1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉപഭോക്താക്കളുടെ മനസു നിറയ്ക്കാൻ ഭാഷ വേണ്ട: മുംബൈ ഇഷാര റെസ്റ്റോറന്റ് ജീവനക്കാർ പറയുന്നു
ഉപഭോക്താക്കളുടെ മനസു നിറയ്ക്കാൻ ഭാഷ വേണ്ട: മുംബൈ  ഇഷാര റെസ്റ്റോറന്റ് ജീവനക്കാർ പറയുന്നു
സ്വന്തം ലേഖകൻ: മുംബൈയിലെ ഇഷാര റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുന്ന ഏതൊരാളുടെയും വയറും മനസ്സും ഒരുപോലെ നിറയും. കാരണം മറ്റൊന്നുമല്ല, ഇഷാരയിലെ ജീവനക്കാര്‍ തന്നെയാണ്. ഇഷാരയിലെ ജീവനക്കാര്‍ ഉപഭോക്താക്കളോട് സംസാരിക്കുന്നത് ശബ്ദംകൊണ്ടല്ല ആംഗ്യങ്ങളും അടയാളങ്ങളും കൊണ്ടാണ്. സംസാര ശേഷിയും കേള്‍വി ശേഷിയുമില്ലാത്ത ഭിന്നശേഷിക്കാരണ് ഇഷാരയിലെ ജീവനക്കാര്‍. പ്രശാന്ത് ഇസാറും അനുജ് ഷായും ആരംഭിച്ച ആധുനിക ഇന്ത്യന്‍ …
ഷവോമി ഇനി ഒരു ലക്ഷം വരെ ലോണും തരും; എം‌ഐ ക്രഡിറ്റ് വരുന്നു
ഷവോമി ഇനി ഒരു ലക്ഷം വരെ ലോണും തരും; എം‌ഐ ക്രഡിറ്റ് വരുന്നു
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റായി വളര്‍ന്ന ഷവോമി സാമ്പത്തിക രംഗത്തേക്കും ഇറങ്ങുന്നു. തങ്ങളുടെ പേഴ്സണല്‍ ലോണ്‍ പ്ലാറ്റ്ഫോം ഡിസംബര്‍ 3 മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ഷവോമി ആലോചിക്കുന്നത്. എംഐ ക്രഡിറ്റ് എന്നാണ് ഈ പ്ലാറ്റ്ഫോമിന്‍റെ പേര്. ഇപ്പോള്‍ തന്നെ എംഐ ക്രഡിറ്റ് ആപ്പ് ഷവോമിയുടെ ഫോണുകളില്‍ ഇന്‍ബില്‍റ്റായി ലഭ്യമാക്കുന്നുണ്ട്. ഒപ്പം തന്നെ …
തെലുങ്കാന ബലാത്സംഗവും കൊലയും നടന്നത് ഒരു മണിക്കൂറിനുള്ളിൽ; രാജ്യവ്യാപക പ്രതിഷേധം
തെലുങ്കാന ബലാത്സംഗവും കൊലയും നടന്നത് ഒരു മണിക്കൂറിനുള്ളിൽ; രാജ്യവ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ: തെലങ്കാനയില്‍ 26കാരിയായ മൃഗഡോക്ടറെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം പുകയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുള്ളത്. കൂട്ടബലാല്‍സംഗത്തിനിരയാക്കുന്നതിനു മുമ്പ് പ്രതികള്‍ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി യുവതിയെ നിര്‍ബന്ധപൂര്‍വം കുടിപ്പിച്ചതായി ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാത്രിയാണ് ഇരുപത്താറുകാരി കൂട്ടബലാല്‍സംഗത്തിനിരയായത്. വ്യാഴാഴ്ച രാവിലെ …
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാൻ സർക്കാർ; ഷെയ്ൻ നിഗം വിവാദം പരിഹരിക്കാൻ ശ്രമം
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാൻ സർക്കാർ; ഷെയ്ൻ നിഗം വിവാദം പരിഹരിക്കാൻ ശ്രമം
സ്വന്തം ലേഖകൻ: സിനിമാസെറ്റിലെ ലഹരി ഉപയോഗം ഗൗരവകരമായി പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. സെറ്റില്‍ ഇത്തരമൊരു പ്രവണതയുണ്ടെന്ന് എന്തുകൊണ്ട് നേരത്തെ അറിയിച്ചില്ലെന്നും മന്ത്രി ചോദിച്ചു. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും മേഖലയാണ് സിനിമാമേഖലയെന്ന് നിര്‍മാതാക്കളുടെ ഒരു വക്താവ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ യൂണിറ്റുകളിലും പോലീസ് പരിശോധന ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാമേഖല എത്രമാത്രം അധഃപതിച്ചുവെന്നാണ് ഇതു …
“നികുതിപ്പണം പാഴാക്കില്ല,” മഹാരാഷ്ട്രയിൽ ബിജെപിയുടെ സ്വപ്ന പദ്ധതികൾ വെട്ടി ഉദ്ധവ് താക്കറെ
“നികുതിപ്പണം പാഴാക്കില്ല,” മഹാരാഷ്ട്രയിൽ ബിജെപിയുടെ സ്വപ്ന പദ്ധതികൾ വെട്ടി ഉദ്ധവ് താക്കറെ
സ്വന്തം ലേഖകൻ: മഹാരഷ്ട്രയിലെ ജനങ്ങളുടെ നികുതിപ്പണം പാഴാക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുംബൈ ആരെയിലെ മെട്രോ കാര്‍ ഷെഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്നും കാര്‍ ഷെഡിനായി ഒരു മരം പോലും വെട്ടില്ലെന്നും ഉദ്ധവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്യാബിനറ്റ്, ഉന്നത തല ഉദ്യോഗസ്ഥരുടെ മീറ്റിങ്ങിനു ശേഷമാണ് ഉദ്ധവ് വാര്‍ത്താസമ്മേളനം നടത്തിയത്. “നികുതിദായകന്റെ പണം സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി …
സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു; ജിഡിപി വളർച്ച അഞ്ചിന് താഴേക്ക് കൂപ്പുകുത്തി
സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു; ജിഡിപി വളർച്ച അഞ്ചിന് താഴേക്ക് കൂപ്പുകുത്തി
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഇത് അഞ്ച് ശതമാനമായിരുന്നു. രണ്ടാം പാദത്തിൽ ജിഡിപി വളർച്ച 4.7 ശതമാനമായിരിക്കുമെന്നാണ് റോയിട്ടേഴ്‌സിന്‍റെ സര്‍വേയില്‍ സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ജിഡിപി നിരക്കുകള്‍ പുറത്തുവിട്ടത്. മുന്‍ …
“കവിതയുടെ ഇതിഹാസം,” ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയായി അക്കിത്തം
“കവിതയുടെ ഇതിഹാസം,” ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയായി അക്കിത്തം
സ്വന്തം ലേഖകൻ: കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം. ജ്ഞാനപീഠം പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2017 ല്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. 2008 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. …
പ്രശസ്ത റോക് ക്ലൈംബര്‍ ബ്രാഡ് ഗോബ്രൈറ്റിന് സാഹസികതയ്ക്കിടെ ദാരുണാന്ത്യം
പ്രശസ്ത റോക് ക്ലൈംബര്‍ ബ്രാഡ് ഗോബ്രൈറ്റിന് സാഹസികതയ്ക്കിടെ ദാരുണാന്ത്യം
സ്വന്തം ലേഖകൻ: ലോകപ്രശസ്ത റോക് ക്ലൈംബറായ ബ്രാഡ് ഗോബ്രൈറ്റ് ക്ലൈംബിങ്ങിനിടെ വീണുമരിച്ചു. വടക്കന്‍ മെക്‌സിക്കോയിലെ കിഴക്കാംതൂക്കായ പാറക്കൂട്ടത്തില്‍ ക്ലൈംബിങ് നടത്തുന്നതിനിടെയാണ് ബ്രാഡ് ഗോബ്രൈറ്റ് വീണ് മരിച്ചത്. അമേരിക്കന്‍ പൗരനായ ഗോബ്രൈറ്റിന് 31 വയസായിരുന്നു പ്രായം. ഗോബ്രൈറ്റിനൊപ്പം കൂട്ടാളിയായി അമേരിക്കക്കാരനായ ഐദന്‍ ജേക്കബ്‌സണ്‍ എന്നയാളുമുണ്ടായിരുന്നു. വ്യാഴാഴ്ച മെക്‌സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ ന്യുയെവോ ലെയോണിലെ ഷൈനിങ് പാത്ത് എന്നറിയപ്പെടുന്ന …
അണക്കെട്ട് വിനയായി: തുർക്കിയിലെ ചരിത്രമുറങ്ങുന്ന നഗരം മുങ്ങാൻ ഇനി ദിവസങ്ങൾ മാത്രം
അണക്കെട്ട് വിനയായി: തുർക്കിയിലെ ചരിത്രമുറങ്ങുന്ന നഗരം മുങ്ങാൻ ഇനി ദിവസങ്ങൾ മാത്രം
സ്വന്തം ലേഖകൻ: തുര്‍ക്കിയിലെ ഹസന്‍കെയ്ഫ് എന്ന പുരാതനനഗരം വെള്ളത്തിനടിയിലാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് ഒരു അണക്കെട്ടിന്റെ നിര്‍മാണത്തെ തുടര്‍ന്ന് പൂര്‍ണമായും ഇല്ലാതാകുന്നത്. ഹസന്‍കെയ്ഫ് എന്ന 12000 വര്‍ഷം പഴക്കമുള്ള നഗരവും അവിടത്തെ പല ചരിത്രശേഷിപ്പുകളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളത്തിനടിയിലാകും. വൈദ്യുതി ഉത്പാദനവും തെക്കുകിഴക്കന്‍ മേഖലയുടെ വികസനവും ലക്ഷ്യമിട്ടാണ് തുര്‍ക്കി …
ഗോവ ചലച്ചിത്ര മേളയിൽ മലയാളപ്പെരുമയുമായി “ജല്ലിക്കെട്ട്”: ലിജോ ജോസ് മികച്ച സംവിധായകൻ
ഗോവ ചലച്ചിത്ര മേളയിൽ മലയാളപ്പെരുമയുമായി “ജല്ലിക്കെട്ട്”: ലിജോ ജോസ് മികച്ച സംവിധായകൻ
സ്വന്തം ലേഖകൻ: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന് വീണ്ടും അഭിമാന നേട്ടം. മികച്ച സംവിധായകനുമുള്ള രജതമയൂരം ലിജോ ജോസ് പെല്ലിശ്ശേരി നേടി. ‘ജല്ലിക്കെട്ട്’ എന്ന ചിത്രത്തിനാണ് പുരസ്കാരം. തുടർച്ചയായി രണ്ടാം തവണയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ നേടുന്നത്. കഴിഞ്ഞ വർഷം ‘ഈ മ യൗ’ എന്ന ചിത്രമായിരുന്നു ലിജോയെ പുരസ്കാരത്തിന് അർഹനാക്കിയത്. പതിനഞ്ചു …