1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മധ്യപ്രദേശില്‍ കമൽനാഥിന്റെ പൂഴിക്കടകൻ; എം‌എൽ‌എമാരെ തിരികെക്കൊണ്ടു വരാൻ കരുനീക്കം
മധ്യപ്രദേശില്‍ കമൽനാഥിന്റെ പൂഴിക്കടകൻ; എം‌എൽ‌എമാരെ തിരികെക്കൊണ്ടു വരാൻ കരുനീക്കം
സ്വന്തം ലേഖകൻ: ബെംഗളൂരുവില്‍ താമസിക്കുന്ന വിമത എം.എല്‍.എമാരില്‍ ഏഴ് മുതല്‍ 10 എം.എല്‍.എമാര്‍ വരെ മടങ്ങിവരുവാനുള്ള സാധ്യതയേറെയാണെന്നാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ കണക്കൂകൂട്ടല്‍. കര്‍ണാടകത്തിലെത്തിയ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്കനുസരിച്ചാണ് ഈ നിഗമനം. റിസോര്‍ട്ടില്‍ തങ്ങുന്ന എം.എല്‍.എമാരുമായി ആശയ വിനിമയം നടത്തുന്നുണ്ട്. ഏഴ് മുതല്‍ 10 വരെ എം.എല്‍.എമാര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് മടങ്ങിവരും. …
103 വയസുള്ള മണവാളന് 49 കാരി മണവാട്ടി; പ്രായത്തെ കാറ്റിൽ പറത്തി ഒരു ജോർദാൻ കല്യാണം
103 വയസുള്ള മണവാളന് 49 കാരി മണവാട്ടി; പ്രായത്തെ കാറ്റിൽ പറത്തി ഒരു ജോർദാൻ കല്യാണം
സ്വന്തം ലേഖകൻ: വിവാഹവിശേഷങ്ങളും കല്യാണക്കത്തുകളുമൊക്കെ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വാർത്തയാവാറുണ്ട്, ജോർദാനിൽ നിന്നുള്ള ഈ വിവാഹവാർത്ത ശ്രദ്ധ നേടുന്നത് വരന്റെ പ്രായം കൊണ്ടാണ്. 103 വയസുകാരനാണ് ഈ വിവാഹവാർത്തയിലെ ‘പുതുമണവാളൻ’. ജോർദ്ദാനിലെ സ്വമാ ബർവാ പ്രവിശ്യയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ഈ അപൂർവ്വ വിവാഹം നടന്നത്. അൽ ഹാജ് ആരിഫ് അർജദായ എന് വൃദ്ധനാണ് നാൽപ്പത്തിയൊൻപതുകാരിയെ വിവാഹം ചെയ്തിരിക്കുന്നത്. …
“വീട്ടിലിരുന്നാൽ കൊലക്കുറ്റം ഒഴിവാക്കാം,” ഇറ്റലിക്കാര്‍ക്ക് “കൊറോണ ഓഫറു”മായി പോണ്‍ഹബ്ബ്!
“വീട്ടിലിരുന്നാൽ കൊലക്കുറ്റം ഒഴിവാക്കാം,” ഇറ്റലിക്കാര്‍ക്ക് “കൊറോണ ഓഫറു”മായി   പോണ്‍ഹബ്ബ്!
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ചവരെയും രോഗബാധയുണ്ടെന്നു സംശയിക്കുന്നവരെയും ക്വാറന്റൈന്‍ ചെയ്യുന്നതാണു രോഗം പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. രോഗം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുമ്പോള്‍ വൈറസ് ബാധയുണ്ടായേക്കാമെന്നു സംശയമുള്ളവരെ വീട്ടുനിരീക്ഷണത്തില്‍ വിടുകയാണു ലോകമെമ്പാടും ചെയ്യുന്നത്. 14 ദിവസമാണു ക്വാറന്റൈന്‍ കാലാവധി. എന്നാല്‍ ക്വാറന്റൈനില്‍നിന്നു ചിലര്‍ മുങ്ങുന്നതും അവര്‍ മറ്റുള്ളവരിലേക്കു രോഗം പരത്തുന്നതുമായ വാര്‍ത്തകള്‍ …
യെസ് ബാങ്ക് പ്രതിസന്ധി: നാല്‍പ്പത്തൊമ്പത് ശതമാനം ഓഹരി വാങ്ങി എസ്ബിഐ
യെസ് ബാങ്ക് പ്രതിസന്ധി: നാല്‍പ്പത്തൊമ്പത് ശതമാനം ഓഹരി വാങ്ങി എസ്ബിഐ
സ്വന്തം ലേഖകൻ: യെസ് ബാങ്കിന്റെ രക്ഷാ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബാങ്കിന്റെ നാല്‍പ്പത്തൊമ്പത് ശതമാനം ഓഹരി എസ്ബിഐ വാങ്ങും. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് അനുമതി നല്‍കിയത്. ബാങ്ക് പുനഃസംഘടനക്കായുള്ള റെഗുലേഷന്‍ ആക്ട് 1949 പ്രകാരമാണ് നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നേരത്തെ ഓഹരികള്‍ ഏറ്റെടുക്കുന്ന എസ്ബിഐയില്‍ നിന്നും നിര്‍ദേശങ്ങള്‍ നേരത്തെ ക്ഷണിച്ചിരുന്നു. ബാങ്കിന്റെ പുനഃസംഘടനക്കായി …
സംസ്ഥാനത്ത് ഗള്‍ഫില്‍നിന്ന് എത്തിയ 2 പേർക്ക് കൂടി കൊറോണ; 4,180 പേര്‍ നിരീക്ഷണത്തിൽ
സംസ്ഥാനത്ത് ഗള്‍ഫില്‍നിന്ന് എത്തിയ 2 പേർക്ക് കൂടി കൊറോണ; 4,180 പേര്‍ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പുതുതായി രണ്ടു പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ദുബായിൽനിന്ന് വന്ന കണ്ണൂർ സ്വദേശിക്കും ഖത്തറിൽനിന്ന് വന്ന തൃശൂർ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒരാൾ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും സ്ഥിരീകരണം ആയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ സ്വദേശി പരിയാരം ആശുപത്രിയിലും തൃശൂർ സ്വദേശി മെഡിക്കൽ കോളജിലും ചികിൽസയിലാണ്. രോഗം …
“കൊറോണയുടെ തുടക്കം ഇന്ത്യയല്ലാത്തത് നന്നായി,” ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍
“കൊറോണയുടെ തുടക്കം ഇന്ത്യയല്ലാത്തത് നന്നായി,” ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍
സ്വന്തം ലേഖകൻ: കൊറോണവൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്ലാത്തതിന് ദൈവത്തോട് നന്ദി പറയുകയാണെന്ന ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിം ഓ നെയിലിന്‍റെ പ്രസ്താവന വിവാദത്തില്‍. മാരകമായ വൈറസ് ബാധ തുടങ്ങിയത് ചൈനയില്‍ നിന്നായത് ഭാഗ്യമാണ്. ഇന്ത്യയെപ്പോലെ ഒരു രാജ്യത്തല്ലല്ലോ കൊറോണവൈറസ് തുടങ്ങിയതെന്നതിന് ദൈവത്തോട് നന്ദി പറയണം. കാരണം ഇന്ത്യയിലായിരുന്നെങ്കില്‍ വൈറസിനെ ചെറുക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകില്ല. ഇന്ത്യന്‍ ഭരണനേതൃത്വത്തിന് അതിനുള്ള …
കൊവിഡ്19: കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കി; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി
കൊവിഡ്19: കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കി; അനാവശ്യ  യാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: കൊവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കി. വളരെ അത്യാവശ്യമായ ഘട്ടങ്ങളിലല്ലാതെ യാത്രകൾ പാടില്ലെന്ന് രാജ്യത്തെ ഓരോ പൗരനോടും ആവശ്യപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ആരും ഭയക്കേണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, എല്ലാവരോടും കരുതലോടെ ഇരിക്കാനും ആവശ്യപ്പെട്ടു. പകർച്ചവ്യാധി പടരുന്നത് തടയാനായി വലിയ കൂട്ടായ്മകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ …
കൊറോണ: തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി ഇന്ത്യ
കൊറോണ: തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി ഇന്ത്യ
സ്വന്തം ലേഖകൻ: കൊവിഡ് 19 നെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി …
“തളര്‍ന്നു, പക്ഷെ ഞാനെന്റെ ജോലിയെ സ്‌നേഹിക്കുന്നു,” കൊറോണ പടരുമ്പോൾ ഒരു നഴ്സിന്റെ കുറിപ്പ്
“തളര്‍ന്നു, പക്ഷെ ഞാനെന്റെ ജോലിയെ സ്‌നേഹിക്കുന്നു,” കൊറോണ പടരുമ്പോൾ ഒരു നഴ്സിന്റെ കുറിപ്പ്
സ്വന്തം ലേഖകൻ: കൊവിഡ്-19 രോഗികളെ ചികിത്സിക്കുന്ന ഒരു നഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത്. ജോലിക്കിടയില്‍ മാസ്‌ക് നിരന്തരം ധരിച്ചത് കാരണം മുറിവേറ്റ മുഖത്തിന്റെ ചിത്രം സഹിതമാണ് ഇവര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. കുറിപ്പില്‍ ജോലിക്കിടയില്‍ താനനുഭവിക്കുന്ന മാനസികവും ശാരീരികവും ആയ പ്രശ്‌നങ്ങളും കൊവിഡ്-19 വല്ലാതെ ഭയപ്പെടുത്തുമ്പോഴും അവര്‍ എങ്ങനെ തന്റെ നഴ്‌സിംഗ് …
സംസ്ഥാനത്ത് 3313 പേര്‍ നിരീക്ഷണത്തില്‍, ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് 3313 പേര്‍ നിരീക്ഷണത്തില്‍,  ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: കോവിഡ് 19നെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് നിലവില്‍ 3313 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 293 പേർ ആശുപത്രികളിലാണുള്ളത്. 1179 സാംപിളുകള്‍ പരിശോധിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 273 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട് തിരുവനന്തപുരവും കോഴിക്കോടും സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് തുടങ്ങി. പത്തനംതിട്ടയിൽ മാപ്പിങ് ഉണ്ടാക്കിയിട്ടുണ്ട്. കോണ്ടാക്ട് …