1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2019

സ്വന്തം ലേഖകന്‍: നോ പാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തി മുംബൈ നഗരസഭ. 5,000 രൂപ മുതല്‍ 23,000 വരെയാണ് പിഴത്തുക. ഇരുചക്ര വാഹനങ്ങള്‍ക്ക് 5000 രൂപ മുതല്‍ 8300 വരെയും നാലുചക്ര വാഹനങ്ങള്‍ക്ക് 15,000 രൂപയും ട്രക്കുകള്‍ക്ക് 23,250 രൂപയുമാണ് പിഴ ഈടാക്കുക.

മിനിമം പിഴത്തുക കൃത്യമായി അടച്ചില്ലെങ്കില്‍ ഓരോ ദിവസം വൈകും തോറും പിഴത്തുക കൂടും.  അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ ട്രാഫിക് പോലീസിനെ സഹായിക്കുന്നതിന് വിമുക്ത ഭടന്മാരുടെയും സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെയും സഹായം കോര്‍പറേഷന്‍ തേടിയിട്ടുണ്ട്.

എവിടെയും പാര്‍ക്ക് ചെയ്യുന്ന രീതിക്ക് അന്ത്യം കുറിക്കാനും നീണ്ടസമയത്തേക്ക് പാര്‍ക്ക് ചെയ്തുപോകുന്നത് തടയാനുമാണ് കടുത്ത പിഴ ഏര്‍പ്പെടുത്തി കര്‍ശനമാക്കിയതെന്ന് കോര്‍പറേഷന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.