1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2012

ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ അഞ്ചാം വാര്‍ഷികവും നൈറ്റ് വിജിലും 15 വെള്ളിയാഴ്ച നടക്കും. മാഞ്ചസ്റ്റര്‍ ലോംസൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വെള്ളിയാഴ്ച രാത്രി 10 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് വരെയാണ് വാര്‍ഷിക ആഘോഷങ്ങളും നൈറ്റ് വിജിലും നടക്കുക. ഗ്ലാസ്ഗോ അതിരൂപതാ സിറോമലബാര്‍ ചാപ്ലയിന്‍ ഫാ.ജോയിചെറാടിയില്‍, സാല്‍ ഫോര്‍ഡ് രൂപതാ സിറോ മലബാര്‍ ചാപ്ലയിന്‍ ഫാ. തോമസ് തൈക്കൂട്ടം, ഫാ. സോണി കരുവേലില്‍ തുടങ്ങിയവര്‍ നൈറ്റ് വിജിലിന് നേതൃത്വം നല്‍കും.

ദിവ്യബലി, ആരാധന, ജപമാല, പ്രഭാഷണങ്ങള്‍തുടങ്ങിയവ നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ ഭാഗമാകും നൈറ്റ് വിജിലില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.