1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2018ൽ ഒമാനിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ചത് 10 ബില്യൺ അമേരിക്കൻ ഡോളർ
2018ൽ ഒമാനിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ചത് 10 ബില്യൺ അമേരിക്കൻ ഡോളർ
സ്വന്തം ലേഖകൻ: രാജ്യത്ത് വിദേശികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും 2018ൽ ഒമാനിൽ നിന്നും വിദേശികൾ നാട്ടിലേക്കയച്ചത് 10 ബില്യൺ അമേരിക്കൻ ഡോളർ. ഇന്ത്യൻ രൂപയുടെയും മറ്റു വികസിത രാജ്യങ്ങളുടെ കറൻസികളുടെയും മൂല്യത്തകർച്ചയാണ് കൂടുതൽ പണം അയയ്ക്കുവാൻ പ്രവാസികളെ പ്രേരിപ്പിച്ച ഘടകമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം ഒമാനിൽ നിന്ന് വിദേശികൾ തങ്ങളുടെ നാടുകളിലേക്ക് 2018ൽ …
“വിശക്കുന്ന കലാകാരൻ,” 85 ലക്ഷം രൂപയ്ക്ക് വിറ്റ വാഴപ്പഴം ഒറ്റയടിക്ക് അകത്താക്കി പ്രാങ്ക് അവതാരകൻ
“വിശക്കുന്ന കലാകാരൻ,” 85 ലക്ഷം രൂപയ്ക്ക് വിറ്റ വാഴപ്പഴം ഒറ്റയടിക്ക് അകത്താക്കി പ്രാങ്ക് അവതാരകൻ
സ്വന്തം ലേഖകൻ: ചിത്രപ്രദർശനത്തിനിടെ ചുമരിൽ ഒട്ടിച്ചുവച്ച വാഴപ്പഴം 1,20,000 ഡോളറിന് വിറ്റുപോയെന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. മിയാമി ബീച്ചിലെ ആര്‍ട്ട് ബേസിൽ ശനിയാഴ്ച നടന്ന പ്രദർശനത്തിലാണ് ടേപ്പ് കൊണ്ട് ചുമരിൽ ഒട്ടിച്ചിരിക്കുന്ന വാഴപ്പഴം ഇൻസ്റ്റലേഷൻ ഏകദേശം 85 ലക്ഷത്തിലധികം രൂപയ്ക്ക് വിറ്റുപോയത്. മൂന്ന് പേർ ചേർന്നാണ് വാഴപ്പഴം ഇൻസ്റ്റലേഷൻ വാങ്ങിച്ചത്. പ്രദർശനത്തിന് വേണ്ടി മാത്രം …
രാജ്യത്തെ നടുക്കി ഡൽഹി തീപിടുത്തം; തീനാവുകളിൽ നിന്ന് 11 ജീവൻ രക്ഷിച്ച് “സൂപ്പർ ഫയർമാൻ”
രാജ്യത്തെ നടുക്കി ഡൽഹി തീപിടുത്തം; തീനാവുകളിൽ നിന്ന് 11 ജീവൻ രക്ഷിച്ച് “സൂപ്പർ ഫയർമാൻ”
സ്വന്തം ലേഖകൻ: ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആളിക്കത്തുന്ന തീ വകവയ്ക്കാതെ ഫയർമാൻ രാജേഷ് ശുക്ല കൈപിടിച്ചു കയറ്റിയത് 11 ജീവനുകളെ. അനജ് മന്ദിയിലുണ്ടായ തീപിടിത്തത്തിൽ രക്ഷാ പ്രവർത്തനത്തിനിടെ കാലുകൾക്കു പരുക്കേറ്റ് ഡൽഹി ഫയർ സർവീസിലെ ഉദ്യോഗസ്ഥനായ ശുക്ലയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. ഡൽ‌ഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയ്ൻ …
കിഴക്കൻ ചൈനാ കടലിലെ അഗ്നിപർവത പാറയിൽ കണ്ണുവെച്ച് ജപ്പാൻ; ഭാവി യുദ്ധങ്ങളിൽ കുന്തമുനയാകും
കിഴക്കൻ ചൈനാ കടലിലെ അഗ്നിപർവത പാറയിൽ കണ്ണുവെച്ച് ജപ്പാൻ; ഭാവി യുദ്ധങ്ങളിൽ കുന്തമുനയാകും
സ്വന്തം ലേഖകൻ: കിഴക്കൻ ചൈനാ കടലിന്റെ അരികിൽ മൂന്ന് ചതുരശ്ര മൈൽ വിസ്തൃതിയിലുള്ള ‘അഗ്നിപർവത പാറ’. ഭാവിയിൽ ഏതെങ്കിലുമൊരു ഏഷ്യൻ രാജ്യവുമായി യുദ്ധമുണ്ടായാൽ യുഎസിന്റെ യുദ്ധവിമാനങ്ങൾ ഒരുപക്ഷേ പറന്നിറങ്ങുന്നത് ഇവിടെയായിരിക്കും. ജപ്പാനിലെ പ്രധാന ദ്വീപായ ക്യുഷുവിന് 34 കിലോമീറ്റർ തെക്കുമാറി സ്ഥിതി ചെയ്യുന്ന മഗേഷിമ ട്വീപാണ് ഈ ‘അഗ്നിപർവ്വത പാറ’. ഇപ്പോൾ ടോക്കിയോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന …
ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ
ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ
സ്വന്തം ലേഖകൻ: ന്ത്യന്‍ ശിക്ഷാ നിയമവും (ഐപിസി) ക്രിമിനല്‍ നടപടി ചട്ടവും (സിആര്‍പിസി) ഭേഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി നടപ്പാക്കാന്‍ വൈകുന്നുവെന്ന പരാതി വിവിധ കോണുകളില്‍നിന്ന് ഉയരുന്നതിനിടെയാണ് പ്രഖ്യാപനം. പുണെയില്‍ നടക്കുന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബലാത്സംഗവും കൊലപാതകവും പോലെയുള്ള …
“പ്രതിസന്ധിയ്ക്ക് കാരണം എല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിനു ചുറ്റും കറങ്ങുന്നത്,” രഘുറാം രാജന്‍
