1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി ഉപരോധം മറികടക്കാന്‍ സന്ദര്‍ശക വിസയ്ക്കു പുറമെ തൊഴില്‍ വിസാ നടപടിക്രമങ്ങളും ലഘൂകരിക്കാന്‍ ഖത്തര്‍
സൗദി ഉപരോധം മറികടക്കാന്‍ സന്ദര്‍ശക വിസയ്ക്കു പുറമെ തൊഴില്‍ വിസാ നടപടിക്രമങ്ങളും ലഘൂകരിക്കാന്‍ ഖത്തര്‍
സ്വന്തം ലേഖകന്‍: സൗദി ഉപരോധം മറികടക്കാന്‍ സന്ദര്‍ശക വിസയ്ക്കു പുറമെ തൊഴില്‍ വിസാ നടപടിക്രമങ്ങളും ലഘൂകരിക്കാന്‍ ഖത്തര്‍. ഇതിന്റെ ഭാഗമായി അപേക്ഷ സമര്‍പ്പിച്ച് 24 മണിക്കൂറിനകം ഫലം അറിയാവുന്ന ഇ വിസ സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസയില്ലാതെ 80 രാജ്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശനം അനുവദിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് വിസാ നടപടികളും ഖത്തര്‍ എളുപ്പമാക്കുന്നത്. പുതിയ …
പ്രവാസി വോട്ട്, ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 24,348 പേര്‍, ഭൂരിപക്ഷവും കേരളത്തില്‍ നിന്ന്
പ്രവാസി വോട്ട്, ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 24,348 പേര്‍, ഭൂരിപക്ഷവും കേരളത്തില്‍ നിന്ന്
സ്വന്തം ലേഖകന്‍: പ്രവാസി വോട്ട്, ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 24,348 പേര്‍, ഭൂരിപക്ഷവും കേരളത്തില്‍ നിന്ന്. തെരഞ്ഞെടുപ്പ് കമീഷന്‍ ഏര്‍പ്പെടുത്തിയ പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍. അതേസമയം, വോട്ടവകാശമുള്ള എത്ര പ്രവാസികളുണ്ടെന്ന കാര്യത്തില്‍ അധികൃതരുടെ പക്കല്‍ കൃത്യമായ കണക്കുകളൊന്നും ഇല്ലാത്തതിനാല്‍ എത്ര ശതമാനം പേര്‍ രജിസ്റ്റര്‍ ചെയ്തു എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. രജിസ്റ്റര്‍ ചെയ്തവരില്‍ 23,556 പേര്‍ …
യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുന്നതായി യുഎഇ
യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുന്നതായി യുഎഇ
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുന്നതായി യുഎഇ. ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് യുഎഇയുടെ തീരുമാനം. ഇതുസംബന്ധിച്ചു കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുമായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബന്ന കൂടിക്കാഴ്ച നടത്തി. കൂടുതല്‍ സര്‍വീസുകള്‍ …
വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ മോചനം കാത്ത് കഴിയുന്നത് 7,620 ഇന്ത്യക്കാര്‍, കൂടുതല്‍ പേര്‍ സൗദി ജയിലുകളില്‍
വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ മോചനം കാത്ത് കഴിയുന്നത് 7,620 ഇന്ത്യക്കാര്‍, കൂടുതല്‍ പേര്‍ സൗദി ജയിലുകളില്‍
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ മോചനം കാത്ത് കഴിയുന്നത് 7,620 ഇന്ത്യക്കാര്‍, കൂടുതല്‍ പേര്‍ സൗദി ജയിലുകളില്‍. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ജയിലില്‍ കഴിയുന്നത് 7,620 ഇന്ത്യക്കാരാണെന്ന് ലോക്‌സഭയില്‍ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറാണ് വ്യക്തമാക്കിയത്. സൗദി അറേബ്യയിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനു ലഭിച്ചിരിക്കുന്ന വിവരപ്രകാരം 86 രാജ്യങ്ങളിലായി തടവില്‍ …
ഇനി വിമാന ടിക്കറ്റും പാസ്‌പോര്‍ട്ടും മാത്രം മതി ഖത്തറില്‍ പോകാന്‍, ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസയും സ്റ്റാമ്പ് ഫീസും ഒഴിവാക്കി
ഇനി വിമാന ടിക്കറ്റും പാസ്‌പോര്‍ട്ടും മാത്രം മതി ഖത്തറില്‍ പോകാന്‍, ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസയും സ്റ്റാമ്പ് ഫീസും ഒഴിവാക്കി
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്ക് ഖത്തറിന്റെ സമ്മാനം, ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസയും സ്റ്റാമ്പ് ഫീസും ഒഴിവാക്കി. ഖത്തര്‍ ടൂറിസം അതോറിററി അധികൃതര്‍ ആണ് ഇന്ത്യ ഉള്‍പ്പെടെ എണ്‍പത് രാജ്യക്കാര്‍ക്ക് ഈ സൗജന്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്തെ ഹോട്ടല്‍, സാംസ്‌കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ …
