1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2015


സ്വന്തം ലേഖകന്‍

എന്‍എച്ച്എസ് ഡോക്ടര്‍മാരെ സ്വകാര്യ പ്രാക്ടീസില്‍നിന്ന് വിലക്കണമെന്ന് കണ്‍സല്‍ട്ടന്റ് ഡോക്ടര്‍. എക്‌സീറ്ററില്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റായിരുന്ന ഡോ ജോണ്‍ ഡീനാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൂടുതല്‍ പണത്തിനായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ ധാര്‍മ്മിക നഷ്ടപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പണത്തിനായി രോഗികള്‍ക്ക് ആവശ്യമില്ലാത്ത ചികിത്സകള്‍ ഉള്‍പ്പെടെ ഇവര്‍ നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്‍എച്ചഎസ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് മൂലമാണ് വെയ്റ്റ് ലിസ്റ്റ് ഉള്‍പ്പെടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍എച്ച്എസിന് ലഭിക്കേണ്ട സേവനമാണ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിലൂടെ നഷ്ടപ്പെടുത്തുന്നതെന്നും ഡോ ജോണ്‍ പറഞ്ഞു.

അതേസമയം സ്വകാര്യ പ്രാക്ടീസ് ഒരിക്കലും എന്‍എച്ച്എസിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഡോക്ടര്‍മാരുടെ യൂണിയനായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വക്താവ് പ്രതികരിച്ചു. എന്‍എച്ച്എസിന് വേണ്ടി അധികം ജോലി ചെയ്യുന്നവര്‍ക്കാണ് പ്രൈവറ്റ് പ്രാക്ടീസിനുള്ള അംഗീകാരം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍എച്ച്എസ് ജോലിക്കിടയിലും പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്നതിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു റോയല്‍ കോളജ് ഓഫ് ജനറല്‍ പ്രാക്ടീഷ്‌ണേഴ്‌സ് ചെയര്‍ ഡോ മൗരീന്‍ ബേക്കര്‍ക്ക്. സ്വകാര്യ പ്രാക്ടീസ് ചെയ്യണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണെന്നാണ് മൗരീന്റെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.