1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2017

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിയാന്‍ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം, ചുക്കാന്‍ പിടിക്കുന്നത് മലയാളി. ഓഗസ്റ്റ് 15 ആം തിയതി ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റു നേരമാണ് ഇന്ത്യയുടെ ദേശീയ പതാകയുടെ നിറങ്ങള്‍ അണിയുക. സമീപത്തെ ഇല്യുമനേഷന്‍ ടവറില്‍ നിന്നാണ് വെള്ളച്ചാട്ടത്തെ നിറങ്ങള്‍ അണിയിക്കുന്ന പ്രകാശം പകരുന്നത്.

ബഫലോ സര്‍വ്വകലാശാലയലെ അഡ്മിനിസ്‌ട്രേറ്ററായ കൊല്ലം സ്വദേശി സിബു നായരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇത്തരം വിശിഷ്ടാവസരങ്ങളില്‍ നയാഗ്ര പാര്‍ക്ക് കമ്മീഷന്‍ വെള്ളച്ചാട്ടത്തിന് നിറം പകരാറുണ്ട്. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ ആശയം ഉയര്‍ന്നു വന്നത്.

എണ്ണൂറ് ഇന്ത്യന്‍ കുടുംബങ്ങളുള്ള ബഫലോ ഇന്ത്യന്‍ അസ്സോസ്സിയേഷന്റെ പ്രസിഡന്റാണ് കൊല്ലം സ്വദേശിയായ സിബു. നയാഗ്ര പാര്‍ക്ക് അധികൃതരോട് ഇങ്ങനെയൊരു ആശയം പറഞ്ഞപ്പോള്‍ മറുപടി ആവേശകരമായിരുന്നുവെന്ന് സിബു പറയുന്നു. 2014 ല്‍ രാജ്മായ് എന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ നേതൃത്വത്തിലും നയാഗ്രയെ ത്രിവര്‍ണമണിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.