1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ നിന്ന് പിന്‍വാങ്ങണമെന്ന് നോം ചോംസ്‌കി. അമേരിക്കന്‍ ചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായ നോം ചോംസ്‌കി കാശ്മീരി സാഹിത്യകാരനായ മെഹബൂബ് മഖ്ദൂമിയുമായി തന്റെ ഓഫീസില്‍ വെച്ച് സംസാരിക്കവെയാണ് കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന അഭിപ്രായം പ്രകടിപ്പിച്ചത്.

മേഖലയില്‍ സൈന്യം നടത്തിയ കൊടിയ പീഡനങ്ങള്‍ കണക്കിലെടുത്ത് പിന്മാറണമെന്നാണ് നോം ചോംസ്‌കി മഖ്ദൂദിയോട് പറഞ്ഞത്. കാശ്മീരിന്റേത് ഒരു വേദനിപ്പിക്കുന്ന കഥയാണ്. പ്രത്യേകിച്ചും ‘വ്യാജ തിരഞ്ഞെടുപ്പ്’ നടന്ന 80 കള്‍ക്ക് ശേഷം. കൊടിയ പീഢനങ്ങളാണ് മേഖലയില്‍ അരങ്ങേറിയത്. ഇക്കാരണംകൊണ്ടുതന്നെ ഇന്ത്യന്‍ പട്ടാളം കാശ്മീരില്‍ നിന്നും പിന്‍വാങ്ങേണ്ടതാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തുടരുന്ന ശത്രുത ഇരു രാജ്യങ്ങള്‍ക്കും ഭൂഷണമല്ല. കാശ്മീരിന്റെ കാര്യത്തില്‍ ഉഭയസമ്മതപ്രകാരമുള്ള തീര്‍പ്പിലെത്തുകയാണ് വേണ്ടത്,’ നോംചോസ്‌കി അഭ്പ്രായപ്പെട്ടു.

നേരത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ കാശ്മീരിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതോടെ നോംചോംസ്‌കിക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2001 ല്‍ കേരള സന്ദര്‍ശനത്തിനെത്തിയ ചോംസ്‌കിക്ക് ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.