1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2017

സ്വന്തം ലേഖകന്‍: നൈജീരിയന്‍ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പു മാഫിയ വിലസുന്നു, ബംഗളുരു ദമ്പതിമാര്‍ക്ക് നഷ്ടമായത് 1.3 കോടി രൂപ. കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയില്‍ കൃഷി ശാസ്ത്രജ്ഞനായി വിരമിച്ച ആളെയാണ് ഓണ്‍ലൈന്‍ തട്ടിപ്പു സംഘം ഇരയാക്കിയത്. അഞ്ചു കോടി സമ്മാനത്തുകയെന്ന് വിശ്വസിപ്പിച്ച് നൈജീരിയന്‍ തട്ടിപ്പ് സംഘം 2014 ഡിസംബറില്‍ മരിച്ചതിന് പിന്നാലെ ഇയാളുടെ ഭാര്യയെ 2017 വരെ കബളിപ്പിച്ച് പണം തട്ടിയെടുത്തു കൊണ്ടിരുന്നതായാണ് റിപ്പോര്‍ട്ട്.

2017 വരെ സംഘം പലപ്പോഴായി ആവശ്യപ്പെട്ടപ്പോഴെല്ലാം പണമയച്ച ഭാര്യ ഒടുവിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. അപ്പോഴേയ്ക്കും പണം നഷ്ടമാകുകയും ചെയ്തു. ജികെവികെ അഗ്രിക്കള്‍ച്ചറല്‍ സര്‍വ്വകലാശാലയില്‍ നിന്നും റിട്ടയേര്‍ഡ് ആയ ശാസ്ത്രഞ്ജന്‍ 2014 ല്‍ തുടങ്ങിയതാണ് ഓണ്‍ലൈനിലൂടെയുള്ള ലോട്ടറി ഗെയിമെന്ന് പരാതിയില്‍ പറയുന്നു. ചോദ്യോത്തരത്തില്‍ പങ്കെടുത്തതിന് പിന്നാലെ യുകെ യിലെ ഷെല്‍ ഓയില്‍ കമ്പനിയില്‍ നിന്നുമാണെന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുകയും ലോട്ടറി അടിച്ചെന്ന് പറയുകയും ചെയ്തു.

അവഗണിക്കപ്പെടേണ്ട കോളില്‍ പകരം വീട്ടുകാരന്‍ വീഴുകയും തട്ടിപ്പുകാരനുമായി സംസാരിക്കുകയും ചെയ്തു. അഞ്ചു കോടി അടിച്ചെന്നും ഡല്‍ഹിവഴി ബംഗലുരുവിലേക്ക് ആ പണം അയയ്ക്കാന്‍ പണ കൈമാറ്റത്തിന്റെ നടപടികള്‍ക്കായി ഏതാനും തുക ആവശ്യപ്പെടുകയും ചെയ്തു. വിവിധ ബാങ്ക് അക്കൗണ്ടുകളിലും ഇന്‍ഷുറന്‍സ് പദ്ധതികളിലും മറ്റുമുള്ള പണമെടുത്ത് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ നടത്തി. 2014 ഡിസംബര്‍ വരെ അവര്‍ ചോദിച്ച തുകയെല്ലാം നല്‍കി.

തന്റെ വിവിധ നിക്ഷേപത്തിന് പുറമേ എല്‍ഐസിയില്‍ നിന്നും ബാങ്കുകളില്‍ നിന്നും ലോണെടുത്തും കിടപ്പാടം പണയം വെച്ചു പോലും ഇയാള്‍ തട്ടിപ്പുകാര്‍ക്ക് പണമയച്ചു കൊണ്ടിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇദ്ദേഹത്തിന്റെ മരണത്തിന് ശേഷം തട്ടിപ്പുകാര്‍ ഭാര്യയെയും വിളിച്ചു. മൂന്ന് വര്‍ഷം തുടര്‍ച്ചയായി പണമയച്ചതിന് പിന്നാലെ തട്ടിപ്പ് ബോദ്ധ്യപ്പെട്ടപ്പോള്‍ 1,30,04,000 രൂപ തട്ടിപ്പുകാരുടെ പക്കലെത്തിക്കഴിഞ്ഞിരുന്നു.

ഏറ്റവും ഒടുവില്‍ 2017 മെയ് യില്‍ ഹോവാര്‍ഡ് ജെറി എന്ന ഡല്‍ഹിയില്‍ നിന്നുള്ള ഒരാള്‍ അലാലാസാന്‍ഡ്രയിലെ വീട്ടിലെത്തി പണം നല്‍കുമെന്നും അവസാനമായി 6.5 ലക്ഷം രൂപ കൂടി അയയ്ക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ബംഗലുരു പോലീസില്‍ പരാതി നലകിയത്. തനിക്ക് നഷ്ടമായ പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ബംഗലുരു പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.