1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2017

അലക്‌സ് വര്‍ഗീസ്: പുതു വര്‍ഷത്തില്‍ മാഞ്ചസ്റ്റര്‍ ലോംങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ വെള്ളിയാഴ്ച (20/1/17) നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ നടക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഫാ.തോമസ് തൈക്കൂട്ടത്തില്‍ നേതൃത്വം നല്കും. ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ബ്രദര്‍. ചെറിയാന്‍ സഹ ശുശ്രൂഷകനാകും. നാളെ രാത്രി 9 മുതല്‍ 2 വരെയായിരിക്കും ശുശ്രൂഷകള്‍ ഉണ്ടായിരിക്കുക.

യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഫാ.ടോം ഉഴുവനാലിന്റെ മോചനത്തിനായി പ്രത്യേക നിയോഗം വച്ചുള്ള പ്രാര്‍ത്ഥനകള്‍ നടക്കുന്ന നൈറ്റ് വിജിലിന് ജീസസ് യൂത്ത് ടീമംഗങ്ങളും, കുടുംബാംഗങ്ങളും ഉപവസിച്ച് ഒരുക്കത്തോടെയാണ് എത്തുന്നത്.

ആഘോഷമായ വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷകള്‍, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരിക പകരുന്ന ആരാധന എന്നിവയാണ് നൈറ്റ് വിജിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതുവര്‍ഷത്തില്‍ ജീവിത നവീകരണത്തിനും, അനുഗ്രഹങ്ങള്‍ കൈവരിക്കുവാനുമായി എവരേയും ജീസസ് യൂത്ത് ടീമംഗങ്ങള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ജോബി വര്‍ഗീസ് O7825871317,
ജയ്‌സണ്‍ മേച്ചേരി O7915652674

ദേവാലയത്തിന്റെ വിലാസം:

St. Josephs Church,
Portland Crescent,
Longsight,
Manchester,
M13 OBU.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.