1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിന് അഭിമാന നേട്ടം; ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി ഹമദ് വിമാനത്താവളം
ഖത്തറിന് അഭിമാന നേട്ടം; ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി ഹമദ് വിമാനത്താവളം
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന പാസഞ്ചര്‍ ടെര്‍മിനല്‍ എക്സ്പോയിലാണ് 2024 ലെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’ എന്ന പദവി സ്വന്തമാക്കിയത്. ഇതോടൊപ്പം ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ്, മിഡില്‍ …
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി
സ്വന്തം ലേഖകൻ: ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു. ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി …
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നാളെ; തമിഴ്‌നാട് ഉൾപ്പെടെ നാളെ പോളിംഗ് ബൂത്തിലേക്ക്
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നാളെ; തമിഴ്‌നാട് ഉൾപ്പെടെ നാളെ പോളിംഗ് ബൂത്തിലേക്ക്
സ്വന്തം ലേഖകൻ: 17 സംസ്ഥാനങ്ങള്‍. നാല് കേന്ദ്രഭരണ പ്രദേശങ്ങള്‍. ആകെ 102 സീറ്റുകള്‍. ഏപ്രില്‍ 19 ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ജനം വിധിയെഴുതുമ്പോള്‍ അത് എന്‍ഡിഎയ്ക്കും ഇന്ത്യ സഖ്യത്തിനും ഒരുപോലെ നിര്‍ണായകമാണ്. 39 സീറ്റുകളുള്ള തമിഴ്‌നാട് ഇന്ത്യ സഖ്യത്തിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനവും സീറ്റുകളുമാണ്. ഇന്ത്യ മുന്നണി ഏറ്റവും സൗഹാര്‍ദപരമായി സീറ്റ് വിഭജനം …
മെയ്ഡ് ഇൻ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ; 320 കിലോമീറ്റര്‍ വരെ വേഗം
മെയ്ഡ് ഇൻ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ; 320 കിലോമീറ്റര്‍ വരെ വേഗം
സ്വന്തം ലേഖകൻ: മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍. ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിലാണ് ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മിക്കുന്നത്. മണിക്കൂറില്‍ പരമാവധി 320 കിലോമീറ്റര്‍ വേഗത്തില്‍ ബുള്ളറ്റ് ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. വന്ദേഭാരത് ട്രെയിനുകള്‍ മണിക്കൂറില്‍ പരമാവധി …
തൃശൂർ പൂരം: മാനത്ത് നിറങ്ങൾ വിതറി സാംപിൾ വെടിക്കെട്ട്; തെക്കേഗോപുര നട തുറന്ന് പൂര വിളംബരം
തൃശൂർ പൂരം: മാനത്ത് നിറങ്ങൾ വിതറി സാംപിൾ വെടിക്കെട്ട്; തെക്കേഗോപുര നട തുറന്ന് പൂര വിളംബരം
സ്വന്തം ലേഖകൻ: എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി നെയ്തലക്കാവിലമ്മ വടക്കുംനാഥന്റെ തെക്കേഗോപുര നട തുറന്നതോടെ തൃശ്ശൂരിൽ പൂരത്തിന് വിളംബരമായി. ഇനിയുള്ള 36 മണിക്കൂർ മേളവും പഞ്ചവാദ്യവും ഒഴിയാത്ത പൂരപ്പറമ്പിലേക്ക് ജനസാഗരമൊഴുകും. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുംനാഥന്റെ സന്നിധിയിലേക്ക് എത്തിയത്. തകിലിന്റെയും നാദസ്വരത്തിന്റേയും അകമ്പടിയോട് കൂടി പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ …
മഴക്കെടുതിയിൽ ഒമാനിൽ 20 മരണം; ദുരിതമേ​ഖ​ല​യിൽ ​​ജോ​ലി സം​ര​ക്ഷ​ണം ന​ൽ​ക​ണമെന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം
മഴക്കെടുതിയിൽ ഒമാനിൽ 20 മരണം; ദുരിതമേ​ഖ​ല​യിൽ ​​ജോ​ലി സം​ര​ക്ഷ​ണം ന​ൽ​ക​ണമെന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: രക്ഷാപ്രവർത്തന സംഘം ഒരു പെൺകുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മഴക്കെടുതിയിൽ ഒമാനിൽ മരിച്ചവരുടെ എണ്ണം 20 ആയി. സഹം വിലായത്തിലെ താഴ്‌വരയിൽ ഏഷ്യൻ വംശജയായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതിനിടെ, വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഫാമിൽ കുടുങ്ങിപ്പോയ ആറ് പ്രവാസികളെ പൊലീസ് ഏവിയേഷൻ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ടും ഒമാനിൽ കനത്ത മഴയാണ് പെയ്തത്. …
