1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2015

45കാരനായ ലെസ് പ്രൈസിന്റെ ശരീരത്തിന് 200 കിലോയിലേറെ ഭാരമുണ്ട്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടത്തെ തുടര്‍ന്ന് കിടപ്പിലായ ഇയാള്‍ അതിന് ശേഷം ഇന്നേ വരെ ജോലിക്ക് പോയിട്ടില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കിടപ്പിലായ ലെസ് പ്രൈസിന് ഇപ്പോള്‍ എന്‍എച്ച്എസ് ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നിഷേധിക്കുകയാണ്. അതിന് പറയുന്ന കാരണം അയാള്‍ക്ക് കാര്യമായ രോഗമില്ലെന്നും.

കിടപ്പിലായത് കാരണവും ശരീരത്തിന് അമിത ഭാരമായത് കാരണവും ഭാര്യയുടെ സഹായമില്ലാതെ ഇയാള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. പ്രതിമാസം 300 പൗണ്ട് ഡിസെബിലിറ്റി അലവന്‍സ് ലഭിക്കുന്നത് കൊണ്ടാണ് ഇയാളുടെ ജീവിതം. ശസ്ത്രക്രിയയിലൂടെ ശരീരഭാരം കുറച്ചാല്‍ തനിക്ക് എഴുനേറ്റ് നടക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഇയാള്‍. എന്നാല്‍, എന്‍എച്ച്എസ് ശസ്ത്രക്രിയ നിഷേധിച്ചതോടെ ഇയാളുടെ പ്രതീക്ഷ അസ്തമിച്ചു.

എന്റെ ശരീരത്തിന് ഭാരക്കൂടുതലുണ്ട് പക്ഷെ എനിക്ക് വേണ്ടത്ര രോഗമില്ലെന്നാണ് എന്‍എച്ച്എസ് നല്‍കുന്ന വിശദീകരണമെന്ന് ലെസ് പ്രൈസ് പരിഭവപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.