1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2015

1.1 ബില്യണ്‍ സാധനങ്ങള്‍ ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്താല്‍ മൂന്ന് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്. കോള്‍ഗേറ്റ് ടൂത്ത്‌പേസ്റ്റ്, യാക്കുള്‍ട്ട് തൈര്, ബെറോക്ക വിറ്റമിന്‍ ടാബ്ലെറ്റ്‌സ് എന്നിവയാണ് ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയതില്‍ ഏറെയും.

13 മില്യണ്‍ പൗണ്ടിന്റെ ചെലവു വരുന്ന 404,556 സണ്‍ ക്രീം ഓയിലുകളാണ് ജിപി ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയത്. 2.6 മില്യണ്‍ പൗണ്ട് ചെലവ് വരുന്ന മള്‍ട്ടി വിറ്റാമിനുകള്‍ 347,802 തവണ കുറിച്ചു നല്‍കിയിട്ടുണ്ട്.

ബീച്ചാമ്‌സ്, ലെംസിപ്പ് പൗഡര്‍ എന്നിവ 68 മില്യണ്‍ തവണ കുറിച്ചു നല്‍കി. വേദനസംഹാരികളാണ് ഇവയെല്ലാം.

ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഇന്‍ഫോര്‍മേഷന്‍ സെന്ററിന്റെ കൈവശമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ കൊണ്ട് കഴിഞ്ഞ വര്‍ഷം 8.9 ബില്യണ്‍ പൗണ്ട് ചെലവായിട്ടുണ്ടെന്നാണ്. മൂന്ന് ശതമാനം ചെലവ് വര്‍ദ്ധനവാണ് എന്‍എച്ച്എസിന് ഉണ്ടായിരിക്കുന്നത്.

ഇംഗ്ലണ്ടിലെ രോഗികള്‍ 8.20 ശതമാനം പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് നല്‍കുന്നുണ്ട്. 16 വയസ്സില്‍ താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും മാത്രമാണ് ഇതില്‍നിന്ന് ഒഴിവു നല്‍കിയിരിക്കുന്നത്. 16നും 18നും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ അടയ്‌ക്കേണ്ടതില്ല. കഴിഞ്ഞ വര്‍ഷം കെമിസ്റ്റുകള്‍ക്കിടയിലെ കള്ളത്തരങ്ങള്‍ അവസാനിപ്പിച്ച് 150 മില്യണ്‍ പൗണ്ടെങ്കിലും ലാഭിക്കാനുള്ള നീക്കം നടന്നിരുന്നെങ്കിലും അത് ഫലം കണ്ടിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.