1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2015

ഇന്ത്യയില്‍ മെഡിക്കല്‍ റെപ്‌റസെന്റേറ്റീവ്‌സ് ഡോക്ടര്‍മാരെ സ്വീധീനിക്കുന്നത് പോലെ തന്നെ ബ്രിട്ടണിലെ എന്‍എച്ച്എസ് ഡോക്ടര്‍മാരെ മരുന്നു കമ്പനികള്‍ സ്വാധീനിക്കുന്നുണ്ടെന്ന് ആരോപണം. രോഗികള്‍ക്ക് തങ്ങളുടെ കമ്പനിയുടെ മരുന്നു നല്‍കുന്നതിനായി കോടി കണക്കിന് പൗണ്ടും ലെഷര്‍ ട്രിപ്പുകളും മരുന്നു കമ്പനികള്‍ നല്‍കാറുണ്ടെന്ന് ആരോപണമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് ഫ്രോഡ് യൂണിറ്റ് കഴിഞ്ഞ ദിവസം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരും ജിപികളും ഏതു മരുന്നാണ് ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കേണ്ട എന്‍എച്ച്എസിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ പോലും മരുന്നു കമ്പനികളുടെ ആളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. മരുന്നു കമ്പനികിള്‍ക്ക് കാര്യങ്ങള്‍ അവതരിപ്പിക്കാനായി അഡൈ്വസറി ബോര്‍ഡിലും മറ്റും അവസരം നല്‍കുന്നതിന് എന്‍എച്ച്എസ് മാനേജര്‍മാര്‍ 15,000 പൗണ്ട് വരെ പ്രതിഫലമായി വാങ്ങാറുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണം.

സാമ്പത്തികമായ ഉദ്ദേശ്യങ്ങള്‍ മനസ്സില്‍വെച്ചു കൊണ്ട് രോഗികള്‍ക്ക് മരുന്നു കുറിക്കുമ്പോള്‍ അത് രോഗികളുടെ ഗുണത്തിനാകാന്‍ സാധ്യതയില്ല. വേണ്ട മരുന്നിന് പകരം തങ്ങള്‍ക്ക് പണം തരുന്ന കമ്പനിയുടെ മരുന്ന് ഡോക്ടര്‍മാര്‍ കുറിക്കുമ്പോള്‍ അത് രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.