1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2015

സ്വന്തം ലേഖകന്‍: ഇന്ത്യക്കാരനായ നീല്‍ മുഖര്‍ജിയുടെ നോവലിനു ബ്രിട്ടനിലെ എന്‍കോര്‍ പുരസ്‌കാരം. മുഖര്‍ജിയുടെ ‘ദ് ലൈവ്‌സ് ഓഫ് അദേഴ്‌സ്’ എന്ന നോവലാണ് പുരസ്‌കാരം നേടിയത്.

എഴുത്തുകാരുടെ രണ്ടാമത്തെ നോവലുകള്‍ക്കു നല്‍കുന്ന പ്രശസ്തമായ പുരസ്‌കാരമാണ് എന്‍കോര്‍. പതിനായിരം പൗണ്ടാണു പുരസ്‌കാരത്തുകയായി മുഖര്‍ജിക്കു ലഭിക്കുക. കൊല്‍ക്കത്തക്കാരനായ മുഖര്‍ജി ഇപ്പോള്‍ ബ്രിട്ടനിലാണു താമസം.

കൊല്‍ക്കത്ത പശ്ചാത്തലമാക്കി രചിച്ച ദ് ലൈവ്‌സ് ഓഫ് അദേഴ്‌സ് കഴിഞ്ഞ വര്‍ഷത്തെ ബുക്കര്‍, കോസ്റ്റ പുരസ്‌കാരങ്ങളുടെ അവസാന പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു.

രണ്ടാം ലോകയുദ്ധവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും മാവോയിസ്റ്റ് നക്‌സല്‍ബാരി പ്രസ്ഥാനവുമെല്ലാം കടന്നുവരുന്ന സംഭവബഹുലമായ കൃതിയാണു ലൈവ്‌സ് ഓഫ് അദേഴ്‌സ്. 2010 ല്‍ പ്രസിദ്ധീകരിച്ച ‘എ ലൈഫ് എപാര്‍ട്ട്’ എന്ന ആദ്യ നോവലിലൂടെയാണ് മുഖര്‍ജി ശ്രദ്ധേയനായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.