1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2015

എന്‍എച്ച്എസ് പ്രവര്‍ത്തനത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും ഏഴു ദിന ഹെല്‍ത്ത് സര്‍വീസ് നടപ്പാക്കുമെന്നും ഡേവിഡ് കാമറൂണ്‍. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ പൊതു പ്രസംഗത്തിലായിരിക്കും കാമറൂണ്‍ ഇക്കാര്യം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ച നയങ്ങളില്‍ ഉറച്ചു നില്‍ക്കാനും ബജറ്റ് വിഹിതം ഉള്‍പ്പെടെ വര്‍ദ്ധിപ്പിക്കാനുമായിരിക്കും കാമറൂണ്‍ ശ്രമിക്കുക.

എന്‍എച്ച്എസ് തങ്ങളുടെ കരങ്ങളില്‍ സുരക്ഷിതമാണെന്നും സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ട് കാമറൂണ്‍ പറയും.

അതേസമയം ആഴത്തിലുള്ള നടപടികളില്ലാതെയുള്ള പ്രഖ്യാപനങ്ങള്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ മാത്രമെ ഉപകാരപ്പെടുകയുള്ളുവെന്ന് ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ പറഞ്ഞു.

ഡോക്ടര്‍മാരുടെ ക്ഷാമം കൊണ്ട് ഉഴലുന്ന എന്‍എച്ച്എസ് എങ്ങനെയാണ് അധിക പരിചരണം നല്‍കുക എന്നാ സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പിന് മുന്‍പ് കണ്‍സര്‍വേറ്റീവ്‌സ് പറഞ്ഞത് 30 ബില്യണ്‍ പൗണ്ടിന്റെ ബജറ്റ് വിഹിതം എന്‍എച്ച്എസിനായി നല്‍കുമെന്നാണ്.

ഇനി മുന്നോട്ട് സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്ന നടപടികള്‍ എല്ലാം തന്നെ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍, ജിപി സേവനങ്ങള്‍ തുടങ്ങിയവ മെച്ചപ്പെടുത്താനുള്ള ലക്ഷ്യം വെച്ചുള്ളവയായിരിക്കും. മെന്റല്‍ ഹെല്‍ത്ത് സേവനങ്ങളില്‍ ഉള്‍പ്പെടെ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം കാമറൂണ്‍ പറയുന്നത് അനുസരിച്ചുള്ള ഏഴു ദിന ഹെല്‍ത്ത് സര്‍വീസ് അധിക സേവനം നടപ്പാക്കുമ്പോള്‍ അത് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നല്‍കുന്നത് അധിക ജോലി ഭാരമായിരിക്കും. ഇപ്പോള്‍ തന്നെ എആന്‍ഡ്ഇ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇവരോട് അധിക സേവനത്തിന്റെ ഭാഗമായി ജോലി ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ അത് ജീവനക്കാര്‍ക്ക് അധികഭാരവും പിരിമുറുക്കവും സൃഷ്ടിക്കാന്‍ ഇടയാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.