“പ്രതിസന്ധിയ്ക്ക് കാരണം എല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിനു ചുറ്റും കറങ്ങുന്നത്,” രഘുറാം രാജന്‍
സ്വന്തം ലേഖകൻ: രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാകാന്‍ കാരണം പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും മാത്രം ചുറ്റിപ്പറ്റി കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതു കൊണ്ടാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. തീരുമാനങ്ങള്‍ മാത്രമല്ല, ആശയരൂപീകരണവും പദ്ധതികളും ഇങ്ങനെയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യാ ടുഡേ മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ‘സര്‍ക്കാരിന്റെ പല നയങ്ങളും …
ജപ്പാന്‍, കൊറിയ സന്ദര്‍ശനം വിജയകരമെന്ന് മുഖ്യമന്ത്രി; 200 കോടിയുടെ നിക്ഷേപം വരും
ജപ്പാന്‍, കൊറിയ സന്ദര്‍ശനം വിജയകരമെന്ന് മുഖ്യമന്ത്രി; 200 കോടിയുടെ നിക്ഷേപം വരും
സ്വന്തം ലേഖകൻ: ജപ്പാനിലും കൊറിയയിലും നടത്തിയ സന്ദര്‍ശനം വൻ വിജയമായിരുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാൻ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. “സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്‍റെ തെളിവാണിത് . നീറ്റ ജലാറ്റിൻ കന്പനി കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തും. തോഷിബ …
ഉന്നാവ് ബലാത്സംഗക്കേസ്; പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ചു; തെലങ്കാന മോഡലിനായി മുറവിളി
ഉന്നാവ് ബലാത്സംഗക്കേസ്; പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ചു; തെലങ്കാന മോഡലിനായി മുറവിളി
സ്വന്തം ലേഖകൻ: തന്റെ മകള്‍ക്കും ഹൈദരാബാദില്‍ ലഭിച്ചതു പോലുള്ള നീതി ലഭിക്കണമെന്ന് ഉന്നാവോയില്‍ ലൈംഗികാക്രമണത്തിനിരയാവുകയും പിന്നീട് പ്രതികള്‍ തീകൊളുത്തി കൊല്ലുകയും ചെയ്ത പെണ്‍കുട്ടിയുടെ അച്ഛന്‍. തന്റെ മകളെ ലൈംഗികമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്തവര്‍ മരിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പറഞ്ഞു. “റേപ്പിസ്റ്റുകളെ തൂക്കിക്കൊല്ലുകയോ ഹൈദരാബാദിലേതു പോലെ ഏറ്റുമുട്ടലില്‍ കൊല്ലുകയും ചെയ്യുമ്പോള്‍ മാത്രമേ ഞങ്ങള്‍ക്കു സമാധാനം കിട്ടൂ. …
ഇന്റർനെറ്റ് വിലക്ക്; കശ്മീർ ജനത കൂട്ടത്തോടെ വാട്സാപ്പിൽ നിന്ന് പുറത്ത്; ഗ്രൂപ്പുകൾ പ്രവർത്തനരഹിതം
ഇന്റർനെറ്റ് വിലക്ക്; കശ്മീർ ജനത കൂട്ടത്തോടെ വാട്സാപ്പിൽ നിന്ന് പുറത്ത്; ഗ്രൂപ്പുകൾ പ്രവർത്തനരഹിതം
സ്വന്തം ലേഖകൻ: നാലുമാസം പിന്നിട്ട ഇന്റര്‍നെറ്റ് വിലക്കിനെ പിന്നാലെ കശ്മീര്‍ ജനതയുടെ വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ഗ്രൂപ്പുകളില്‍ നിന്നും പുറത്തു പോവുകയും ചെയ്തു. ബി.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം വിഷയം ഗൗരവമായെടുത്തിട്ടുണ്ടെന്നാണ് വാട്‌സ് ആപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ 120 ദിവസം പ്രവര്‍ത്തന രഹിതമായാല്‍ അക്കൗണ്ട് എക്‌സ്‌പൈര്‍ഡ് ആവുകയും എല്ലാ ഗ്രൂപ്പുകളില്‍ …
ഗൂഗിൾ തലവൻ സുന്ദർ പിച്ചൈയെ ‘പിഞ്ചായ്’ ആക്കി വാൾസ്ട്രീറ്റ് ജേണൽ; സമൂഹ മാധ്യമങ്ങളിൽ പൊങ്കാല
ഗൂഗിൾ തലവൻ സുന്ദർ പിച്ചൈയെ ‘പിഞ്ചായ്’ ആക്കി വാൾസ്ട്രീറ്റ് ജേണൽ; സമൂഹ മാധ്യമങ്ങളിൽ പൊങ്കാല
സ്വന്തം ലേഖകൻ: ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ പേര് ഒന്നാം പേജിൽ തെറ്റായി പ്രസിദ്ധീകരിച്ച് അമേരിക്കയിലെ പ്രമുഖ പത്രം വാൾസ്ട്രീറ്റ് ജേണൽ. ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ആൽഫബെറ്റ് സിഇഒയും പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച ആൽഫബെറ്റിന്റെ സിഇഒ ആയി സുന്ദർ പിച്ചൈ ചുമതലയേറ്റിരുന്നു. വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഇതിന്റെ റിപ്പോർട്ടിലാണ് പിച്ചൈയെ …