1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2015

പ്രായപൂര്‍ത്തിയാകാത്ത മാനസിക രോഗികളെ കിടത്തി ചികിത്സിക്കാന്‍ ബെഡുകളും സ്ഥലവുമില്ലാത്തതിനാല്‍ ഇവരെക്കൂടി അഡല്‍റ്റ് വാര്‍ഡില്‍ കിടത്തി ചികിത്സിക്കാന്‍ എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുറത്തറിയാതിരിക്കുന്നതിനായി എന്‍എച്ച്എസ് രഹസ്യമായി നടത്തിയ കരുനീക്കത്തെ പുറത്തു കൊണ്ടുവന്നത് ഒബ്‌സേര്‍വറാണ്.

16-17 വയസ്സുവരെയുള്ള മാനസിക രോഗികളെ ചൈല്‍ഡ് അഡോളസെന്റ് മെന്റല്‍ ഹെല്‍ത്ത് ഫെസിലിറ്റിയാലാണ് ചികിത്സിക്കേണ്ടത്. എന്നാല്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ നിലവില്‍ ഇതിനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ അഡല്‍റ്റ് വാര്‍ഡുകളിലേക്ക് കുട്ടികളെ മാറ്റാനാണ് നീക്കം. 1983ലെ മെന്റല്‍ ഹെല്‍ത്ത് ആക്ടിന്റെ നഗ്നമായ ലംഘനമാണിത്. 16-17 വയസ്സുള്ള കുട്ടികളെ അഡല്‍റ്റ് വാര്‍ഡില്‍ പ്രവേശിപ്പിക്കണമെങ്കില്‍ അതൊരു പ്രതിസന്ധി ഘട്ടത്തില്‍ മാത്രമെ പാടുള്ളുവെന്ന് നിയമം സാക്ഷ്യപ്പെടുത്തുന്നു. അതും കുറഞ്ഞ സമയത്തേക്ക് മാത്രമെ നിയമം ഇതിന് അനുവദിക്കുന്നുമുള്ളു.

2010 മുതല്‍ ചില്‍ഡ്രന്‍സ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസസിന് 50 മില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക സഹായം വെട്ടുക്കുറച്ച സര്‍ക്കാര്‍ നടപടിയാണ് ഇത്തരമൊരു പ്രതിസന്ധി വരുത്തിവെച്ചതെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ മിനസ്റ്റര്‍ ലൂസിയാന ബര്‍ഗറിന്റെ അഭിപ്രായം.

മെഡിക്കല്‍ ഡയറക്ടര്‍ ഫോര്‍ ഈസ്റ്റ് ആംഗ്ലിയയാണ് എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് കിടക്കകളുടെ അപര്യാപ്തത സംബന്ധിച്ച ഇമെയില്‍ അയച്ചിരിക്കുന്നത്. ഈ നിര്‍ദ്ദേശം രാജ്യത്തെ എല്ലാ ആശുപത്രികള്‍ക്കും നല്‍കിയിട്ടുണ്ടോ എന്ന മാധ്യമ സ്ഥാപനത്തിന്റെ ചോദ്യത്തോട് കൃത്യമായി പ്രതികരിക്കാന്‍ എന്‍എച്ച്എസ് കൂട്ടാക്കിയില്ല. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇപ്പോഴും ബെഡുകള്‍ ലഭ്യമാണെന്നായിരുന്നു എന്‍എച്ച്എസ് വക്താവിന്റെ മറുപടി.

മാനസിക വൈകല്യമുള്ള കുട്ടികളെ മുതിര്‍ന്ന രോഗികള്‍ക്കൊപ്പം കിടത്തി ചികിത്സിക്കുന്നത് അവരുടെ മാനസിക സമ്മര്‍ദ്ദം ഉയര്‍ത്താനും അതുവഴിയായി രോഗം കൂടുതല്‍ സങ്കീര്‍ണമാകാനും മാത്രമെ പതിയ പരിഷ്‌ക്കാരം ഉപകാരപ്പെടുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുട്ടികളെ സുരക്ഷിതമായി കാക്കുന്നതിനൊ ആവരുടെ ആവശ്യങ്ങള്‍ എന്താണെന്ന് കണ്ടറിഞ്ഞ് സാധിച്ചു കൊടുക്കാനോ അഡല്‍റ്റ് വാര്‍ഡുകളില്‍ സൗകര്യവുമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.