയുള്ള പ്രവാസി തൊഴിലാളികള്‍ക്ക് വിസ ലഭിക്കാന്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഇനിമുതല്‍ ഡിപ്ലോമ. ഇത് സംബന്ധിച്ച് മാനവ വിഭവ ശേഷി സമിതിയുടെ ഭരണ വിഭാഗം ഉത്തരവ് പുറപ്പെടുവിച്ചതായി ‘അല്‍ അന്‍ ബാ’ ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 മുതല്‍ തീരുമാനം കര്‍ശനമായി നടപ്പിലാക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ …
പ്രവാസികള്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്ന് പുറത്ത്, പ്രവാസിയായാല്‍ എന്‍.എസ്.സി., പി.പി.എഫ്. അക്കൗണ്ടുകള്‍ പിന്‍വലിക്കണം
പ്രവാസികള്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്ന് പുറത്ത്, പ്രവാസിയായാല്‍ എന്‍.എസ്.സി., പി.പി.എഫ്. അക്കൗണ്ടുകള്‍ പിന്‍വലിക്കണം
സ്വന്തം ലേഖകന്‍: പ്രവാസികള്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്ന് പുറത്ത്, പ്രവാസിയായാല്‍ എന്‍.എസ്.സി., പി.പി.എഫ്. അക്കൗണ്ടുകള്‍ പിന്‍വലിക്കണം. പോസ്റ്റ് ഓഫീസ് വഴിയുള്ള നിക്ഷേപ പദ്ധതികളായ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി.), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്.) എന്നിവയുടെ പോളിസി ഉടമകള്‍ പ്രവാസി ഇന്ത്യക്കാരായി മാറുകയാണെങ്കില്‍ ആ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം ഉത്തരവിട്ടു. എന്‍.ആര്‍.ഐ. …
വിദേശ തൊഴിലാളികള്‍ക്ക് മിനിമം കൂലിയും നിയമ പരിരക്ഷയും ഉറപ്പാകാന്‍ ഖത്തര്‍, പുതിയ നിയമം മലയാളികള്‍ അടക്കമുള്ള പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും
വിദേശ തൊഴിലാളികള്‍ക്ക് മിനിമം കൂലിയും നിയമ പരിരക്ഷയും ഉറപ്പാകാന്‍ ഖത്തര്‍, പുതിയ നിയമം മലയാളികള്‍ അടക്കമുള്ള പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും
സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികള്‍ക്ക് മിനിമം കൂലിയും നിയമ പരിരക്ഷയും ഉറപ്പാകാന്‍ ഖത്തര്‍, പുതിയ നിയമം മലയാളികള്‍ അടക്കമുള്ള പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും. മിനിമം കൂലി നടപ്പാക്കിയാല്‍ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കപ്പെടും. നിയമ പരിരക്ഷ സംബന്ധിച്ച് 36 രാജ്യങ്ങളുമായി ഉഭയകക്ഷി ധാരണയിലെത്തിയെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ സമീപനത്തെക്കുറിച്ച് അന്വേഷണം …
സൗദിയില്‍ മൊബൈല്‍ റീചാര്‍ജിന് ഇഖാമ നമ്പര്‍ വേണമെന്ന നിബന്ധനയില്‍ ഇളവ്
സൗദിയില്‍ മൊബൈല്‍ റീചാര്‍ജിന് ഇഖാമ നമ്പര്‍ വേണമെന്ന നിബന്ധനയില്‍ ഇളവ്
സ്വന്തം ലേഖകന്‍: സൗദിയില്‍ മൊബൈല്‍ റീചാര്‍ജിന് ഇഖാമ നമ്പര്‍ വേണമെന്ന നിബന്ധനയില്‍ ഇളവ്. പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് വ്യവസ്ഥകളില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ (സി.ഐ.ടി.സി) ഇളവ് വരുത്തിയതോടെയാണിത്. തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കണമെന്ന വ്യവസ്ഥയാണ് റദ്ദാക്കുന്നത്. മുഴുവന്‍ സിം കാര്‍ഡുകളും വിരലടയാളവുമായി ബന്ധിപ്പിച്ച സാഹചര്യത്തിലാണ് കമ്മീഷന്റെ പുതിയ …
സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ അനുവാദമുള്ളവരുടെ പട്ടിക പുതുക്കി സൗദി തൊഴില്‍ മന്ത്രാലയം
സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ അനുവാദമുള്ളവരുടെ പട്ടിക പുതുക്കി സൗദി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകന്‍: സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ അനുവാദമുള്ളവരുടെ പട്ടിക പുതുക്കി സൗദി തൊഴില്‍ മന്ത്രാലയം. പുതിയ പട്ടിക പ്രകാരം സ്വദേശി സ്ത്രീ പുരുഷന്മാരുടെ ഉമ്മമാരെയും ഉള്‍പ്പെടുത്തി. സ്വദേശി സ്ത്രീകള്‍ക്ക് വിദേശികളിലുണ്ടായ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ കഴിയുമെന്നതും പ്രധാന മാറ്റമാണ്. സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളുടെ പട്ടിക സ്വദേശി സ്ത്രീ പുരുഷന്മാരുടെ …
സൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പുതിയ ഘട്ടം അടുത്ത മാസം മുതല്‍, ഗുണം ലഭിക്കുക ഏഴു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക്
സൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പുതിയ ഘട്ടം അടുത്ത മാസം മുതല്‍, ഗുണം ലഭിക്കുക ഏഴു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക്
സ്വന്തം ലേഖകന്‍: സൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പുതിയ ഘട്ടം അടുത്ത മാസം മുതല്‍, ഗുണം ലഭിക്കുക ഏഴു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക്. നാല്‍പ്പത് മുതല്‍ അമ്പത്തിയൊമ്പത് വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളെയാണ് വേതന സുരക്ഷാ പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടമായ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14,288 സ്ഥാപനങ്ങളിലെ 6,87,607 ജീവനക്കാര്‍ ഈ ഘട്ടത്തില്‍ പദ്ധതിയുടെ പരിധിയില്‍ വരും. നവംബര്‍ …