1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2017

സ്വന്തം ലേഖകന്‍: സൗദിയിലെ ജ്വല്ലറികളില്‍ സ്വദേശിവത്കരണം നിലവില്‍ വന്നു, ജ്വല്ലറി ജീവനക്കാരായി വിദേശികളെ നിയമിച്ചാല്‍ കനത്ത പിഴ. ഞായറാഴ്‌യാണ് സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായത്. ഇനി സ്വര്‍ണക്കടകളില്‍ വിദേശികളെ ജോലിക്ക് നിര്‍ത്തിയാല്‍ 20,000 റിയാല്‍ പിഴയും ശിക്ഷയുമുണ്ടാകും.

ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ മന്ത്രാലയം പരിശോധന തുടങ്ങി. തൊഴിലാളികളെ മാറ്റാന്‍ അനുവദിച്ച സമയപരിധിയും ഞായറാഴ്ചയാണ് അവസാനിച്ചത്. ഇനി മുതല്‍ സൗദി പൗരന്‍മാര്‍ക്ക് മാത്രമേ ജ്വല്ലറിയില്‍ ജോലി ചെയ്യാനാവൂ. വിദേശികള്‍ പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിനാണ് പിഴ.വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും.

അതേ സമയം സ്വദേശികളെ ജ്വല്ലറി ജോലിക്ക് പരിശീലിപ്പിച്ചിരുന്നെങ്കിലും ഇവരില്‍ പലരും ഉന്നത പഠനത്തിനും മറ്റ് ജോലികള്‍ക്കും പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മതിയായ ജീവനക്കാരില്ലെങ്കില്‍ പല സ്ഥാപനങ്ങളും പൂട്ടേണ്ടി വരുമെന്നും കട ഉടമസ്ഥരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ പറയുന്നു. നിരവധി മലയാളികള്‍ക്കാണ് ഈ മേഖലയിലെ സൗദിവല്‍ക്കരണത്തോടെ ജോലി നഷ്ടമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.