ബഹ്റൈനിൽ ക​ന​ത്ത മ​ഴ​യും കാ​റ്റും; വെ​ള്ള​ക്കെ​ട്ടി​ൽ സ്തം​ഭി​ച്ച് ഗ​താ​ഗ​തം; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അവധി
ബഹ്റൈനിൽ ക​ന​ത്ത മ​ഴ​യും കാ​റ്റും; വെ​ള്ള​ക്കെ​ട്ടി​ൽ സ്തം​ഭി​ച്ച് ഗ​താ​ഗ​തം; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അവധി
സ്വന്തം ലേഖകൻ: തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും ചൊ​വ്വാ​ഴ്ച പ​ക​ലു​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റും മ​ഴ​യും രാ​ജ്യ​ത്തെ​മ്പാ​ടും ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നി​ട​യാ​ക്കി. മി​ക്ക പ്ര​ധാ​ന റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​താ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടാ​നി​ട​യാ​ക്കി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പു​ത​ന്നെ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​യി​രു​ന്നു. ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും നീ​ന്ത​ലി​നും കോ​സ്റ്റ്​​ഗാ​ർ​ഡ്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ അ​പ​ക​ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ല്ല. ദു​ഷ്ക​ര കാ​ലാ​വ​സ്ഥ പ​രി​ഗ​ണി​ച്ച് രാ​ജ്യ​ത്തെ സ്കൂ​ളു​ക​ളും …
‘രാജ്യത്തിന്റെ പരമാധികാരം മാനിക്കുന്നില്ല’; എക്‌സ് നിരോധിച്ച് പാകിസ്താൻ ആഭ്യന്തര മന്ത്രാലയം
‘രാജ്യത്തിന്റെ പരമാധികാരം മാനിക്കുന്നില്ല’; എക്‌സ് നിരോധിച്ച് പാകിസ്താൻ ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് നിരോധിച്ച് പാകിസ്താൻ. രാജ്യത്തിൻ്റെ പരമാധികാരത്തെ മാനിക്കുന്നില്ല, ദുരുപയോഗം വര്‍ധിക്കുന്നു എന്നീ ആരോപണങ്ങൾ മുൻ നിർത്തിയാണ് പാകിസ്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ബുധനാഴ്ചയാണ് നിരോധനം സംബന്ധിച്ച വിവരം പാകിസ്താൻ പുറത്തുവിട്ടത്. ദുരുപയോഗ ആരോപണങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഇസ്ലാമബാദ് ഹൈക്കോടതിയെ ബുധനാഴ്ച …
സുരക്ഷിതരാണ്! ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍നിന്ന് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സുമേഷും ആന്‍ ടെസയും
സുരക്ഷിതരാണ്! ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍നിന്ന് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സുമേഷും ആന്‍ ടെസയും
സ്വന്തം ലേഖകൻ: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ മലയാളി യുവതി ആൻ ടെസ ജോസഫ് (21) കോട്ടയം കൊടുങ്ങൂരിലുള്ള രക്ഷിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അച്ഛൻ ബിജു എബ്രഹാമിന്റെ ഫോണിലേക്ക് ആൻ ടെസ വിളിച്ചത്. സുരക്ഷിതരാണെന്നും ആശങ്കപ്പെടാനില്ലെന്നും മകൾ അറിയിച്ചതായി ബിജു എബ്രഹാം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആൻ ടെസ വീട്ടുകാരുമായി …
സരബ്ജിത്തിന്റെ ഘാതകനെ കൊന്ന അജ്ഞാതർ ആര്? പാകിസ്താനിലെ കൊലപാതക ങ്ങള്‍ വീണ്ടും ചർച്ചയാകുന്നു
സരബ്ജിത്തിന്റെ ഘാതകനെ കൊന്ന അജ്ഞാതർ ആര്? പാകിസ്താനിലെ കൊലപാതക ങ്ങള്‍ വീണ്ടും ചർച്ചയാകുന്നു
സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ അമീര്‍ സര്‍ഫറാസ് താംബ (Amir Sarfaraz Tamba) അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. ലഹോറിലെ സനാന്‍ത് നഗറില്‍വെച്ച് മോട്ടോര്‍ ബൈക്കിലെത്തിയ അജ്ഞാതരായ ആയുധധാരികള്‍ താംബയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തോക്കുധാരികള്‍ താംബയുടെ വീട്ടില്‍ കയറി വെടിവെച്ചതായി ലാഹോറിലെഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ …