1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2015

സ്വന്തം ലേഖകന്‍: തൊഴില്‍ രംഗത്ത സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ വീണ്ടും നിതാഖാത് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു. തൊഴിലാളികളുടെ ശമ്പളവും ജോലി ചെയ്ത കാലവാധിയും അടിസ്ഥാനമാക്കിയാണ് പുതിയ പരിഷ്‌കരണം.

ജോലിയില്‍ പരിചയം കുറഞ്ഞ തൊഴിലാളികളെ ഒഴിവാക്കി സൗദിക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കം.
മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ രാജ്യത്തു ജോലി ചെയ്തവരെ രണ്ടു പ്രവാസി തൊഴിലാളികളായും അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ ജോലി ചെയ്തവരെ മൂന്നു പ്രവാസി തൊഴിലാളികളായും ഏഴു വര്‍ഷത്തിനു മുകളില്‍ ജോലി ചെയ്തവരെ നാലു പ്രവാസി തൊഴിലാളികളായും കണക്കാക്കുന്നതാണ് പുതിയ പദ്ധതി.

മാത്രമല്ല 7000 മുതല്‍ 10000 സൗദി റിയാല്‍ വരെ ശമ്പളമുള്ള പ്രവാസികളെ ഒരാളായും 10000 മുതല്‍ 15000 റിയാല്‍ വരെ ശമ്പളമുള്ളവരെ മുക്കാല്‍ ജോലിക്കാരായും 15000 റിയാലിന് മുകളില്‍ ശമ്പളം വാങ്ങുന്നവരെ അര ജോലിക്കാരായുമാവും കണക്കാക്കുക.

സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം കുറച്ച് സൗദിക്കാര്‍ക്ക് കൂടുതല്‍ ജോലി നല്‍കുന്നതിനാണ് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. എണ്ണയുടെ വിലയിടവും മധ്യപൂര്‍വ ദേശത്തെ രാഷ്ട്രീയ അസ്ഥിരതയും സൗദി ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങളെ പ്രവാസികളെ സംബന്ധിക്കുന്ന ചില കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കുമെന്ന ആശങ്ക ശരിവക്കുന്നതാണ് ഈ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.