സൗദി അറേബ്യയില്‍ പരിഷ്‌കരിച്ച നിതാഖാത്ത് അടുത്ത മാസം 3 മുതല്‍, ചെറുകിട സ്ഥാപനങ്ങളിലേക്കും നിതാഖാത്ത് വ്യാപിപ്പിക്കുമെന്ന് സൂചന
സൗദി അറേബ്യയില്‍ പരിഷ്‌കരിച്ച നിതാഖാത്ത് അടുത്ത മാസം 3 മുതല്‍, ചെറുകിട സ്ഥാപനങ്ങളിലേക്കും നിതാഖാത്ത് വ്യാപിപ്പിക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ പരിഷ്‌കരിച്ച നിതാഖാത്ത് അടുത്ത മാസം 3 മുതല്‍, ചെറുകിട സ്ഥാപനങ്ങളിലേക്കും നിതാഖാത്ത് വ്യാപിപ്പിക്കുമെന്ന് സൂചന. തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം നല്‍കുന്ന സൂചനകള്‍ അനുസരിച്ച് ചെറുകിട സ്ഥാപനങ്ങളില്‍ നിതാഖാത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അധികൃതര്‍ നടത്തുന്നുണ്ട്. സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിലവില്‍ നിതാഖാത്ത് ബാധകമല്ല. എന്നാല്‍ അഞ്ചിനും ഒമ്പതിനും ഇടയില്‍ …
യുഎഇയിലേക്ക് തൊഴില്‍ തേടി സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അപകട മുന്നറിയിപ്പ്
യുഎഇയിലേക്ക് തൊഴില്‍ തേടി സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അപകട മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുഎഇയിലേക്ക് തൊഴില്‍ തേടി സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അപകട മുന്നറിയിപ്പ്. യാത്ര പുറപ്പെടും മുമ്പ് തൊഴിലവസരവും പെര്‍മിറ്റ് വിസയും ആധികാരികമാണെന്നും ഇവ യുഎഇയിലെ നിയമപ്രകാരം ഉള്ളതാണെന്നും ഉറപ്പാക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. ഏജന്റ്മാരാല്‍ വഞ്ചിതരായി വിസിറ്റിംഗ് വിസയില്‍ യുഎഇയില്‍ ജോലിക്ക് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം. …
പ്രവാസി വോട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി, പുതിയ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും
പ്രവാസി വോട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി, പുതിയ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും
സ്വന്തം ലേഖകന്‍: പ്രവാസി വോട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി, പുതിയ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ ബില്ല് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ പകരക്കാരെ നിയമിച്ചോ ഇലക്‌ട്രോണിക് രീതിയിലോ വോട്ടു രേഖപ്പെടുത്താന്‍ വഴിയൊരുങ്ങും. തൊഴില്‍ ആവശ്യത്തിനും മറ്റുമായി വിദേശത്തുകഴിയുന്ന …
സൗദിയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരെ കാത്തിരിക്കുന്നത് ആറു മാസംവരെ തടവും 50,000 റിയാല്‍ പിഴയും
സൗദിയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരെ കാത്തിരിക്കുന്നത് ആറു മാസംവരെ തടവും 50,000 റിയാല്‍ പിഴയും
സ്വന്തം ലേഖകന്‍: സൗദിയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരെ കാത്തിരിക്കുന്നത് ആറു മാസംവരെ തടവും 50,000 റിയാല്‍ പിഴയും. നിയമ ലംഘനം നടത്തുന്ന വിദേശികള്‍ക്ക് ആറു മാസംവരെ തടവു ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഇഖാമ, തൊഴില്‍ നിയമ ലഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നാലു മാസം നീണ്ടു നിന്ന …
ഇ ഫയലിംഗിലെ പിഴവ്, ആധാര്‍ ഇല്ലാത്തതിനാല്‍ പ്രവാസികള്‍ക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി
ഇ ഫയലിംഗിലെ പിഴവ്, ആധാര്‍ ഇല്ലാത്തതിനാല്‍ പ്രവാസികള്‍ക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി
സ്വന്തം ലേഖകന്‍: ഇ ഫയലിംഗിലെ പിഴവ്, ആധാര്‍ ഇല്ലാത്തതിനാല്‍ പ്രവാസികള്‍ക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി. ഇഫയലിംഗ് സിസ്റ്റത്തിലെ ന്യൂനത കാരണം ആധാര്‍ ലിങ്ക് ചെയ്തില്ലെന്ന് കാണിച്ച് നിരവധി പ്രവാസികള്‍ക്കാണ് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാതെ വന്നിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സെസിന് ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി …