1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൂര്‍ണ വലയ സൂര്യഗ്രഹണം കണ്ട് കൺ‌നിറഞ്ഞ് കേരളം; ആകാശവിസ്മയം വ്യക്തമായി കണ്ടത് ചെറുവത്തൂരില്‍
പൂര്‍ണ വലയ സൂര്യഗ്രഹണം കണ്ട് കൺ‌നിറഞ്ഞ് കേരളം; ആകാശവിസ്മയം വ്യക്തമായി കണ്ടത് ചെറുവത്തൂരില്‍
സ്വന്തം ലേഖകൻ: പൂര്‍ണ വലയ സൂര്യഗ്രഹണം കണ്ടു മലയാളികള്‍. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി കാണാനായത്. ഇവിടെ അയ്യായിരത്തിലധികം ആളുകളാണ് ഗ്രഹണം കാണാന്‍ സൗകര്യമൊരുക്കിയ സ്ഥലങ്ങളില്‍ തടിച്ചുകൂടിയത്. 11.11-ഓടെ കേരളത്തിലെ സൂര്യഗ്രഹണം പൂര്‍ത്തിയാകും. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ആളുകള്‍ കാത്തിരുന്നെങ്കിലും വയനാട്ടിലെ കല്‍പ്പറ്റയില്‍ മൂടല്‍മഞ്ഞും മഴമേഘങ്ങളും ഗ്രഹണത്തിനു മങ്ങലേല്‍പ്പിച്ചു. രാവിലെ 8.04 മുതല്‍ ഗ്രഹണം തുടങ്ങിയിരുന്നു. …
സൂര്യഗ്രഹണ സമയത്ത് കുട്ടികളെ മണ്ണിനടിയില്‍ കുഴിച്ചിട്ട് രോഗശാന്തിയ്ക്കായി പൂജ! സംഭവം കർണാടകയിൽ
സൂര്യഗ്രഹണ സമയത്ത്  കുട്ടികളെ മണ്ണിനടിയില്‍ കുഴിച്ചിട്ട് രോഗശാന്തിയ്ക്കായി പൂജ! സംഭവം കർണാടകയിൽ
സ്വന്തം ലേഖകൻ: സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്നും മറ്റുമുള്ള അന്ധവിശ്വാസങ്ങള്‍ ഇന്ത്യയിലെങ്ങും വ്യാപകമാണ്. ഇതിന് സമാനമായി കര്‍ണാടകയില്‍ ഗ്രഹണസമയത്ത് കുട്ടികളെ മണ്ണില്‍ കുഴിച്ചിട്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പത്തുവയസില്‍ താഴെ പ്രായമുള്ള കുട്ടികളെയാണ് ഇത്തരത്തില്‍ കുഴിച്ചിടുന്നത്. കര്‍ണാടകയിലെ തീരപ്രദേശ ജില്ലയായ കല്‍ബുര്‍ഗിയിലാണ് സംഭവം. പൂജയുടെ ഭാഗമായാണ് കുട്ടികളെ കുഴിച്ചിട്ടതെന്നാണ് വിവരം. കുട്ടികളെ മണലില്‍ കഴുത്തറ്റം കുഴിച്ചിടുകയായിരുന്നു. തുടര്‍ന്ന് …
ജാർഖണ്ഡിലെ അങ്കം കഴിഞ്ഞു; ഇനി കളി ബിഹാറിൽ; തന്ത്രങ്ങൾ മെനഞ്ഞ് ലാലുവും ഉവൈസിയും ജിതൻ റാമും
ജാർഖണ്ഡിലെ അങ്കം കഴിഞ്ഞു; ഇനി കളി ബിഹാറിൽ; തന്ത്രങ്ങൾ മെനഞ്ഞ് ലാലുവും ഉവൈസിയും ജിതൻ റാമും
സ്വന്തം ലേഖകൻ: ജാര്‍ഖണ്ഡില്‍ തന്റെ പാര്‍ട്ടി അടങ്ങുന്ന മഹാസഖ്യം വിജയത്തിലെത്തിയതോടെ ജയിലിലാണെങ്കിലും സജീവമായി ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയം അവശേഷിക്കേ പാര്‍ട്ടി പ്രവര്‍ത്തകരോട് ജാര്‍ഖണ്ഡില്‍ ചെയ്തതിനേക്കാള്‍ നാലുമടങ്ങ് അധികം ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ലാലുവിപ്പോള്‍. കാലിത്തീറ്റ കുംഭകോണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് റാഞ്ചിയിലെ ജയിലിലാണ് …
രാജ്യം നേരിടുന്നത് അസാധാരണ സാമ്പത്തിക മാന്ദ്യമെന്ന് പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ്
രാജ്യം നേരിടുന്നത് അസാധാരണ സാമ്പത്തിക മാന്ദ്യമെന്ന് പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ്
സ്വന്തം ലേഖകൻ: ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത് അസാധാരണമായ സാമ്പത്തിക മാന്ദ്യമാണെന്ന് നരേന്ദ്ര മോദി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യൻ. ഈ മാന്ദ്യത്തിൽ​ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ തളർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അരവിന്ദ് സുബ്രമണ്യൻ ഇക്കാര്യങ്ങൾ​ വ്യക്തമാക്കിയത്. 2011 നും 2016 നും ഇടയിൽ ഇന്ത്യയുടെ ജിഡിപി വളർച്ച …
“എന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ അറിയില്ല! പിന്നെ?” കേന്ദ്രത്തിനെതിരെ മമത
“എന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ അറിയില്ല! പിന്നെ?” കേന്ദ്രത്തിനെതിരെ മമത
സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.ആര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭപരിപാടികള്‍ തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. തനിക്കുപോലും തന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ അറിയില്ലെന്നും ജനങ്ങള്‍ക്ക് അതെങ്ങനെയാണ് തെളിയിക്കാനാവുകയെന്നും അവര്‍ ചോദിച്ചു. ബി.ജെ.പി കളിക്കുന്നത് …
മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയക്കളി; അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്
മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയക്കളി; അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്
സ്വന്തം ലേഖകൻ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍സിപി നേതാവ് അജിത് പവാര്‍ എത്തും. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ രണ്ടാമനായി അജിത് പവാര്‍ ഡിസംബര്‍ 30 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്ക് നല്‍കാന്‍ മഹാസഖ്യത്തില്‍ ധാരണയായി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ സ്ഥാനം പിടിക്കും. ഡിസംബര്‍ …
ദേശീയ ജനസംഖ്യാ പട്ടിക പുതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍; 8500 കോടി രൂപ നീക്കിവെക്കും
ദേശീയ ജനസംഖ്യാ പട്ടിക പുതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍; 8500 കോടി രൂപ നീക്കിവെക്കും
സ്വന്തം ലേഖകൻ: ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്‍) പുതുക്കുന്നതിന് 8,500 കോടി രൂപ നീക്കിവെക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ ഓരോ ”സാധാരണ താമസക്കാരന്റേയും’ സമഗ്രമായ വിവരങ്ങള്‍ സൃഷ്ടിക്കുകയാണ് എന്‍.പി.ആറിന്റെ ലക്ഷ്യമെന്ന് സെന്‍സസ് കമ്മീഷന്‍ അറിയിച്ചു. 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ അസമൊഴികെ എല്ലാ …
“ഇക്കാര്യം ഇപ്പോൾ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല,” പൗരത്വ പട്ടികയില്‍ നിലപാട് മാറ്റി അമിത് ഷാ
“ഇക്കാര്യം ഇപ്പോൾ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല,” പൗരത്വ പട്ടികയില്‍ നിലപാട് മാറ്റി അമിത് ഷാ
സ്വന്തം ലേഖകൻ: ദേശീയ പൗരത്വ പട്ടികയില്‍ നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍.ആര്‍.സിയും ദേശീയ ജനസംഖ്യാ പട്ടികയും (എന്‍.പി.ആര്‍)തമ്മില്‍ ബന്ധമില്ലെന്ന് അമിത് ഷാ. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത്ഷായുടെ വിശദീകരണം. ‘രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പാക്കുന്നതില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഇക്കാര്യത്തില്‍ പ്രധാന മന്ത്രി പറഞ്ഞതാണ് ശരി. …
“ഇനിയെന്തിന് ജോലി?” ലൈവ് റിപ്പോർട്ടിംഗിനിടെ ലോട്ടറിയിച്ച മാധ്യമ പ്രവർത്തകയുടെ പ്രതികരണം
“ഇനിയെന്തിന് ജോലി?” ലൈവ് റിപ്പോർട്ടിംഗിനിടെ ലോട്ടറിയിച്ച മാധ്യമ പ്രവർത്തകയുടെ പ്രതികരണം
സ്വന്തം ലേഖകൻ: സ്പാനിഷ് ലോട്ടറി നറുക്കെടുപ്പിലെ വിജയി ആരെന്നു ലൈവ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു നടാലിയ സ്യൂഡെറോ എന്ന മാധ്യമപ്രവര്‍ത്തക. വാര്‍ഷിക ക്രിസ്മസ് ലോട്ടറി നറുക്കെടുപ്പിന്റെ വിജയി ആരെന്ന് കാത്തിരിക്കുന്നവരിലേക്കാണ് അത്ഭുതകരമായി ആ വിജയികളിലൊരാള്‍ താന്‍ തന്നെയാണെന്ന് നടാലിയ തിരിച്ചറിയുന്നത്. റയല്‍ മാഡ്രിഡില്‍ വച്ചു നടന്ന നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിക്കുന്നതിനിടെയാണ് നടാലിയ തന്റെ വിജയാഘോഷവും റിപ്പോര്‍ട്ട് ചെയ്തത്. …
“ഉയരെ” അല്ല “ഛപ്പാക്ക്”: പാർവതിയുമായി താരതമ്യം ചെയ്യുന്നവർക്ക് മറുപടിയുമായി ദീപിക
“ഉയരെ” അല്ല “ഛപ്പാക്ക്”: പാർവതിയുമായി താരതമ്യം ചെയ്യുന്നവർക്ക് മറുപടിയുമായി ദീപിക
സ്വന്തം ലേഖകൻ: കരിയറിലെ വളരെ വ്യത്യസ്തമായ വേഷമാണ് ‘ഛപാക്’ സിനിമയിൽ ദീപിക പദുക്കോണിന്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ചിത്രത്തിൽ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ‘മാൽതി’ എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. സിനിമയുടെ ട്രെയിലർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതു …