1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
കോടികളുടെ കറന്‍സിയും കുട്ടികളുമായി ദുബായ് രാജകുമാരി ഒളിച്ചോടിയതായി റിപ്പോര്‍ട്ട്
കോടികളുടെ കറന്‍സിയും കുട്ടികളുമായി ദുബായ് രാജകുമാരി ഒളിച്ചോടിയതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആറാം ഭാര്യ രാജകുമാരി ഹയാ ബിന്‍ത് അല്‍ ഹുസൈന്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട്. 31 മില്യണ്‍ പൗണ്ടും (ഏകദേശം 270 കോടിയോളം രൂപ) രണ്ട് കുട്ടികളേയും കൂട്ടിയാണ് രാജകുമാരി ഒളിച്ചോടിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയ …
മതത്തെയും വിശ്വാസത്തെയും ബാധിച്ചു; സിനിമാ അഭിനയം നിര്‍ത്തുകയാണെന്ന് ദംഗല്‍ താരം സൈറ വസീം
മതത്തെയും വിശ്വാസത്തെയും ബാധിച്ചു; സിനിമാ അഭിനയം നിര്‍ത്തുകയാണെന്ന് ദംഗല്‍ താരം സൈറ വസീം
സ്വന്തം ലേഖകന്‍: താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി ബോളിവുഡ് നടി സൈറ വസീം. നിതേശ് തിവാരിയൊരുക്കിയ ആമിര്‍ ചിത്രം ദംഗലില്‍ ഗുസ്തി താരം ഗീത ഫോഗട്ടിനെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ താരമാണ് സൈറ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് താരം അഞ്ച് വര്‍ഷം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്. വെള്ളിത്തിരയിലെ ജീവിതം …
‘നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്,’ ലൂസിഫറിലെ മാസ് സീനിന്റെ ചിത്രീകരണ വീഡിയോ കാണാം
‘നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്,’ ലൂസിഫറിലെ മാസ് സീനിന്റെ ചിത്രീകരണ വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ‘നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനിസ്’. ഇരുപതാം നൂറ്റാണ്ടിലും പിന്നീട് ലൂസിഫറിലും ഹിറ്റായ മോഹന്‍ലാലിന്റെ ഡയലോഗ് ആണിത്. പൃഥ്വിരാജ് സംവിധായകനായ ലൂസിഫറില്‍ മോഹന്‍ലാലിന്റെ ഈ സംഭാഷണം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ലൂസിഫറിലെ ആ മാസ് ഡയലോഗിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ലൂസിഫറിന്റെ അണിയറപ്രവര്‍ത്തകര്‍. റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ 200 …
‘ആ യാത്ര ആത്മാവിനെ തൊട്ടറിയാനുള്ള അവസരം തേടി,’ കേദാര്‍നാഥും അടിയന്തരാവസ്ഥയും വിഷയമാക്കി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്
‘ആ യാത്ര ആത്മാവിനെ തൊട്ടറിയാനുള്ള അവസരം തേടി,’ കേദാര്‍നാഥും അടിയന്തരാവസ്ഥയും വിഷയമാക്കി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്
സ്വന്തം ലേഖകന്‍: തന്റെ ആത്മാവിനെ തൊട്ടറിയാനുള്ള അവസരം തേടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കേദാര്‍നാഥില്‍ പോയതെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ച്ചയായ രണ്ടാംവട്ടം അധികാരത്തിലേറിയശേഷം മോദി നടത്തുന്ന പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയുടെ ആദ്യദിനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘എന്തിന് അവിടെപ്പോയി എന്ന തരത്തിലാണ് ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഇതിനെ രാഷ്ട്രീയവത്കരിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടായിരുന്നു. ആത്മാവിനെ തൊട്ടറിയാനുള്ള അവസരം …
കേദാര്‍നാഥില്‍ നരേന്ദ്ര മോദി ധ്യാനനിമഗ്‌നനായ ഗുഹയിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക്
കേദാര്‍നാഥില്‍ നരേന്ദ്ര മോദി ധ്യാനനിമഗ്‌നനായ ഗുഹയിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക്
സ്വന്തം ലേഖകന്‍: കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് സന്ദര്‍ശിക്കാനെത്തിയത്. കേദാര്‍നാഥിലെത്തിയ മോദി അവിടുത്തെ മലനിരകളിലുളള ഗുഹയില്‍ ധ്യാനം ചെയ്തു. ഇതോടെ ഗുഹയ്ക്ക് പ്രശസ്തിയാര്‍ജിച്ചു. മോദി ധ്യാനനിമഗ്‌നനായ ഗുഹയിലേക്ക് ഇപ്പോള്‍ തീര്‍ഥാടകരുടെ ഒഴുക്കാണ്. ദിവസവും നിരവധി പേരാണ് ഘര്‍വാള്‍ മണ്ഡല്‍ വികാസ് നിഗം ലിമിറ്റഡ് (ജിഎംവിഎന്‍) വെബ്‌സൈറ്റിലെത്തി ബുക്ക് ചെയ്യുന്നത്. ജൂലൈ മാസം മുഴുവന്‍ …
‘ഷമി നാണം കെട്ടവന്‍, ഒരു മകളുള്ള കാര്യം പോലും മറന്നു പോകുന്,’ തുറന്നടിച്ച് ഭാര്യ
‘ഷമി നാണം കെട്ടവന്‍, ഒരു മകളുള്ള കാര്യം പോലും മറന്നു പോകുന്,’ തുറന്നടിച്ച് ഭാര്യ
സ്വന്തം ലേഖകന്‍: ഈ ലോകകപ്പില്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റപ്പോഴാണ് മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. അഫ്ഗാനിസ്താനെതിരേ ഹാട്രിക് നേടി ഇന്ത്യയെ വിജയിപ്പിച്ച ഷമി വിന്‍ഡീസിനെതിരേ നാല് വിക്കറ്റ് വീഴ്ത്തി. രണ്ടു മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റ്. ഏതൊരു ബൗളര്‍ക്കും ലോകകപ്പില്‍ ലഭിച്ചേക്കാവുന്ന സ്വപ്‌ന തുല്ല്യമായ തുടക്കം. പരിക്കും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളും സൃഷ്ടിച്ച പ്രതിസന്ധികളെ …
ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലിക്കെത്തിച്ച നാല് യുവതികളെ രക്ഷിച്ച് കോഴിക്കോട്ടേക്ക് അയച്ചു
ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലിക്കെത്തിച്ച നാല് യുവതികളെ രക്ഷിച്ച് കോഴിക്കോട്ടേക്ക് അയച്ചു
സ്വന്തം ലേഖകന്‍: ജോലി വാഗ്ദാനം ചെയ്ത് ദുബായിലെ ഡാന്‍സ് ബാറില്‍ എത്തിക്കപ്പെട്ട നാല് ഇന്ത്യന്‍ യുവതികളെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സ്വദേശിനികളായ യുവതികളെ രക്ഷപ്പെടുത്തിയത്. ഇന്ത്യയുടെ ദുബായിലുളള കോണ്‍സുലേറ്റ് ജനറലായ വിപുല്‍ ആണ് ദുബായ് പൊലീസിനെ വിവരം അറിയിച്ചത്. ഈയടുത്താണ് നാല് യുവതികളും ദുബായിലെത്തിയതെന്ന് വിപുല്‍ പറഞ്ഞു. …
കോടികള്‍ പൊടിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമക്കുള്ളില്‍ ചോര്‍ച്ച; വീഡിയോ
കോടികള്‍ പൊടിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമക്കുള്ളില്‍ ചോര്‍ച്ച; വീഡിയോ
സ്വന്തം ലേഖകന്‍: ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ പണികഴിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏക്താ പ്രതിമക്കുള്ളില്‍ ചോര്‍ച്ച. കനത്ത മഴയെ തുടര്‍ന്ന് പ്രതിമക്കുള്ളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രതിമ കാണാന്‍ എത്തിയവരെല്ലാം വെള്ളക്കെട്ടില്‍ കുടുങ്ങി പോയി. ചോര്‍ച്ച കാരണമാണ് മഴവെള്ളം പ്രതിമക്കുള്ളിലേക്ക് കയറുന്നത്. കാഴ്ചക്കാര്‍ നില്‍ക്കുന്ന സ്ഥലത്താണ് വെള്ളം ചോരുന്നത്. ഗ്യാലറിക്കുള്ളില്‍ ഉണ്ടായിരുന്നവര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്നതും വീഡിയോയില്‍ …
കൈകളും കാലുകളും കടിച്ചു പറിച്ച് കൊലയാളി സ്രാവുകള്‍; ബഹാമാസില്‍ അമേരിക്കന്‍ പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം
കൈകളും കാലുകളും കടിച്ചു പറിച്ച് കൊലയാളി സ്രാവുകള്‍; ബഹാമാസില്‍ അമേരിക്കന്‍ പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: കരീബിയന്‍ രാജ്യമായ ബഹാമാസില്‍ സ്രാവുകളുടെ ആക്രമണത്തിനിരയായ യുവതിക്ക് ദാരുണാന്ത്യം. യു.എസിലെ കാലിഫോര്‍ണിയ സ്വദേശിയും വിദ്യാര്‍ഥിയുമായ ജോര്‍ദാന്‍ ലിന്‍ഡ്‌സേയാണ് മൂന്ന് സ്രാവുകളുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ജൂണ്‍ 26 ബുധനാഴ്ചയായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ആഘോഷിക്കാനായാണ് ലിന്‍ഡ്‌സേ ബഹാമാസിലെത്തിയത്. റോസ് ദ്വീപിന് സമീപം സ്‌നോര്‍ക്കലിങ് ചെയ്യുന്നതിനിടെയാണ് സ്രാവുകള്‍ യുവതിയെ അക്രമിച്ചത്. ഇരച്ചെത്തിയ മൂന്ന് സ്രാവുകള്‍ …
ഞങ്ങള്‍ പണമുണ്ടാക്കുന്നത് ഇങ്ങനെ! ഉപയോക്താക്കളോട് വ്യക്തമാക്കി ഫെയ്‌സ്ബുക്ക്
ഞങ്ങള്‍ പണമുണ്ടാക്കുന്നത് ഇങ്ങനെ! ഉപയോക്താക്കളോട് വ്യക്തമാക്കി ഫെയ്‌സ്ബുക്ക്
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്ക് അതിന്റെ സോഷ്യല്‍ മീഡിയാ സേവനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിബന്ധന വ്യവസ്ഥകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. എങ്ങനെയാണ് ഫെയ്‌സ്ബുക്ക് പണമുണ്ടാക്കുന്നത്? ദോഷകരമായ ഉള്ളടക്കങ്ങള്‍ എങ്ങനെ നീക്കം ചെയ്യുന്നു? ഉപയോക്താക്കളുടെ ബൗദ്ധികസ്വത്തവകാശം എങ്ങനെ സംരക്ഷിക്കുന്നു? തുടങ്ങിയ കാര്യങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് വിശദമാക്കി നല്‍കുന്നു. ജൂലായ് 31 മുതലാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നിബന്ധന വ്യവസ്ഥകള്‍ നിലവില്‍ വരിക. യൂറോപ്യന്‍ …