1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2015

പ്രാഥമിക ശുശ്രൂഷയ്ക്കും മാനസിക ആരോഗ്യ പരിപാലന രംഗത്തും എന്‍എച്ച്എസിന് തൊഴിലാളികളുടെ അഭാവമുണ്ടെന്ന് തിങ്ക് ടാങ്കിന്റെ പഠന റിപ്പോര്‍ട്ട്. കമ്മ്യൂണിറ്റി നേഴ്‌സിംഗിലും ഡിസ്ട്രിക്ട് നേഴ്‌സുമാരുടെ കുറവുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കമ്മ്യൂണിറ്റി നേഴ്‌സുമാരുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ട്. കമ്മ്യൂണിറ്റി മേട്രന്‍സിന്റെ എണ്ണത്തിലും 16 ശതമാനത്തിന്റെ കുറവുണ്ട്. കിംഗ്‌സ് ഫണ്ട് എന്ന സംഘടനയാണ് എന്‍എച്ച്എസിലെ തൊഴിലാളികളുടെ അഭാവം സംബന്ധിച്ച പഠനം നടത്തിയത്.

എന്‍എച്ച്എസിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തയാറാക്കിയിരിക്കുന്ന അഞ്ച് വര്‍ഷ കര്‍മ്മ പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ജീവനക്കാരുടെ അഭാവം. സ്റ്റാഫിന്റെ കുറവുള്ളതിനാല്‍ അത് നികത്തുന്നതിനായി എന്‍എച്ച്എസ് സ്വകാര്യ ഏജന്‍സികളെയാണ് ആശ്രയിക്കുന്നത്. ലക്ഷ കണക്കിന് പൗണ്ടാണ് ഇക്കാര്യത്തിനായി എന്‍എച്ച്എസ് ഓരോ മാസവും ചെലവാക്കുന്നത്.

മെന്റല്‍ ഹെല്‍ത്ത്, പ്രൈമറി ഹെല്‍ത്ത്, കമ്മ്യൂണിറ്റി നേഴ്‌സിംഗ് എന്നീ മേഖലകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും കിംഗ്‌സ് ഫണ്ട് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പ്രധാനമായും സമ്മര്‍ദ്ദം നേരിടുന്നത് ഈ മേഖലയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്‍എച്ച്എസിന്റെ കാര്യക്ഷമമായ നടത്തിപ്പിന് കഴിവുള്ള നേതൃത്വമുണ്ടാകണമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ബ്രിട്ടണില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ് എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളുടെ പിഴവ് കഴിവുള്ള നേതൃത്വത്തിന്റെ അഭാവമുണ്ടെന്ന കിംഗ്‌സ് ഫണ്ടിന്റെ കണ്ടെത്തല്‍ നിര്‍ണായകമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.