1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2020

സ്വന്തം ലേഖകൻ: മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ദല്‍ഹിയില്‍ കൂട്ടലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവി. മകളെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് മാപ്പു കൊടുക്കണമെന്നാണ് ഇന്ദിരാ ജയ്‌സിംഗ് നിര്‍ഭയയുടെ അമ്മയോട് നിര്‍ദേശിച്ചത്. ഇത്തരത്തിലുള്ള ഒരു നിര്‍ദേശം തനിക്ക് തരാന്‍ ഇന്ദിരാ ജയ്‌സിംഗ് ആരാണെന്ന് ആശാ ദേവി ചോദിച്ചു.

ഭർത്താവ് രാജീവ് ഗാന്ധിയുടെ ഘാതകയായ നളിനിക്ക് സോണിയ മാപ്പ് നൽകിയതു പോലെ ഈ വധശിക്ഷയും ഒഴിവാക്കിക്കൂടേ എന്നായിരുന്നു സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്​സിങ് ട്വീറ്റ് ചെയ്തത്. പക്ഷേ വധശിക്ഷയ്ക്ക് എതിരാണ് താനെന്നും അവർ ട്വീറ്റിൽ കുറിച്ചു.

എന്നാൽ ഇന്ദിരാ ജയ്സിങിന്റെ വാക്കുകളോട് പൊട്ടിത്തെറിച്ചാണ് ആശാദേവി പ്രതികരിച്ചത്. ഇക്കാര്യത്തിൽ ഉപദേശിക്കാൻ വരാൻ ഇന്ദിരാ ജയ്സിങ് ആരാണ്? രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത് കുറ്റക്കാരെ തൂക്കിലേറ്റുന്നതിനായാണ്. ഇന്ദിരാ ജയ്സിങിനെ പോലുള്ളവർ കാരണമാണ് ബലാത്സംഗക്കേസിലെ ഇരകൾക്ക് നീതി നിഷേധിക്കപ്പെടുന്നതെന്നും അവർ തുറന്നടിച്ചു.

തൂക്കുമരം മാത്രമാണ് പ്രതികൾ അർഹിക്കുന്നതെന്നും തൂക്കിലേറ്റിയാൽ മാത്രമേ തനിക്ക് സമാധാനം ഉണ്ടാവൂവെന്നും അവർ പറഞ്ഞു.

2012 ഡിസംബർ 16 നാണ് ഡൽഹിയിലെ ഓടുന്ന ബസിൽ വച്ച് 23 കാരിയായ യുവതി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. നില ഗുരുതരമായതിനെ തുടർന്ന് സിംഗപ്പൂരിേലക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കേസിലെ പ്രതികളായ നാലുപേരുടെയും വധശിക്ഷ അടുത്തമാസം ഒന്നിന് പുലർച്ചെ ആറുമണിക്ക് നടപ്പാക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.