1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐഎസിന്റെ കൊടും ഭീകരയും ബ്രിട്ടീഷുകാരിയുമായ ‘വൈറ്റ് വിഡോ’യും മകനും സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഐഎസിന്റെ കൊടും ഭീകരയും ബ്രിട്ടീഷുകാരിയുമായ ‘വൈറ്റ് വിഡോ’യും മകനും സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഐഎസിന്റെ കൊടും ഭീകരയും ബ്രിട്ടീഷുകാരിയുമായ ‘വൈറ്റ് വിഡോ’യും മകനും സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പൗരയായിരുന്നു സാലി ജോണ്‍സും അവരുടെ പന്ത്രണ്ടുവയസുള്ള പുത്രനും സിറിയയില്‍ ജൂണില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഐഎസ് ആസ്ഥാനമായ റാഖായില്‍നിന്നു പലായനം ചെയ്യുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്നൂ വര്‍ഷത്തിലേറെയായി ലോകത്തിലെ കൊടും …
യുനസ്‌കോയില്‍ നിന്ന് യുഎസ് പിന്മാറി, സംഘടന ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി ആരോപണം
യുനസ്‌കോയില്‍ നിന്ന് യുഎസ് പിന്മാറി, സംഘടന ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി ആരോപണം
സ്വന്തം ലേഖകന്‍: യുനസ്‌കോയില്‍ നിന്ന് യുഎസ് പിന്മാറി, സംഘടന ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി ആരോപണം. യുനസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് യു.എസ് വിദേശകാര്യ മന്ത്രാലയമാണ് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത്. യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 ല്‍ അമേരിക്ക നിര്‍ത്തിയിരുന്നു. പലസ്തീന്‍ അതോറിറ്റിയ്ക്ക് …
ആരുഷി കൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ തല്‍വാര്‍ ദമ്പതികളെ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ടു
ആരുഷി കൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ തല്‍വാര്‍ ദമ്പതികളെ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ടു
സ്വന്തം ലേഖകന്‍: ആരുഷി കൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ തല്‍വാര്‍ ദമ്പതികളെ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ പ്രതികളായ രാജേഷ് തല്‍വാര്‍, ഭാര്യ നുപുര്‍ തല്‍വാര്‍ എന്നിവരെയാണ് അലഹബാദ് ഹൈക്കോടതി വിട്ടയച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.ബി.ഐ. പ്രത്യേക കോടതി വിധിക്കെതിരേ ആരുഷിയുടെ മാതാപിതാക്കള്‍ കൂടിയായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് അലഹബാദ് കോടതിയുടെ വിധി. …
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ രണ്ടാം വാരം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രാന്‍സിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രസിഡന്റായ മക്രോണ്‍ ഇന്ത്യയിലെത്തുന്നത്. ഡിസംബര്‍ എട്ട് മുതല്‍ 10 വരെ മക്രോണ്‍ ഇന്ത്യയിലുണ്ടാകുമെന്ന് ഇന്ത്യയിലെ ഫ്രാന്‍സ് അംബാസഡര്‍ അലക്‌സാണ്ട്രെ സ്ലീഗര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി …
ലോകത്തെ ഞെട്ടിച്ച് പുരുഷ നഗ്‌നതയുമായി ഒരു പരസ്യം, ഇത് ചരിത്രമെന്ന് സമൂഹ മാധ്യമങ്ങള്‍
ലോകത്തെ ഞെട്ടിച്ച് പുരുഷ നഗ്‌നതയുമായി ഒരു പരസ്യം, ഇത് ചരിത്രമെന്ന് സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ലോകത്തെ ഞെട്ടിച്ച് പുരുഷ നഗ്‌നതയുമായി ഒരു പരസ്യം, ഇത് ചരിത്രമെന്ന് സമൂഹ മാധ്യമങ്ങള്‍. ഉത്പന്നം എന്തായാലും പരസ്യത്തില്‍ എവിടെയെങ്കിലും ഒരല്പം സ്ത്രീ നഗ്‌നത ഉള്‍ക്കൊള്ളിക്കുന്നത് ഒരു വിപണന തന്ത്രമാണ്. സ്ത്രീകള്‍ക്ക് മാത്രമായുള്ള കോട്ടും സ്യൂട്ടും വിപണിയില്‍ ഇറക്കുന്നതിന്റെ ഭാഗമായി വസ്ത്ര നിര്‍മ്മാതാക്കളായ സ്യൂ സ്റ്റുഡിയോ അണിയിച്ചൊരുക്കിയ ഒരു പരസ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ …
കേരള ബാങ്ക് മലയാള മാസം ചിങ്ങം ഒന്നിന് യാഥാര്‍ഥ്യമാകും
കേരള ബാങ്ക് മലയാള മാസം ചിങ്ങം ഒന്നിന് യാഥാര്‍ഥ്യമാകും
സ്വന്തം ലേഖകന്‍: കേരള ബാങ്ക് മലയാള മാസം ചിങ്ങം ഒന്നിന് യാഥാര്‍ഥ്യമാകും. അടുത്ത വര്‍ഷം ഓഗസ്റ്റ് 16 ന് കേരള സഹകരണ ബാങ്ക് യാഥാര്‍ഥ്യമാകുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ബാങ്ക് തുടങ്ങുന്നതിന് റിസര്‍വ് ബാങ്കിനു അപേക്ഷ നല്‍കിയിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ത്താണ് കേരളാ ബാങ്ക് രൂപവത്കരിക്കുക. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപവായ്പാ പദ്ധതികളുടെ …
അഭയ കേസ് ബോളിവുഡിന്റെ വെള്ളിത്തിരയിലേക്ക്, ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തും
അഭയ കേസ് ബോളിവുഡിന്റെ വെള്ളിത്തിരയിലേക്ക്,  ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തും
സ്വന്തം ലേഖകന്‍: അഭയ കേസ് ബോളിവുഡിന്റെ വെള്ളിത്തിരയിലേക്ക്, ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തും. ഏറെ നാളായി കേസില്‍ നിയമ പോരാട്ടം നടത്തുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ 1992 മാര്‍ച്ച് 27ന് നടന്ന കൊലപാതകം, മാറി മാറി വന്ന വിവിധ ഏജന്‍സികളുടെ അന്വേഷണം, നീണ്ട 25 വര്‍ഷത്തെ കോടതി നടപടികള്‍, ഇപ്പോഴും തുടരുന്ന നിയമ പോരാട്ടം …
മനുഷ്യന്റെ സ്വഭാവ വിശേഷങ്ങളും സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിന് യുഎസ് സാമ്പത്തിക വിദഗ്ദന്‍ റിച്ചാര്‍ഡ് തേലര്‍ക്ക് സാമ്പത്തിക നോബേല്‍ പുരസ്‌കാരം
മനുഷ്യന്റെ സ്വഭാവ വിശേഷങ്ങളും സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിന് യുഎസ് സാമ്പത്തിക വിദഗ്ദന്‍ റിച്ചാര്‍ഡ് തേലര്‍ക്ക് സാമ്പത്തിക നോബേല്‍ പുരസ്‌കാരം
സ്വന്തം ലേഖകന്‍: മനുഷ്യന്റെ സ്വഭാവ വിശേഷങ്ങളും സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിന് യുഎസ് സാമ്പത്തിക വിദഗ്ദന്‍ റിച്ചാര്‍ഡ് തേലര്‍ക്ക് സാമ്പത്തിക നോബേല്‍ പുരസ്‌കാരം. പെരുമാറ്റ സാമ്പത്തിക ശാസ്ത്രം (ബിഹേവിയറല്‍ ഇക്കണോമിക്‌സ്) എന്ന വിഭാഗത്തില്‍ വിദഗ്ധനും അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറുമാണ് 72 കാരനായ റിച്ചാര്‍ഡ് തേലര്‍. മാനസികാവസ്ഥ, വൈകാരികാവസ്ഥ, സാമൂഹിക ചുറ്റുപാടുകള്‍, സ്വഭാവവിശേഷങ്ങള്‍ തുടങ്ങിയവയുമായി …
ഇത്തവണ പ്രണയം വാളുകള്‍ പറയും, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം പത്മാവതിയുടെ ട്രെയിലെറെത്തി, തകര്‍പ്പന്‍ രൂപമാറ്റവുമായി ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും
ഇത്തവണ പ്രണയം വാളുകള്‍ പറയും, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം പത്മാവതിയുടെ ട്രെയിലെറെത്തി, തകര്‍പ്പന്‍ രൂപമാറ്റവുമായി ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും
സ്വന്തം ലേഖകന്‍: ഇത്തവണ പ്രണയം വാളുകള്‍ പറയും, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം പത്മാവതിയുടെ ട്രെയിലെറെത്തി, തകര്‍പ്പന്‍ രൂപമാറ്റവുമായി ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ശക്തയും ധീരയുമായ രജപുത്ര റാണി പത്മാവതിയായി ദീപിക പദുക്കോണ്‍ എത്തുന്ന പത്മാവതിയുടെ ആദ്യ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സജ്ഞയ് ലീലാ ബന്‍സാലി സംവിധാനം ചെയ്തിരിക്കുന്ന പത്മാവതി നേരത്തെ …
‘അഫ്ഗാനില്‍ ഐഎസിന് വെള്ളവും വളവും നല്‍കിയത് യുഎസ്, ഞങ്ങള്‍ക്ക് സമാധാനം വേണം,’ അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി
‘അഫ്ഗാനില്‍ ഐഎസിന് വെള്ളവും വളവും നല്‍കിയത് യുഎസ്, ഞങ്ങള്‍ക്ക് സമാധാനം വേണം,’ അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി
സ്വന്തം ലേഖകന്‍: ‘അഫ്ഗാനില്‍ ഐഎസിന് വെള്ളവും വളവും നല്‍കിയത് യുഎസ്, ഞങ്ങള്‍ക്ക് സമാധാനം വേണം,’ അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. അമേരിക്കന്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും സഹായത്തിലാണ് 3,4 വര്‍ഷത്തിനിടെ അഫ്ഗാനിസ്താനില്‍ ഐഎസ് വളര്‍ന്നതെന്ന് ലണ്ടനില്‍ റഷ്യാ ടുഡേക്കു നല്‍കിയ അഭിമുഖത്തില്‍ കര്‍സായി തുറന്നടിച്ചു. ‘രാജ്യത്ത് വിനാശകാരികളായ ബോംബുകള്‍ വര്‍ഷിക്കപ്പെടാന്‍ …