1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2016

സ്വന്തം ലേഖകന്‍: നിക്കരാഗ്വയില്‍ രാജ്യ ഭരണം കുടുംബ കാര്യം, ഭര്‍ത്താവ് പ്രസിഡന്റും ഭാര്യ വൈസ് പ്രസിഡന്റും ആകാന്‍ മത്സരിക്കുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പ്രസിഡന്റ് പദത്തിലേക്ക് ഡാനിയല്‍ ഒര്‍ട്ടേഗയും വൈസ് പ്രസിഡന്റ് പദത്തിലേക്ക് ഭാര്യ മുറില്ലോയും മത്സരിക്കാന്‍ പത്രിക നല്‍കി.

വൈസ് പ്രസിഡന്റ് വനിതയായിരിക്കണമെന്നു നിശ്ചയിച്ചു കഴിഞ്ഞു. എന്റെ ഭാര്യയെക്കാള്‍ മികച്ച മറ്റേതു സ്ഥാനാര്‍ഥിയാണുള്ളത് മുന്‍ ഗറില്ലാ നേതാവായ 70വയസുള്ള ഒര്‍ട്ടേഗ ചോദിച്ചു. ഇതിനു മുമ്പു രണ്ടു വട്ടം പ്രസിഡന്റായ ഒര്‍ട്ടേഗയ്ക്ക് നവംബര്‍ ആറിലെ തെരഞ്ഞെടുപ്പില്‍ മൂന്നാം ഊഴം ഉറപ്പാണെന്നാണു അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കുന്ന സൂചന.

സ്വതന്ത്ര ലിബറല്‍ പാര്‍ട്ടി, ഭരണഘടനാലിബറല്‍ പാര്‍ട്ടി എന്നിവയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അതേസമയം ഭരണം കുടുംബ കാര്യമാക്കാനുള്ള ഒര്‍ട്ടേഗയുടെ തന്ത്രമാണ് ഇതെന്ന ആരോപണവുമായി എതിരാളികള്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.